പാകിസ്താൻ താരം നസീം ഷായ്ക്ക് പരുക്ക്; ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത

പാകിസ്താൻ താരം നസീം ഷായ്ക്ക് പരുക്ക്; ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത

ഫിറ്റ്നസ് വീണ്ടെടുത്ത ഹാരിസ് റൗഫ് ഒക്ടോബർ 6 ന് ഹൈദരബാദില്‍ നടക്കുന്ന നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ പങ്കെടുക്കുമെന്ന് ബാബർ അസം
Updated on
1 min read

പരുക്കിനെ തുടർന്ന് പാകിസ്താൻ പേസർ നസീം ഷായ്ക്ക് ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത. ഇന്ത്യയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. വലത് തോളിന് പരുക്കേറ്റ ഷായ്ക്ക് ഫിറ്റ്നസ് വീണ്ടെടുത്ത് മത്സരത്തിലേക്ക് ഉടൻ തിരിച്ചു വരുന്ന കാര്യത്തിൽ സംശയമുള്ളതായി ക്യാപ്റ്റൻ ബാബർ അസം വ്യക്തമാക്കി.

പാകിസ്താൻ താരം നസീം ഷായ്ക്ക് പരുക്ക്; ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത
ഗില്ലിന്റെ സെഞ്ചുറിയും അക്സറിന്റെ പോരാട്ടവും പാഴായി; ഏഷ്യാകപ്പില്‍ ആശ്വാസ ജയവുമായി ബംഗ്ലാദേശിന് മടക്കം

അതേസമയം പരുക്കേറ്റ പേസർ ഹാരിസ് റൗഫ് സുഖം പ്രാപിച്ചതിനാൽ ഒക്ടോബർ 6 ന് നടക്കുന്ന ഹൈദരബാദില്‍ നടക്കുന്ന നെതർലാൻഡിനെതിരായ മത്സരത്തിൽ പങ്കെടുക്കുമെന്ന് ബാബർ അസം പറഞ്ഞു. 'നസീം ഷായുടെ കാര്യത്തിൽ ഇതുവരെ ഉറപ്പു പറയാറായിട്ടില്ല. ആരോഗ്യം വീണ്ടെടുക്കാൻ അദ്ദേഹത്തിന് എത്ര സമയം വേണ്ടി വരും എന്നത് അറിയില്ല. എന്തായാലും ലോകകപ്പ് സമയത്ത് സുഖം പ്രാപിക്കുമെന്നാണ് കരുതുന്നത്. പ്ലാൻ ബിയെ കുറിച്ച് ഞാൻ ഇപ്പോൾ പറയുന്നില്ല. ഹാരിസ് റൗഫ് ലോകകപ്പിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് കരുതുന്നത്. അദ്ദേഹം മികച്ച ഒരു ബൗളറാണ്' ബാബർ അസം വ്യക്തമാക്കി.

പാകിസ്താൻ താരം നസീം ഷായ്ക്ക് പരുക്ക്; ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത
ചുംബന വിവാദം: അയയാതെ സ്പാനിഷ് വനിതാ താരങ്ങള്‍; ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സമ്മതമില്ല

പരുക്കിനെ തുടർന്ന് നസീം ഷായ്ക്കും ഹാരിസ് റൗഫിനും ഏഷ്യാ കപ്പിലെ അവസാന മത്സരങ്ങൾ നഷ്ടമായിരുന്നു. 17 വയസുള്ളപ്പോൾ നട്ടെല്ലിന് പ്രശ്നം നേരിട്ട നസീമിന് 14 മാസത്തോളം കരിയർ തടസപ്പെട്ടിരുന്നു. 14 ഏകദിന അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 17 ന് താഴെ ശരാശരിയിൽ 32 വിക്കറ്റുകൾ നേടിയ നസീം പാകിസ്താന്റെ ഏറ്റവും മികച്ച ബൗളറായി മാറി. ഇന്ത്യയോടും ശ്രീലങ്കയോടും സൂപ്പർ ഫോറിൽ തോറ്റ പാകിസ്താൻ ഫൈനൽ കാണാതെ പുറത്തായിരുന്നു.

logo
The Fourth
www.thefourthnews.in