ജോഫ്രാ ആർച്ചറെ കൈവിടാനാകില്ല; 
ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ റിസർവ് താരം

ജോഫ്രാ ആർച്ചറെ കൈവിടാനാകില്ല; ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ റിസർവ് താരം

ഇന്നലെ ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആര്‍ച്ചറിനെ ഒഴിവാക്കിയിരുന്നു
Updated on
1 min read

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ റിസര്‍വ് താരമായി ജോഫ്രാ ആര്‍ച്ചറെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് പുരുഷ ടീം സെലക്ടര്‍ ലൂക്ക് റൈറ്റ് ആണ് വിവരം സ്ഥിരീകരിച്ചത്. ഇന്നലെ ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആര്‍ച്ചറിനെ ഒഴിവാക്കിയിരുന്നു, ആര്‍ച്ചറിന്റെ ഫോം തിരിച്ചുപിടിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും റൈറ്റ് പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഇംഗ്ലണ്ടിന്റെ നെറ്റ് സെഷനുകളില്‍ ആര്‍ച്ചര്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടു

ഇംഗ്ലണ്ടിന്റെ 2019 ലോകകപ്പ് ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ആര്‍ച്ചര്‍. 11 ഇന്നിങ്‌സുകളില്‍ നിന്ന് 20 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ലോര്‍ഡ്‌സില്‍ നടന്ന ഫൈനലിലും ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി അദ്ദേഹം തുടര്‍ച്ചയായി പരുക്കിനോട് മല്ലിടുകയാണ്. തുടര്‍ച്ചയായ രണ്ട് ആഷസ് പരമ്പരകളും അദ്ദേഹത്തിന് പരുക്ക് മൂലം നഷ്ടമായി.

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നെങ്കിലും പരുക്ക് അദ്ദേഹത്തിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു. അതോടെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാകാതെ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഇംഗ്ലണ്ടിന്റെ നെറ്റ് സെഷനുകളില്‍ ആര്‍ച്ചര്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെയാണ് 15 അംഗ ടീമില്‍ ഇല്ലെങ്കിലും താരം റിസര്‍വ് ആയി തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഇംഗ്ലണ്ട് സെലക്ടര്‍ വ്യക്തമാക്കിയത്.

ജോഫ്രാ ആർച്ചറെ കൈവിടാനാകില്ല; 
ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ റിസർവ് താരം
ഇംഗ്ലണ്ടിന്റെ അന്തിമ ഏകദിന ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചു; ജേസണ്‍ റോയിക്ക് പകരം ഹാരി ബ്രൂക്ക്

ലോകകപ്പ് ടീമിനൊപ്പം യാത്ര ചെയ്യുന്നതാണ് പേസര്‍ക്ക് ഉചിതമെന്നും ഇത് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമെന്നും റൈറ്റ് പറഞ്ഞു. ''അദ്ദേഹത്തെ മികച്ച ഫോമിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും പരുക്കുണ്ടായാല്‍ അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ പകരക്കാരനാകാന്‍ കഴിഞ്ഞേക്കും. അദ്ദേഹത്തിന്റെ ഫിറ്റനസ് വീണ്ടെടുക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്, ഉടന്‍ തന്നെ ഞങ്ങള്‍ക്ക് അതിന്റെ ഫലം ലഭിക്കും'' റൈറ്റ് കൂട്ടിച്ചേര്‍ത്തു.

ജോഫ്രാ ആർച്ചറെ കൈവിടാനാകില്ല; 
ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ റിസർവ് താരം
ഇംഗ്ലണ്ടിന്റെ അന്തിമ ഏകദിന ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചു; ജേസണ്‍ റോയിക്ക് പകരം ഹാരി ബ്രൂക്ക്

ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് സ്‌ക്വാഡ്

ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ഗസ് അറ്റ്കിന്‍സണ്‍, ജോണി ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, സാം കറന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലന്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ്

logo
The Fourth
www.thefourthnews.in