'എംഎസ്ഡി എപ്പോഴും ക്യാപ്റ്റൻ കൂൾ അല്ല'; വെളിപ്പെടുത്തി ഇഷാന്ത് ശർമ

'എംഎസ്ഡി എപ്പോഴും ക്യാപ്റ്റൻ കൂൾ അല്ല'; വെളിപ്പെടുത്തി ഇഷാന്ത് ശർമ

ധോണി ശാന്തനായ ഒരു പ്രകൃതക്കാരൻ അല്ലെന്നും പലപ്പോഴും ഗ്രൗണ്ടിൽ വച്ച് അസഭ്യമായ ഭാഷ ഉപയോഗിച്ചിട്ടുണ്ടെന്നും ഇഷാന്ത് ശർമ വ്യക്തമാക്കി
Updated on
1 min read

മഹേന്ദ്ര സിംഗ് ധോണി എപ്പോഴും 'ക്യാപ്റ്റൻ കൂൾ' ആയിരുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഇഷാന്ത് ശർമ. ആളുകൾ കരുതുന്നത് പോലെ ധോണി ശാന്തപ്രകൃതക്കാരൻ അല്ലെന്നും പലപ്പോഴും ഗ്രൗണ്ടിൽ വച്ച് നിരവധി സന്ദർഭങ്ങളിൽ ധോണി പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും അസഭ്യ ഭാഷ ഉപയോഗിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. യൂട്യൂബർ രൺവീർ അല്ലാബാദിയയുമായുള്ള അഭിമുഖത്തിലാണ് ധോണിയെ കുറിച്ചു ഇഷാന്ത് പരാമർശങ്ങൾ നടത്തിയത്.

എല്ലാവരും വിചാരിക്കുന്നത് അദ്ദേഹം എപ്പോഴും ക്ഷമയുള്ള ശാന്തമായ പ്രകൃതക്കാരനാണെന്നാണ്. എന്നാൽ അങ്ങനെയല്ല. പലപ്പോഴും അദ്ദേഹം മത്സര സമയങ്ങളിൽ അസഭ്യമായ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്

''നിരവധി കഴിവുകളുള്ള വ്യക്തിയാണ് മഹി ഭായി. എപ്പോൾ നോക്കിയാലും ധോണിയെ ചുറ്റിപറ്റി സഹതാരങ്ങൾ ഇരിക്കുന്നത് കാണാം. അതിപ്പോൾ ഐപിഎൽ സമയത്തായാലും ഇന്ത്യൻ ടീമിന്റെ ഒപ്പമായാലും അങ്ങനെ തന്നെയാണ്. എല്ലാവരും വിചാരിക്കുന്നത് അദ്ദേഹം എപ്പോഴും ക്ഷമയുള്ള ശാന്തമായ പ്രകൃതക്കാരനാണെന്നാണ്. എന്നാൽ അങ്ങനെയല്ല. പലപ്പോഴും അദ്ദേഹം മത്സര സമയങ്ങളിൽ അസഭ്യമായ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്'', ഇഷാന്ത് വ്യക്തമാക്കി.

'എംഎസ്ഡി എപ്പോഴും ക്യാപ്റ്റൻ കൂൾ അല്ല'; വെളിപ്പെടുത്തി ഇഷാന്ത് ശർമ
ഇന്ത്യന്‍ താരങ്ങളില്‍ അന്ധവിശ്വാസം നിലനിന്നിരുന്നു, ധോണി കഴിച്ചിരുന്നത് 'ഖിച്ച്ടി' മാത്രം; വെളിപ്പെടുത്തലുമായി സെവാഗ്

ഒരിക്കൽ ബൗളിംഗിനിടയില്‍ നടന്ന സംഭവത്തെ കുറിച്ചും ഇഷാന്ത് ശർമ ഓർമ്മ പങ്കു വച്ചു. തന്റെ ബൗളിങ്ങിനിടെ ആദ്യ പന്ത് ലൈന്‍ തെറ്റിയാണ് പോയത്. രണ്ടാം പന്തും അതേ ലൈനില്‍ തന്നെയായിരുന്നു. ഇതോടെ ധോണി തന്നെ ക്ഷുഭിതനായി നോക്കി. മൂന്നാം പന്തും അതേ തെറ്റായ ലൈനില്‍ തന്നെ പിച്ച് ചെയ്‌തോടെ ദേഷ്യത്തോടെ 'നോക്കി എറിയാന്‍' ആവശ്യപ്പെട്ടു. എന്നാല്‍ ആ വാക്കുകള്‍ക്കു മുന്നില്‍ പുറത്തു പറയാന്‍ കൊള്ളാത്ത പദപ്രയോഗവുമുണ്ടായിരുന്നു'' ഇഷാന്ത് പറഞ്ഞു.

ധോണിയുടെ ക്യാപ്റ്റൻസിയിലായിരുന്നു ഇഷാന്ത് തന്റെ ഭൂരിഭാഗം മത്സരങ്ങളും കളിച്ചത്. 2013ൽ ചാമ്പ്യൻസ് ട്രോഫി നേടിയ സമയത്ത് ടീമിന്റെ ഭാഗമായിരുന്നു ഇഷാന്ത്. എന്നാൽ ധോണി അസഭ്യമായ ഭാഷ ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞ ഇഷാന്ത് ഒരിക്കൽ പോലും അദ്ദേഹം മത്സര സമയങ്ങളിൽ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും പറഞ്ഞു.

logo
The Fourth
www.thefourthnews.in