സഞ്ജു നിരാശപ്പെടുത്തിയില്ല;
അയർലൻഡിനെതിരെ കൂറ്റൻ സ്കോറുമായി ഇന്ത്യ

സഞ്ജു നിരാശപ്പെടുത്തിയില്ല; അയർലൻഡിനെതിരെ കൂറ്റൻ സ്കോറുമായി ഇന്ത്യ

റിതുരാജ് ഗെയ്ക്വാദിന്റെയും സഞ്ജു സാംസണിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യയെ ബാറ്റിങ് തകർച്ചയില്‍ നിന്ന് രക്ഷിച്ചത്.
Updated on
1 min read

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിന് 186 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 185 സ്‌കോറിലേക്കെത്തിയത്. ഓപ്പണര്‍ റിതുരാജ് ഗെയ്ക്വാദിന്റെയും മധ്യനിരയില്‍ മലയാളി താരം സഞ്ജു സാംസണിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറ പാകിയത്. പിന്നാലെ 21 പന്തില്‍ 38 റണ്‍സെടുത്ത് റിങ്കു സിങ് ബാറ്റിങ് അരങ്ങേറ്റം ഗംഭീരമാക്കി. മഴ തടസ്സപ്പെടുത്തിയ ആദ്യ കളിയില്‍ ഡക്ക്വര്‍ത്ത് ഓവര്‍ നിയമപ്രകാരം ഇന്ത്യ ജയിച്ചിരുന്നു.

സഞ്ജു നിരാശപ്പെടുത്തിയില്ല;
അയർലൻഡിനെതിരെ കൂറ്റൻ സ്കോറുമായി ഇന്ത്യ
കളിച്ചത് മഴ; അയർലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് രണ്ട് റൺസ് ജയം

ടോസ് നേടിയ അയര്‍ലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. യുവതാരങ്ങളായ യശ്വസി ജയ്‌സ്വാളും റിതുരാജ് ഗെയ്ക്വാദും ഇന്നിങ്‌സിന് തുടക്കമിട്ടു. എന്നാല്‍ ആ കൂട്ടുകെട്ട് പച്ചപിടിക്കും മുന്‍പേ ജയ്‌സ്വാളിനെ പറഞ്ഞയച്ച് ക്രെയ്ഗ് യങ് അയര്‍ലന്‍ഡിന് ആശ്വാസം നല്‍കി. യങിന്റെ പന്തില്‍ സിക്‌സ് പറത്താന്‍ ശ്രമിച്ച ജയ്‌സ്വാളിന് പിഴയ്ക്കുകയായിരുന്നു. ബൗണ്ടറി ലൈനില്‍ കോര്‍ടിസ് കാംപെര്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് താരത്തെ പുറത്താക്കിയത്. രണ്ട് ഫോറും ഒരു സിക്‌സുമടക്കം 11 പന്തില്‍ 18 റണ്‍സാണ് അദ്ദേഹം നേടിയത്.

പിന്നാലെ ഇറങ്ങിയ തിലക് വര്‍മ രണ്ടാം മത്സരത്തിലും പാടേ നിരാശപ്പെടുത്തി. നിലയുറപ്പിക്കുന്നതിനു മുന്‍പ് തന്നെ ആഞ്ഞടിക്കാന്‍ ശ്രമിച്ച താരം ബാരി മക്കാര്‍ത്തിയുടെ പന്തില്‍ ജോര്‍ജ് ഡോക്രെലിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ഒരു റണ്‍ മാത്രമാണ് താരം സ്‌കോര്‍ ചെയ്തത്. ഇതോടെ അയര്‍ലന്‍ഡിനെതിരെ തുടര്‍ച്ചയായി രണ്ട് തവണ ഒറ്റ സംഖ്യയില്‍ പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നാണംകെട്ട റെക്കോര്‍ഡും തിലക് സ്വന്തമാക്കി.

43 പന്തില്‍ 58 റണ്‍സ് നേടിയ ഗെയ്ക്വാദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

നാലാമതായി ഇറങ്ങിയ സഞ്ജു ഗെയ്ക്വാദുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. അതിനിടെ ഗെയ്ക്വാദ് അര്‍ധസെഞ്ചുറിയും തികച്ചു. 71 റണ്‍സാണ് റിതുരാജ്-സഞ്ജു സഖ്യം സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ജോഷ്വാ ലിറ്റിലിന്റെ ഒരോവറില്‍ മൂന്ന് ഫോറും ഒരു സിക്സും സഞ്ജു നേടി. എന്നാല്‍ ബെഞ്ചമിന്‍ വൈറ്റിന്റെ പന്തില്‍ താരം പുറത്തായി. ഇന്‍സൈഡ് എഡ്ജായ പന്ത് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഒരു സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ താരം 26 പന്തില്‍ 41 റണ്‍സ് നേടി. 43 പന്തില്‍ 58 റണ്‍സ് നേടിയ ഗെയ്ക്വാദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഒരു സിക്സും ആറ് ഫോറും ഉള്‍പ്പടുന്നതായിരുന്നു റുതുരാജിന്റെ ഇന്നിംഗ്സ്. അവസാന ഓവറുകളില്‍ കളംനിറഞ്ഞടിച്ച ശിവം ദുബെയും(22*) റിങ്കുവും ഇന്ത്യയെ 180 കടത്തി. 21 പന്തുകള്‍ നേരിട്ട റിങ്കു മൂന്ന് സിക്സും രണ്ട് ഫോറും നേടി. മാര്‍ക്ക് അഡെയറിന്റെ പന്തില്‍ ക്രെയ്ഗ് യങ്ങിന് ക്യാച്ച് കൊടുത്താണ് റിങ്കു മടങ്ങിയത്.

logo
The Fourth
www.thefourthnews.in