അമ്പത് കടന്ന സച്ചിനിസത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍

അമ്പത് കടന്ന സച്ചിനിസത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍

അമ്പതിന്റെ നിറവില്‍ നില്‍ക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ജീവിതയാത്രയിലെ നാഴികക്കല്ലുകളിലൂടെ നമുക്ക് കടന്നുപോകാം
Updated on
4 min read

ക്രിക്കറ്റ് ചരിത്രത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറോളം സെഞ്ചുറി നേടിയ മറ്റൊരു കളിക്കാരനില്ല. തന്റെ കരിയറിലെ ഓരോ നിമിഷങ്ങളും ക്രിക്കറ്റ് പ്രേമികള്‍ക്ക് വിലപ്പെട്ടതാക്കി മാറ്റിയ ക്രിക്കറ്റിന്റെ ദൈവത്തിനിന്ന് വളരെ വിശേഷപ്പെട്ടൊരു ദിവസമാണ്. ക്രിക്കറ്റില്‍ സെഞ്ചുറികളാല്‍ സമ്പന്നനായ സച്ചിന്‍ തന്റെ ജീവിതത്തിന്റെ ക്രീസിലും അര്‍ദ്ധസെഞ്ചുറി തികച്ചിരിക്കുകയാണ്. റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്കായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന്റെ കുതിപ്പ്. അമ്പതിന്റെ നിറവില്‍ നില്‍ക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ക്രിക്കറ്റ് കരിയറിലെ നാഴികക്കല്ലുകളിലൂടെ കടന്നുപോകാം.

അമ്പത് കടന്ന സച്ചിനിസത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍
സച്ചിനെ എങ്ങനെ സ്നേഹിക്കാതിരിക്കും?
  • 16 വയസ്സില്‍ അന്താരാഷ്ട്ര വേദിയില്‍ ചുവടുവച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ 40-ാം വയസ്സില്‍ ക്രിക്കറ്റ് ലോകത്തിന്റെ ഔന്നത്യത്തില്‍ എത്തി, ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിലൊരാളായാണ് വിരമിച്ചത്.

  • 1989 ലാണ് സച്ചിന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയില്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുന്നത്.

  • 2013 നവംബറില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനതിരെ നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

അമ്പത് കടന്ന സച്ചിനിസത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍
സച്ചിന് വേണ്ടി മാത്രം ലതാജി പാടിയ പാട്ട്
  • അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ഏക കളിക്കാരനാണ് സച്ചിന്‍

  • 2012 മാര്‍ച്ച് 16ന് ധാക്കയിലെ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരായി നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഏകദിന മത്സരത്തിലാണ് സച്ചിന്‍ തന്റെ നൂറാം സെഞ്ചുറി തികച്ചത്.

  • ഐ പി എല്ലിന്റെ ആദ്യ ആറ് സീസണുകളിലും മുംബൈയുടെ കരുത്തുറ്റ ഓപ്പണറായിരുന്നു സച്ചിന്‍.

  • ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടിയ ഒരേയൊരു ഇന്ത്യന്‍ ക്യാപ്റ്റനാണ് സച്ചിന്‍

രമാകാന്ദ് അചരേക്കറിലൂടെയാണ് സച്ചിന്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത്.

  • കുഞ്ഞു സച്ചിന്‍ അമേരിക്കന്‍ ടെന്നീസ് താരമായ ജോണ്‍ മക്കെന്റോയുടെ വലിയ ആരാധകനായിരുന്നു. അദ്ദേഹത്തെ അനുകരിക്കാനായി സച്ചിന്‍ ചെറുപ്പത്തില്‍ മുടി നീട്ടി വളര്‍ത്തി.

  • സച്ചിന്റെ വികൃതി കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് മൂത്ത സഹോദരന്‍ അജിത്, സച്ചിനെ ക്രിക്കറ്റിന്റെ ലോകത്തേക്ക് കൊണ്ടുവന്നത്.

  • 1984 ല്‍ ദാദറിലെ ശാരദാശ്രമം വിദ്യാമന്ദിറില്‍ നിന്നാണ് സച്ചിന്റെ ക്രിക്കറ്റിന്റെ തുടക്കം. രമാകാന്ദ് അചരേക്കറിലൂടെയാണ് സച്ചിന്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത്.

  • ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു അസാമാന്യ പ്രതിഭയായ വിനോദ് കാംബ്ലിയും മാസ്റ്റര്‍ ബ്ലാസ്റ്ററും സ്‌കൂള്‍ ക്രിക്കറ്റിലെ അസാമാന്യ കോംബോ ആയിരുന്നു.

  • 1988 ലെ ഹാരിസ്ഷീല്‍ഡ് ഗെയിംസില്‍, 664 റണ്‍സ് എന്ന കാംബ്ലിയുമായി ചേർന്ന് റെക്കോര്‍ഡ് കൂട്ടുകെട്ട് ഉണ്ടാക്കി. ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിന് വേണ്ടി കാംബ്ലി പുറത്താകാതെ 349 റണ്‍സ് എടുത്തപ്പോള്‍ സച്ചിന്‍ 326 റണ്‍സ് എടുത്തു. അന്ന് സച്ചിന് 14 ഉം കാംബ്ലിക്ക് 16 വയസുമായിരുന്നു. 2006ല്‍ ഹൈദരാബാദുകാരായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ റണ്‍സ് മറികടക്കുന്നതു വരെ അത് ലോക റെക്കോര്‍ഡ് ആയിരുന്നു.

  • സ്‌കൂള്‍ ക്രിക്കറ്റിന് പുറമെ സച്ചിന്‍ ക്ലബ് ക്രിക്കറ്റും കളിച്ചിരുന്നു. 1982ല്‍, 11-ാം വയസില്‍ ജോണ്‍ ബ്രൈറ്റ് ക്രിക്കറ്റ് ക്ലബ്ബില്‍ കളിക്കുന്നതിനിടെയാണ് കംഗ ക്രിക്കറ്റ് ലീഗില്‍ അരങ്ങേറ്റം കുറിക്കുന്നത്.

  • അതിനിടയില്‍ പേസ് ബൗളിങ് പരിശീലിക്കാനായി അദ്ദേഹം എം ആര്‍ എഫ് പേസ് അക്കാദമിയില്‍ ചേര്‍ന്നു. എന്നാല്‍ അവിടുത്തെ പരിശീലകനായിരുന്ന ടെന്നീസ് ലില്ലി സച്ചിനോട് ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു

  • 1987 ല്‍ 14-ാം വയസിലാണ് സച്ചിന്‍ അദ്ദേഹത്തെ രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിന്റെ ഭാഗമാകുന്നത്.

  • 1987 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ബോംബെയില്‍ നടന്ന സെമിഫൈനലില്‍ കളിച്ചപ്പോള്‍ സച്ചിന്‍ ബോള്‍ ബോയ് ആയിരുന്നു

  • 1988 ഡിസംബറില്‍ 15ാം വയസില്‍ സച്ചിന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ക്രിക്കറ്റ് ടീമിന് വേണ്ടി കളിച്ചു. ആദ്യമത്സരത്തില്‍ തന്നെ സെഞ്ചുറി തികച്ച അദ്ദേഹം ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി.

  • 1998 ല്‍ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ സന്ദര്‍ശക ഓസ്‌ട്രേലിയന്‍ ടീമിനെതിരെ കളിക്കുമ്പോള്‍ മുംബൈയ്ക്ക് വേണ്ടിയായിരുന്നു സച്ചിന്റെ ആദ്യ ഇരട്ടസെഞ്ചുറി.

  • അരങ്ങേറ്റത്തില്‍ തന്നെ ആഭ്യന്തരക്രിക്കറ്റിലെ മൂന്ന് ഫസ്റ്റ്ക്ലാസ് ഫോര്‍മാറ്റുകളിലും (രഞ്ജി ട്രോഫി,ഇറാനി ട്രോഫി, ദേവ്ദാര്‍ ട്രോഫി) സെഞ്ചുറി നേടിയ ഏകതാരമാണ് സച്ചിന്‍.

