'തിരിച്ചുവരാൻ സ്റ്റോക്സി ഇനി  മെസേജ് അയച്ചാല്‍ ഡിലീറ്റ് ചെയ്യും'; മൊയീൻ അലി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

'തിരിച്ചുവരാൻ സ്റ്റോക്സി ഇനി മെസേജ് അയച്ചാല്‍ ഡിലീറ്റ് ചെയ്യും'; മൊയീൻ അലി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

2021ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച മൊയീന്‍ അലി ജാക്ക് ലീച്ച് പരുക്കേറ്റ് പുറത്തായതിനാല്‍ വീണ്ടും കളത്തിലിറങ്ങുകയായിരുന്നു
Updated on
1 min read

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വീണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി. ആഷസ് പരമ്പരയിലെ അവസാന മത്സരത്തിന് ശേഷമാണ് താരത്തിന്റെ വിരമിക്കല്‍. 2021ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച മൊയീന്‍ അലി ജാക്ക് ലീച്ച് പരുക്കേറ്റ് പുറത്തായതോടെ വീണ്ടും കളത്തിലിറങ്ങുകയായിരിന്നു. ഇത് തന്റെ ടെസ്റ്റ് കരിയറിലെ അവസാന മത്സരമാണെന്നും ഇനി ബെന്‍ സ്റ്റോക്‌സില്‍നിന്ന് മടങ്ങിവരാനുള്ള സന്ദേശം ലഭിക്കുകയാണെങ്കില്‍ അത് ഡിലീറ്റ് ചെയ്യുമെന്നും താരം തമാശയോടെ പറഞ്ഞു.

സ്റ്റുവര്‍ട്ട് ബോര്‍ഡിനൊപ്പം മനോഹരമായി ഫിനിഷ് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു

''ഞാന്‍ ടെസ്റ്റ് കരിയര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സ്റ്റോക്‌സി എനിക്ക് വീണ്ടും മെസ്സേജ് അയച്ചാല്‍ ഞാന്‍ അത് ഡിലീറ്റ് ചെയ്യും'' മൊയീന്‍ അലി പറഞ്ഞു. സ്റ്റുവര്‍ട്ട് ബോര്‍ഡിനൊപ്പം മനോഹരമായി ഫിനിഷ് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. '' അവസാന പന്തില്‍ വിക്കറ്റ് നേടി അത്ഭുതകരമായ ഫിനിഷിങ്, ഒരുപക്ഷേ അവസാന പന്തില്‍ സിക്‌സറും വിക്കറ്റും നേടിയ ഒരേയൊരു കളിക്കാരന്‍ ബ്രോഡായിരിക്കും, അതിശയകരമാണ്'' മൊയീന്‍ അലി പറഞ്ഞു.

''തിരിച്ചുവരവ് അതിശയകരമായിരുന്നു. ആദ്യം അല്പം ബുദ്ധിമുട്ട് തോന്നി, കാരണം ഞാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അത്ര നന്നായി കളിച്ചിട്ടില്ല. തിരികെ വരാന്‍ പറഞ്ഞ് സ്‌റ്റോക്‌സ് മെസ്സേജ് അയച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഈ മികച്ച ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമാണ്.'' മൊയീന്‍ അലി പറഞ്ഞു. സ്റ്റോക്‌സിനും ബ്രണ്ടന്‍ മക്കല്ലത്തിനുമൊപ്പം വീണ്ടും എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താന്‍ ഈ തിരിച്ചുവരവ് ആസ്വദിച്ചെന്നും മികച്ച നിലവാരത്തിലാണ് ടെസ്റ്റ് കരിയറിന് വിരാമമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'തിരിച്ചുവരാൻ സ്റ്റോക്സി ഇനി  മെസേജ് അയച്ചാല്‍ ഡിലീറ്റ് ചെയ്യും'; മൊയീൻ അലി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
വിക്കറ്റ് നേട്ടത്തോടെ ബ്രോഡ് അവസാനിപ്പിച്ചു; അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലം എന്നിവരുമായി നടത്തിയ ചര്‍ച്ചകളാണ് മെയീന്‍ അലിയെ തിരിച്ചുകൊണ്ടുവന്നത്. വിരമിക്കല്‍ പിന്‍വലിച്ച് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയ താരം ഇംഗ്ലണ്ടിന്റെ ലീഡ് സ്പിന്നറായും മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായും തിളങ്ങി. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ 2-2 സമനിലയില്‍ നിര്‍ണായക പങ്കുവഹിച്ചു. 3094 റണ്‍സും 204 വിക്കറ്റും നേടിയാണ് മൊയീന്‍ അലി ടെസ്റ്റ് കരിയര്‍ പൂര്‍ത്തിയാക്കുന്നത്.

logo
The Fourth
www.thefourthnews.in