മലിംഗ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി; ഐപിഎല്‍ 2024-ല്‍ ടീമിന്റെ ബൗളിങ് കോച്ചായി പ്രവര്‍ത്തിക്കും

മലിംഗ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി; ഐപിഎല്‍ 2024-ല്‍ ടീമിന്റെ ബൗളിങ് കോച്ചായി പ്രവര്‍ത്തിക്കും

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി മലിംഗ ചുമതലയേറ്റെടുക്കും.
Updated on
1 min read

മുന്‍ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മുംബൈയുടെ ബൗളിങ് പരിശീലകനായിട്ടാണ് പഴയ ടീമിലേക്കുള്ള താരത്തിന്റെ മടങ്ങിവരവ്. ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി മലിംഗ ചുമതലയേറ്റെടുക്കും. ഷെയിന്‍ ബോണ്ടിന് പകരക്കാരനായാണ് മുംബൈ ഇന്ത്യന്‍സിന്റെ എക്കാലത്തേയും മികച്ച ബൗളര്‍ പരിശീലകനായി എത്തുന്നത്.

മലിംഗ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി; ഐപിഎല്‍ 2024-ല്‍ ടീമിന്റെ ബൗളിങ് കോച്ചായി പ്രവര്‍ത്തിക്കും
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: ഫൈനല്‍ കാണാതെ അവിനാഷ് സാബിള്‍ പുറത്ത്, ആദ്യ സ്വർണം സ്പെയിന്

2021 വരെ മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരമായിരുന്ന മലിംഗ വിരമിച്ചതിനു ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് ബൗള്‍ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. യുവതാരങ്ങളുടെ നീണ്ടനിരയുമായി കളത്തിലിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് മലിംഗയുടെ വരവ് വലിയ ഊര്‍ജം പകരും. ജസ്പ്രിത് ബുംറ, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ പേസര്‍മാരുള്ള മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ്ങിന് മലിംഗയുടെ വരവോടെ മൂര്‍ച്ച കൂടുമെന്നാണ് പ്രതീക്ഷ.

2008 മുതല്‍ മുംബൈയുടെ പേസ് ആയുധമായിരുന്ന താരം 2018 ല്‍ മുംബൈയുടെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. പിന്നീട് 2019 മുതല്‍ വീണ്ടും നീലപ്പടയ്ക്കായി പന്തെറിഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് ഐപിഎല്‍ കിരീടനേട്ടത്തിലും മലിംഗയും ഒപ്പമുണ്ടായിരുന്നു. മുംബൈയ്‌ക്കൊപ്പം 139 മത്സരങ്ങളിലാണ് താരം കളിച്ചത്. അതില്‍ 195 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതില്‍ 170 എണ്ണം മുംബൈയ്ക്കായി ഐപിഎല്ലില്‍ നേടിയതാണ്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ ആറാം സ്ഥാനത്താണ് മലിംഗ.

മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് ഐപിഎല്‍ കിരീട നേട്ടത്തിലും മലിങ്കയും ഒപ്പമുണ്ടായിരുന്നു

രാജ്സ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ആദ്യ സീസണ്‍ മികച്ചതായിരുന്നെങ്കിലും 2023 ഐപിഎല്ലില്‍ അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. രാജസ്ഥാന്‍ ആ സീസണില്‍ പ്ലേ ഓഫ് പോലും കാണാതെ പുറത്താവുകയായിരുന്നു. എങ്കിലും അവരുടെ ബൗളിങ് നിരയില്‍ മലിങ്കയുടെ സാന്നിധ്യം പ്രകടമായിരുന്നു. അതേസമയം 2015 മുതല്‍ മുംബൈയുടെ ഭാഗമായിരുന്ന ബോണ്ട് ഈ വര്‍ഷം ആദ്യം യുഎഇ, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങിയ ടി20 ലീഗുകളില്‍ ടീമുകള്‍ കൊണ്ടുവന്നപ്പോള്‍ അവയുടെ ആഗോള തലവനായി ചുമതലയേറ്റു.

logo
The Fourth
www.thefourthnews.in