ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടന മത്സരം: ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച് കിവീസ്
2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടി ന്യൂസിലന്‍ഡ്. നിലവിലെ ചാമ്പ്യന്മാരും റണ്ണറപ്പുകളും തമ്മിലുള്ള മത്സരത്തില്‍ കിവീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങനയച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരുക്കേറ്റ നായകന്‍ കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ ടോം ലാതമാണ് കിവീസിനെ നയിക്കുന്നത്.
വില്യംസണിനു പുറമേ പേസര്‍ ടിം സൗത്തി, ഓള്‍റൗണ്ടര്‍ ലോക്കി ഫെര്‍ഗൂസന്‍, സ്പിന്നര്‍ ഇഷ് സോധി എന്നിവരും നയൂസിലന്‍ഡ് നിരയിലില്ല. മറുവശത്ത് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ദേശീയ ടീമില്‍ തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം. അന്ന് ലോര്‍ഡ്‌സില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ഇംഗ്ലണ്ട് കിരീടം ചൂടിയിരുന്നു. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളും 'ടൈ' പാലിച്ചതിനേത്തുടര്‍ന്ന് ബൗണ്ടറികളുടെ എണ്ണം കണക്കാക്കിയാണ് വിജയികളെ നിശ്ചയിച്ചത്. ഐസിസിയുശട ആ തീരുമാനം വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇന്ന് ആ തോല്‍വിക്ക് പകരം വീട്ടാനാണ് ന്യൂസിലന്‍ഡിന്റെ ശ്രമം.