മത്സരത്തിനിടെ കയ്യിൽ ഡ്രൈയിങ് സ്പ്രേ ഉപയോ​ഗിച്ചു; മൊയീൻ അലിക്ക് പിഴ

മത്സരത്തിനിടെ കയ്യിൽ ഡ്രൈയിങ് സ്പ്രേ ഉപയോ​ഗിച്ചു; മൊയീൻ അലിക്ക് പിഴ

മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴത്തുകയായി അടയ്ക്കേണ്ടത്
Updated on
1 min read

ബൗളിങ് സമയത്ത് കയ്യിൽ ഡ്രൈയിങ് സ്പ്രേ ഉപയോ​ഗിച്ചതിന് ഇംഗ്ലണ്ട് താരം മൊയീൻ അലിക്ക് പിഴ. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴത്തുകയായി അടയ്ക്കേണ്ടത്. ഇതിന് പുറമേ ഒരു ഡീമെറിറ്റ് പോയിന്റും ചേർത്തിട്ടുണ്ട്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.20 അലി ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിനിടെയാണ് സംഭവം.

മത്സരത്തിനിടെ കയ്യിൽ ഡ്രൈയിങ് സ്പ്രേ ഉപയോ​ഗിച്ചു; മൊയീൻ അലിക്ക് പിഴ
കൗണ്ടി കളിക്കാനൊരുങ്ങി രഹാനെ; വിന്‍ഡീസ് പര്യടനത്തിനു ശേഷം ലെസ്റ്റർഷെയർ ജഴ്‌സിയില്‍

ഓസ്‌ട്രേലിയൻ ഇന്നിങ്സിന്റെ 89-ാം ഓവറിൽ ബൗൾ ചെയ്യാൻ വരുന്നതിന് മുമ്പായാണ് അലി കൈയിൽ ഡ്രൈയിങ് ഏജന്റ് സ്പ്രേ ചെയ്തത്. മുൻകൂർ അനുമതി ഇല്ലാതെ ഇത്തരത്തിലുള്ള സ്പ്രേകൾ കൈകളിൽ ഉപയോഗിക്കരുതെന്ന് അമ്പയർമാരുടെ പ്രീ-സീരീസ് നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു അലിയുടെ പ്രവൃത്തി. തുടർന്ന് കുറ്റം സമ്മതിച്ച അലി ശിക്ഷാനടപടി അംഗീകരിച്ചു. അതിനാൽ ഔപചാരിക വാദം കേൾക്കേണ്ട ആവശ്യമുണ്ടായില്ല.

മത്സരത്തിനിടെ കയ്യിൽ ഡ്രൈയിങ് സ്പ്രേ ഉപയോ​ഗിച്ചു; മൊയീൻ അലിക്ക് പിഴ
ആസ്തിയില്‍ ആയിരം കോടിയും കടന്ന് കോഹ്ലി

തന്റെ കൈകൾ ഉണക്കാൻ മാത്രമാണ് സ്പ്രേ ഉപയോഗിച്ചതെന്ന അലിയുടെ വിശ​​ദീകരണത്തിൽ മാച്ച് റഫറി സംതൃപ്തനായി. പന്തിൽ കൃത്രിമ പദാർത്ഥമായി സ്പ്രേ ഉപയോഗിച്ചിട്ടില്ല. അതിനാൽ പന്തിന്റെ അവസ്ഥയിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല. ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഐസിസി വ്യവസ്ഥകളുടെ 41.3 ചട്ടം ലംഘിക്കുമായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

മത്സരത്തിനിടെ കയ്യിൽ ഡ്രൈയിങ് സ്പ്രേ ഉപയോ​ഗിച്ചു; മൊയീൻ അലിക്ക് പിഴ
ആഷസ് ഒന്നാം ടെസ്റ്റ്; രക്ഷകനായി ക്വാജ, തിരിച്ചടിച്ച് ഓസീസ്

ഓൺ-ഫീൽഡ് അമ്പയർമാരായ അഹ്‌സൻ റാസ, മറായിസ് ഇറാസ്മസ്, തേർഡ് അമ്പയർ ക്രിസ് ഗഫാനി, ഫോർത്ത് അമ്പയർ മൈക്ക് ബേൺസ് എന്നിവരാണ് അലിക്ക് മേൽ കുറ്റം ചുമത്തിയത്. ഇത്തരത്തിലുള്ള ലെവൽ 1 ലംഘനങ്ങൾക്ക് കര്‍ശനമായ താക്കീതോ ഒരു കളിക്കാരന്റെ മാച്ച് ഫീയുടെ പരമാവധി 50 ശതമാനം പിഴയോ ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റോ ആണ് ലഭിക്കുക.

logo
The Fourth
www.thefourthnews.in