ആഷസ്; മാഞ്ചസ്റ്റര്‍ ടെസ്റ്റിന് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി ആൻഡേഴ്സൺ

ആഷസ്; മാഞ്ചസ്റ്റര്‍ ടെസ്റ്റിന് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി ആൻഡേഴ്സൺ

കഴിഞ്ഞയാഴ്ച നടന്ന മൂന്നാമത്തെ ടെസ്റ്റ് പരമ്പരയിൽ ഒല്ലി റോബിൻസണിന് പരുക്കേറ്റിരുന്നു
Updated on
1 min read

ഓസ്‌ട്രേലിയക്കെതിരായി ബുധനാഴ്ച്ച ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍. പേസര്‍ ഒലി റോബിൻസണിന് പകരമായിട്ടാണ് ആന്‍ഡേഴ്‌സണെ തിരിച്ചുവിളിച്ചത്. മൂന്നാം ടെസ്റ്റിനുള്ള ടീമിൽ ആൻഡേഴ്സണിനെ ഉൾപ്പെടുത്തിയിരുന്നില്ല.

ആഷസ്; മാഞ്ചസ്റ്റര്‍ ടെസ്റ്റിന് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി ആൻഡേഴ്സൺ
ആഷസ്; നാലാം ടെസ്റ്റിന് മാറ്റമില്ലാതെ ഇംഗ്ലണ്ട്

കഴിഞ്ഞയാഴ്ച നടന്ന മൂന്നാം ടെസ്റ്റിനിടെ റോബിൻസണിന് പരുക്കേറ്റിരുന്നു. എങ്കിലും താരത്തെ ഉള്‍പ്പെടുത്തിയാണ് നാലാം ടെസ്റ്റിനുള്ള ടീമിനെ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പരുക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നതിനാല്‍ റോബിന്‍സണെ ഒഴിവാക്കി ആന്‍ഡേഴ്‌സണെ തിരികെവിളിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മൂന്ന് വിക്കറ്റുകളാണ് ആൻഡേഴ്സൺ നേടിയിരുന്നത്.പരമ്പരയിൽ നിലവിൽ ഓസ്‌ട്രേലിയ 2-1ന് മുന്നിലാണ്. ഇനി അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളും ഇംഗ്ലണ്ടിന് നിർണായകമാണ്.

logo
The Fourth
www.thefourthnews.in