ടെസ്റ്റില്‍ അതിവേഗം 11,000; റെക്കോഡിട്ട് റൂട്ട്‌

ടെസ്റ്റില്‍ അതിവേഗം 11,000; റെക്കോഡിട്ട് റൂട്ട്‌

200 ടെസ്റ്റുകളില്‍ നിന്ന് 15921 റണ്‍സ് നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് റണ്‍വേട്ടയില്‍ ഒന്നാമന്‍.
Updated on
1 min read

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇംഗ്ലീഷ് സൂപ്പര്‍ താരം ജോ റൂട്ട്. അയര്‍ലന്‍ഡിനെതിരേ ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തിലാണ് റൂട്ട് ഈ നേട്ടത്തിലെത്തിയത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാന്‍ ലാറ 131 മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയ റെക്കോഡാണ് തന്റെ 130-ാം ടെസ്റ്റില്‍ റൂട്ട് മറികടന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന 11-ാമത്തെ താരമാകാനും റൂട്ടിനായി. 200 ടെസ്റ്റുകളില്‍ നിന്ന് 15921 റണ്‍സ് നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് റണ്‍വേട്ടയില്‍ ഒന്നാമന്‍.

ടെസ്റ്റില്‍ അതിവേഗം 11,000; റെക്കോഡിട്ട് റൂട്ട്‌
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ശ്രദ്ധിക്കേണ്ട പോരാട്ടം ഇവരുടേത്

ഏറ്റവും കുറഞ്ഞ പ്രായത്തിനുള്ളിൽ 11,000 റൺസ് തികയ്ക്കുന്ന ബാറ്റര്‍ എന്ന റെക്കോഡും അരങ്ങേറ്റത്തിന് ശേഷം ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് 11,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും റൂട്ട് സ്വന്തമാക്കി. അരങ്ങേറി പത്ത് വര്‍ഷവും 171 ദിവസവും കൊണ്ടാണ് റൂട്ട് 11,000 ടെസ്റ്റ് റണ്‍സ് നേടിയത്.

ഇംഗ്ലണ്ടിന്‍റെ തന്നെ മുന്‍താരം അലിസ്റ്റര്‍ കുക്കിനെയാണ് ഇക്കാര്യത്തില്‍ റൂട്ട് മറികടന്നത്. 10 വര്‍ഷം 209 ദിവസം കൊണ്ടായിരുന്നു അലിസ്റ്റര്‍ കുക്ക് റെക്കോഡ് നേടിയത്. ടെസ്റ്റ് ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ അതിവേഗം 11,000 റണ്‍സടിക്കുന്ന എട്ടാമത്തെ താരം കൂടിയാണ് റൂട്ട്. കരിയറിലെ 238-ാം ഇന്നിങ്‌സിലാണ് റൂട്ട് നേട്ടത്തിലേക്കെത്തിയത്.

ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (13 വര്‍ഷം, 149 ദിവസം), ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (13 വര്‍ഷം, 199 ദിവസം), മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് എന്നിവരാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവു കൂടുതൽ റൺസ് നേടിയ ഈ പട്ടികയിലുള്ള മറ്റുതാരങ്ങള്‍. ടെസ്റ്റ് കരിയറിലെ 38-ാം സെഞ്ചുറിയാണ് ലോർഡ്‌സിൽ അയർലൻഡിനെതിരെ റൂട്ട് കരസ്ഥമാക്കിയത്.

logo
The Fourth
www.thefourthnews.in