വനിതാ പ്രീമിയര്‍ ലീഗ്: കന്നിക്കിരീടം ചൂടി മുംബൈ ഇന്ത്യന്‍സ്‌

വനിതാ പ്രീമിയര്‍ ലീഗ്: കന്നിക്കിരീടം ചൂടി മുംബൈ ഇന്ത്യന്‍സ്‌

ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്നു പന്ത് ബാക്കി നില്‍ക്കെയായിരുന്നു മുംബൈയുടെ ജയം.
Updated on
1 min read

വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രഥമ പതിപ്പില്‍ കിരീടമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ലീഗ് റൗണ്ടിലെ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം ഉയര്‍ത്തിയത്. ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്നു പന്ത് ബാക്കി നില്‍ക്കെയായിരുന്നു മുംബൈയുടെ ജയം. സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ്: 20 ഓവറില്‍ 131/9. മുംബൈ ഇന്ത്യന്‍സ്: 19.3 ഓവറില്‍ 134/3.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. 35 റണ്‍സ് നേടിയ നായിക മെഗ് ലാന്നിംഗ് ആണ് ക്യാപിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍. 27 റണ്‍സ് വീതം നേടി പുറത്താകാതെ നിന്ന ശിഖ പാണ്ഡെയും രാധ യാദവും ചേര്‍ന്ന് പത്താം വിക്കറ്റില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ക്യാപിറ്റല്‍സിനെ 100 കടത്തിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇസ്സി വോങ്ങ്, ഹൈലി മാത്യൂസ് എന്നിവരാണ് ക്യാപിറ്റല്‍സിനെ തകര്‍ത്തത് അമേലിയ കെര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെയും തുടക്കം പരുങ്ങലിലായിരുന്നു. എന്നാല്‍, വണ്‍ ഡൗണായി ഇറങ്ങിയ നാറ്റ് സിവര്‍ ബ്രന്റ് ടീമിനെ ജയത്തിലേക്ക് നയിച്ചു. 55 പന്തില്‍ 60 റണ്‍സുമായി നാറ്റ് സ്‌കീവര്‍ ബ്രന്റ് പുറത്താകാതെ നിന്നു. നായിക ഹര്‍മന്‍ പ്രീത് കൗര്‍ 37 റണ്‍സ് നേടി.

logo
The Fourth
www.thefourthnews.in