  • 2000 രഞ്ജി ട്രോഫിയുടെ സെമിഫൈനലില്‍ തമിഴ്‌നാടിനെതിരെ നേടിയ 233 റണ്‍സിന്റെ ഇന്നിംഗ്‌സായിരുന്നു മറ്റൊരു ഇരട്ട സെഞ്ച്വറി , ഇത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നായി അദ്ദേഹം കണക്കാക്കുന്നു.

  • മുംബൈയ്‌ക്കൊപ്പം സച്ചിന്‍ അഞ്ച് രഞ്ജി ട്രോഫി ഫൈനലുകളുടെ ഭാഗമായിരുന്നു. അതില്‍ നാലെണ്ണത്തിലും മുംബൈ ജയിച്ചിരുന്നു.

  • 16 വയസും 205 ദിവസവും പ്രായമുള്ളപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു സച്ചിന്‍. കൂടാതെ 16 വയസും 238 ദിവസവും പ്രായമുള്ളപ്പോള്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച പ്രായം കുറഞ്ഞ താരവും സച്ചിനാണ്.

  • 1990 ലെ ഇംഗ്ലണ്ട് സീരീസില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ 119 റണ്‍സ് നേടിയതോടെ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി.

  • 1992 ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് നടന്ന 1991-92 ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് സച്ചിന്റെ പ്രശസ്തി വര്‍ധിച്ചത് . പര്യടനത്തിനിടെ, സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അദ്ദേഹം പുറത്താകാതെ 148 റണ്‍സ് നേടി , ഓസ്ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനായി.

  • 1992 ലാണ് സച്ചിന്‍ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. 47ന് മുകളില്‍ ശരാശരിയില്‍ 283 റണ്‍സ് നേടിയ സച്ചിന്‍, പാക്കിസ്ഥാനെതിരെയും സിംബാബ്വെയ്ക്കെതിരെയുമുള്ള ഇന്ത്യയുടെ രണ്ട് വിജയങ്ങളില്‍ മാത്രമാണ് മാന്‍ ഓഫ് ദ മാച്ച്.

  • 1994 സെപ്റ്റംബര്‍ 9-ന് ശ്രീലങ്കയില്‍ ഓസ്ട്രേലിയയ്ക്കെതിരെ കൊളംബോയില്‍ വെച്ച് അദ്ദേഹം തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടി

GERRY PENNY
  • 1996ല്‍ സച്ചിന്‍ ഇന്ത്യന്‍ ക്യാപ്റ്റനായി. എന്നാല്‍ ബാറ്റ്സ്മാനെന്നപോലെ ക്യാപ്റ്റനായി തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 25 ടെസ്റ്റുകള്‍ നയിച്ചപ്പോള്‍ വിജയം നേടിയത് 4 എണ്ണത്തില്‍ മാത്രം.

  • 1996 ലെ ലോകകപ്പില്‍ 523 റണ്‍സുമായി സച്ചിന്‍ ടോപ് സ്‌കോററായി. രണ്ട് ബാറ്റിങ് ശരാശരിയുള്ള സച്ചിന്‍ തന്നെയായിരുന്നു ഉയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള ഇന്ത്യക്കാരന്‍.

  • 1996 ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനലില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചത് സച്ചിന്‍ മാത്രമാണ്. 65 റണ്‍സുമായി സച്ചിന്‍ പുറത്തായതിന് ശേഷം ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. നിരാശരായ കാണികള്‍ അക്രമാസക്തരാവുകയും കളി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ആ കളിയില്‍ ജയം ശ്രീലങ്കയ്‌ക്കൊപ്പമായിരുന്നു.

  • 1999 ലോകകപ്പിനിടയിലാണ് സച്ചിന്റെ പിതാവ് രമേശ് തെണ്ടുല്‍ക്കര്‍ മരിക്കുന്നത്. അന്ത്യകര്‍മ്മങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാല്‍ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു. എങ്കിലും, കെനിയക്കെതിരെ ബ്രിസ്റ്റളില്‍ നടന്ന അടുത്ത മത്സരത്തില്‍ ഒരു മിന്നല്‍ സെഞ്ച്വറിയുമായി സച്ചിന്‍ മടങ്ങിയെത്തി. വെറും 101 പന്തുകളില്‍നിന്ന് 140 റണ്‍സ് നേടി സച്ചിന്‍ പുറത്താകാതെ നിന്നു. ആ സെഞ്ച്വറി അദ്ദേഹം തന്റെ പിതാവിനായി സമര്‍പ്പിച്ചു.

