ലോങ് റൂമിലെ വാഗ്വാദം
മൂന്ന് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് എംസിസി

ലോങ് റൂമിലെ വാഗ്വാദം മൂന്ന് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് എംസിസി

വിവാദത്തില്‍ മൂന്ന് എംസിസി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ താരങ്ങള്‍ക്കിനി ലോങ് റൂമിലേക്ക് പ്രവേശിക്കാനാവില്ല
Updated on
1 min read

രണ്ടാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിന്റെ അവസാന ദിനത്തിലെ സ്റ്റംമ്പിങ് വിവാദത്തിനു ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ വിഖ്യാതമായ 'ലോങ് റൂമില്‍'നാടകീയ സംഭവങ്ങളില്‍ മാപ്പ് ചോദിച്ച് മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി). മത്സരത്തിന്റെ അവസാന ദിനം ഓസീസ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഉസ്മാന്‍ ക്വാജയുമായി എംസിസി അംഗങ്ങളില്‍ ചിലര്‍ ലോങ് റൂമില്‍ വച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. വിവാദത്തില്‍ മൂന്ന് അംഗങ്ങളെ എംസിസി സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാകും വരെ മൂവര്‍ക്കും ലോര്‍ഡ്സിലേക്ക് പ്രവേശനം വിലക്കുകയും ചെയ്തു.

എംസിസി അംഗങ്ങള്‍ക്കും അതിഥികള്‍ക്കുമായി പ്രത്യേകം ഒരുക്കിയിരിക്കുന്ന മുറിയാണ് 'ലോങ് റൂം'. പവലിയനില്‍ നിന്നു താരങ്ങള്‍ ഈ മുറിയിലൂടെയാണ് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതും കയറുന്നതും. ഓസീസ് ടീമിലെ ചില താരങ്ങളുമായി എംസിസി അംഗങ്ങളില്‍ ചിലര്‍ വാക്കേറ്റം നടത്തിയ നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കും. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനോടും ക്രിക്കറ്റ് ബോര്‍ഡിനോടും നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു. എംസിസി ചീഫ് എക്സിക്യൂട്ടീവ് ഗൈ ലാവെന്‍ഡര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ലോംങ് റൂമിലേക്ക് പ്രവശിച്ചതിനിടയ്ക്ക് ഓസീസ് താരം ഉസ്മാന്‍ ഖ്വാജയെ എംസിസി അംഗങ്ങളില്‍ ഒരാള്‍ തടഞ്ഞുനിര്‍ത്തുന്നതും പ്രകോപിതനാവുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. അതിനിടയില്‍ സഹതാരം ഡേവിഡ് വാര്‍ണര്‍ ഇടപെടുന്നതും എംസിസി അംഗങ്ങളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതും കാണാം. സുരക്ഷാ ഉദ്യോഗസ്ഥരെത്തി താരങ്ങളെ പിടിച്ചുമാറ്റി ഡ്രസിങ് റൂമിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് അംഗങ്ങളെ എംസിസി സസ്പെന്‍ഡ് ചെയ്തത്.

ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോയുടെ പുറത്താകലാണ് വിവാദ സംഭവങ്ങള്‍ക്ക് കാരണം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിന്റെ 52-ാം ഓവറിലാണ് സംഭവം. കാമറൂണ്‍ ഗ്രീനിന്റെ ബൗണ്‍സര്‍ ഒഴിവാക്കാന്‍ ഇംഗ്ലീഷ് താരം ഡക്ക് ചെയ്തു. പന്ത് നേരെ വിക്കറ്റിന് പിന്നില്‍ കീപ്പര്‍ ക്യാരിയുടെ ഗ്ലൗസിലുമെത്തി. തൊട്ടുപിന്നാലെ ബെയര്‍സ്റ്റോ ക്രീസ് വിട്ട് നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലുള്ള നായകന്‍ ബെന്‍ സ്റ്റോക്സിനടുത്തേക്ക് സംസാരിക്കാനായി നടന്നു നീങ്ങി. ഈ സന്ദര്‍ഭത്തില്‍ ക്യാരി ഡയറക്ട് ത്രോയിലൂടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ഓസീസ് താരങ്ങളുടെ ശക്തമായ അപ്പീല്‍ പരിഗണിച്ച് അല്‍പ സമയം ആലോചിച്ച ശേഷം അമ്പയര്‍ ഇറാസ് മരാസ്മസ് ഔട്ട് അനുവദിക്കുകയും ചെയ്തു. ഇംഗ്ലീഷ് കാണികളെ പ്രകോപിതരാക്കിയത്.

logo
The Fourth
www.thefourthnews.in