ഏഷ്യാ കപ്പിന് പ്രൗഡഗംഭീര തുടക്കം; നേപ്പാളിനെതിരേ പാകിസ്താന് ബാറ്റിങ്

ഏഷ്യാ കപ്പിന് പ്രൗഡഗംഭീര തുടക്കം; നേപ്പാളിനെതിരേ പാകിസ്താന് ബാറ്റിങ്

പ്രൗഡഗംഭീരമായ ചടങ്ങായിരുന്നു ആദ്യ മത്സരത്തിന് മുന്നോടിയായി ഒരുക്കിയിരുന്നത്. ഉദ്ഘാടനവേദിയില്‍ തരംഗമായത് പാകിസ്താൻ ഗായിക ഐമ ബെയ്‌ഗും നേപ്പാൾ ഗായിക ത്രിഷാല ഗുരുംഗുമാണ്.
Updated on
1 min read

ഒരിടവേളയ്ക്കു ശേഷം പാക് മണ്ണില്‍ തിരിച്ചെത്തിയ ഏഷ്യാ കപ്പ്‌ രാജ്യാന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രൗഡഗംഭീര തുടക്കം. കാണികളെ ത്രസിപ്പിച്ച ഉദ്ഘാടന ചടങ്ങിനു ശേഷം ആരംഭിച്ച ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരേ ആതിഥേയരായ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യും.

മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ മികച്ച ഇലവനെയത്തന്നെയാണ് പാകിസ്താന്‍ അണിനരത്തുന്നത്. ഇന്ത്യയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. അതിനാല്‍ തന്നെ നേപ്പാളിനെതിരേ വലിയ ജയം നേടി മുന്‍തൂക്കം നേടാനാണ് പാകിസ്താന്റെ ശ്രമം. ഏഷ്യാ കപ്പില്‍ നേപ്പാളിന്റെ അരങ്ങേറ്റം കൂടിയാണ് ഇന്ന്. 2023ലെ ആദ്യ എസിസി പുരുഷ പ്രീമിയര്‍ കപ്പ് നേടിയാണ് നേപ്പാൾ യോഗ്യത നേടിയത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ വച്ചാണ് നടക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.

ഏഷ്യാ കപ്പിന് പ്രൗഡഗംഭീര തുടക്കം; നേപ്പാളിനെതിരേ പാകിസ്താന് ബാറ്റിങ്
ഏഷ്യാ കപ്പ് ഇന്ന് മുതല്‍; പോരാട്ടത്തിനൊരുങ്ങി ആറ് ടീമുകള്‍

ഫൈനലടക്കം 13 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാവുക. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് എയിലും അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവ ഗ്രൂപ്പ് ബിയിലുമാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ അവസാന നാലിലേക്ക് കടക്കും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും ഓരോ തവണ എതിരാളിയുമായി ഏറ്റുമുട്ടും. ഈ ഘട്ടത്തിൽ ആദ്യ രണ്ടിലെത്തുന്ന രണ്ട് ടീമുകൾ ഫൈനലില്‍ മാറ്റുരയ്ക്കും.

ഏഷ്യാ കപ്പിന് പ്രൗഡഗംഭീര തുടക്കം; നേപ്പാളിനെതിരേ പാകിസ്താന് ബാറ്റിങ്
കെ എൽ രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്തില്ല; ഏഷ്യാകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്ത്

നീണ്ട ഇടവേളയ്ക്കു ശേഷമാണ് രണ്ടിലധികം ടീമുകള്‍ പങ്കെടുക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിന് പാകിസ്താന്‍ വേദിയാകുന്നത്. അതിനാല്‍ത്തന്നെ പ്രൗഡഗംഭീരമായ ചടങ്ങായിരുന്നു ആദ്യ മത്സരത്തിന് മുന്നോടിയായി ഒരുക്കിയിരുന്നത്. ഉദ്ഘാടനവേദിയില്‍ തരംഗമായത് പാകിസ്താൻ ഗായിക ഐമ ബെയ്‌ഗും നേപ്പാൾ ഗായിക ത്രിഷാല ഗുരുംഗുമാണ്. പാകിസ്താനിലെ പ്രധാന ഗായികയായ ബെയ്‌ഗിന് ഇൻസ്റ്റാഗ്രാമിൽ 6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഉള്ളത്. എ ആര്‍ റഹ്‌മാനും ആത്തിഫ് അസ്ലവും ചേര്‍ന്നൊരുക്കുന്ന സംഗീതവിരുന്നായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ മറ്റൊരു പ്രധാന പരിപാടി.

logo
The Fourth
www.thefourthnews.in