കെനിയക്കെതിരെ ബ്രിസ്റ്റളില്‍ നടന്ന അടുത്ത മത്സരത്തില്‍ ഒരു മിന്നല്‍ സെഞ്ച്വറിയുമായി സച്ചിന്‍ മടങ്ങിയെത്തി. വെറും 101 പന്തുകളില്‍നിന്ന് 140 റണ്‍സ് നേടി സച്ചിന്‍ പുറത്താകാതെ നിന്നു. ആ സെഞ്ച്വറി അദ്ദേഹം തന്റെ പിതാവിനായി സമര്‍പ്പിച്ചു

  • 1998 ല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ക്രിക്കറ്റര്‍. 12 സെഞ്ചുറികളാണ് സച്ചിന്‍ ആ വര്‍ഷം അടിച്ചെടുത്തത്.

  • 2002ല്‍ എല്ലാ രാജ്യങ്ങളിലെയും എക്കാലത്തെയും മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി ബ്രാഡ്മാന്‍ ഒരു ഡ്രീം ടീം ഉണ്ടാക്കി. ആ ടീമില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യക്കാരനും ഏഷ്യക്കാരനും സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.

  • ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദ മാച്ച് ആയ താരമാണ് സച്ചിന്‍

  • ടെസ്റ്റിലും ഏകദിനത്തിലും 15,000 റണ്‍സ് വീതം തികച്ച ആദ്യ ക്രിക്കറ്ററും സച്ചിനാണ്.

  • 2003 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്ന് 673 റണ്‍സ്. ഒരു ലോകകപ്പില്‍ ഇതുവരെ നേടിയ ഏറ്റവും കൂടുതല്‍ റണ്‍സ് കൂടിയാണിത്.

  • 2005 ല്‍ തന്റെ 35-ാം ടെസ്റ്റ് സെഞ്ചുറി നേടി, ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ എന്ന സുനില്‍ ഗവാസ്‌കറുടെ ലോകറെക്കോഡ് മറികടന്നു. വിരമിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ പേരില്‍ 51 ടെസ്റ്റ് സെഞ്ചുറികള്‍ ഉണ്ടായിരുന്നു. ഇതുവരെ ആരും റെക്കോര്‍ഡ് തകര്‍ത്തിട്ടില്ല.

  • 2010 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയ താരമായി സച്ചിൻ.

  • ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി. മുംബൈയിലെ വാഖ്‌ഡേ സ്‌റ്റേഡിയത്തില്‍ സ്വന്തം പേരില്‍ സ്റ്റാന്‍ഡുള്ള കളിക്കാരുടെ പട്ടികയില്‍ ചേര്‍ന്നു.

  • സച്ചിന്‍ ആറ് ക്രിക്കറ്റ് ലോകകപ്പുകളില്‍ കളിച്ചു, ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ച കളിക്കാരന്‍ ആണ് അദ്ദേഹം (1992-2011). 2011 ലോകകപ്പില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ വാംഖ്‌ഡേ സ്റ്റേഡിയത്തില്‍ കപ്പ് ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ചു.

  • 2012 മാര്‍ച്ച് 18-ന് മിര്‍പൂരില്‍ പാകിസ്താനെതിരെയാണ് സച്ചിന്‍ അവസാന ഏകദിന മത്സരം കളിച്ചത്.

  • 2012 ഡിസംബര്‍ 23-ന് സച്ചിന്‍ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

  • 2013 മേയ് 27-ാം തിയതി ഐ.പി.എല്‍ ആറാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

  • 24 വര്‍ഷം നീണ്ട സ്വപ്നതുല്യമായ കരിയര്‍ സച്ചിന്‍ അവസാനിപ്പിച്ചത് 2013ലാണ്. 16-ാം വയസില്‍ തുടങ്ങിയ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ അതുല്യമായ റെക്കോര്‍ഡുകള്‍ അദ്ദേഹം കൈപ്പിടിയിലാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in