നായകനായി തിരിച്ചെത്തി ബുംറ; അയര്‍ലന്‍ഡില്‍ ഇന്ത്യയെ നയിക്കും

നായകനായി തിരിച്ചെത്തി ബുംറ; അയര്‍ലന്‍ഡില്‍ ഇന്ത്യയെ നയിക്കും

യുവതാരങ്ങളായ റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു ശ്രദ്ധേയ തീരുമാനം. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്
Updated on
1 min read

അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നയിക്കും. പരുക്കിനെത്തുടര്‍ന്ന് 11 മാസമായി ദേശീയ ടീമിനു പുറത്തായിരുന്ന ബുംറയുടെ തിരിച്ചുവരവിനു കൂടിയാണ് അയര്‍ലന്‍ഡ് പര്യടനം സാക്ഷ്യം വഹിക്കുക. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് നായകനായാണെന്നതും ശ്രദ്ധേയമായി.

ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. യുവതാരങ്ങളായ റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു ശ്രദ്ധേയ തീരുമാനം. ഇവര്‍ രണ്ടുപേരുമാണ് ടീമിലെ പുതുമുഖങ്ങള്‍. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

പരുക്കിന്റെ പിടിയിലായിരുന്നു യുവപേസര്‍ പ്രസിദ്ധ് കൃഷ്ണയും അയര്‍ലന്‍ഡ് പര്യടനത്തിലൂടെ തിരിച്ചുവരവ് നടത്തുന്നുണ്ട്. യുവതാരങ്ങളായ റുതുരാജ് ഗെയ്ക്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, ശുവംദുബെ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, തുടങ്ങിതവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. മൂന്നു മത്സര ടി20 പരമ്പരയാണ് ഇന്ത്യ അയര്‍ലന്‍ഡില്‍ കളിക്കുക. ഏഷ്യാ കപ്പിനുള്ള തയാറെടുപ്പായാണ് ബുംറ ഐറിഷ് പര്യടനത്തെ കാണുന്നത്.

ഇന്ത്യന്‍ ടീം:- ജസ്പ്രീത് ബുംറ(നായകന്‍), റുതുരാജ് ഗെയ്ക്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, ജിതേഷ് ശര്‍മ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.

logo
The Fourth
www.thefourthnews.in