കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തില്‍
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തില്‍

കാര്യവട്ടമൊരുങ്ങി, ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി 20 ഇന്ന്; മത്സരത്തിന് മഴ ഭീഷണി

വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ നേടിയ അവസാന ബോള്‍ ത്രില്ലർ ജയത്തിന്റെ ആത്മവിശ്വാസത്തിലാകും സൂര്യകുമാർ യാദവും സംഘവും ഇറങ്ങുക
Updated on
1 min read

2023 ഏകദിന ലോകകപ്പിന്റെ സന്നാഹ മത്സരങ്ങളുടെ ആവേശം മഴ തല്ലിക്കെടുത്തിയ കാര്യവട്ടത്ത് കുട്ടിക്രിക്കറ്റ്‍പ്പോരിന് കളമൊരുങ്ങുന്നു. ഇന്ത്യ - ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഇന്ന് ആതിഥേയത്വം വഹിക്കും. രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.

വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ നേടിയ അവസാന ബോള്‍ ത്രില്ലർ ജയത്തിന്റെ ആത്മവിശ്വാസത്തിലാകും സൂര്യകുമാർ യാദവും സംഘവും ഇറങ്ങുക. ട്വന്റി 20 ലോകകപ്പിന് ഏഴ് മാസം മാത്രം അവശേഷിക്കെ കരുത്തരായ ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യന്‍ യുവനിരയ്ക്ക് നിർണായകമാണ്. ലോകകപ്പ് ടീമിലേക്കുള്ള എന്‍ട്രി നിശ്ചയിക്കുന്നതില്‍ ഓസീസിനെതിരായ പരമ്പര സുപ്രധാന പങ്കുവഹിക്കും.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തില്‍
ISL: കൊച്ചിയില്‍ അഞ്ചാം ജയം, ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്

ഇന്ത്യന്‍ ബാറ്റിങ് നിരയിലെ പ്രധാന താരങ്ങളായ സൂര്യകുമാർ യാദവും ഇഷാന്‍‍ കിഷനും ആദ്യ മത്സരത്തില്‍ തന്നെ അർദ്ധ സെഞ്ചുറികളുമായി ഫോം വീണ്ടെടുത്തിരുന്നു. യശസ്വി ജയ്‌സ്വാള്‍, തിലക് വർമ, റിങ്കു സിങ് എന്നിവർ തങ്ങളുടെ റോള്‍ ഭംഗിയാക്കുകയും ചെയ്തു. ഒരു പന്തുപോലും നേരിടാതെ പുറത്തായ റുതുരാജ് ഗെയ്ക്വാദിന് കാര്യവട്ടം ട്വന്റി 20 റണ്‍സ് കണ്ടെത്താനുള്ള അവസരം കൂടിയാണ്.

വിശാഖപട്ടണത്ത് ബാറ്റർമാരെ തുണച്ച പിച്ചില്‍ ബൗളർമാർക്ക് കാര്യമായ റോളില്ലായിരുന്നു. ഇന്ത്യന്‍ നിരയില്‍ മുകേഷ് കുമാറും അക്സർ പട്ടേലുമൊഴികെയുള്ള ബൗളർമാരെല്ലാം നിരാശപ്പെടുത്തി. രവി ബിഷ്‍ണോയിയും പ്രസിദ്ധ കൃഷ്ണയും നാല് ഓവറില്‍ 50 റണ്‍സിലധികവും വഴങ്ങിയിരുന്നു. കാര്യവട്ടത്ത് ബൗളർമാർ മികവിനൊത്ത് ഉയർന്നില്ലെങ്കില്‍ ഓസീസിന് കാര്യങ്ങള്‍ എളുപ്പമായേക്കും.

മഴ ഭീഷണി

കാര്യവട്ടത്ത് ഇന്നലെ അതിശക്തമായ മഴ പെയ്തത് ആശങ്കയുളവാക്കിയിരുന്നു. എന്നാല്‍ ഇന്നത്തെ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷ നല്‍കുന്നതാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ദീർഘനേരം കാലാവസ്ഥ പ്രതികൂലമായേക്കില്ല.

logo
The Fourth
www.thefourthnews.in