പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻസിന്റെ ഉടമ അലംഗീർ തരീൻ ആത്മഹത്യ ചെയ്തു

പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻസിന്റെ ഉടമ അലംഗീർ തരീൻ ആത്മഹത്യ ചെയ്തു

ലാഹോറിലെ ഗുൽബർഗിലുള്ള വസതിയിൽ പിസ്റ്റൾ ഉപയോഗിച്ച് അലംഗീർ തരീൻ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
Updated on
1 min read

പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ഫ്രാഞ്ചൈസി മുൾട്ടാൻ സുൽത്താൻസിന്റെ ഉടമ അലംഗീർ തരീൻ ആത്മഹത്യ ചെയ്തു. ലാഹോറിലെ ഗുൽബർഗിലുള്ള വസതിയിൽ പിസ്റ്റൾ ഉപയോഗിച്ച് അലംഗീർ തരീൻ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ആത്മഹത്യക്കു കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവത്തില്‍ ലാഹോര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തുനിന്നു പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 63 വയസ്സുകാരനായ തരീൻ അവിവാഹിതനാണ്.

തരീൻ്റെ മരണത്തിലുള്ള അതീവ ദുഃഖം പാകിസ്ഥാൻ സൂപ്പർ ലീഗ് ഫ്രാഞ്ചൈസി ട്വിറ്ററില്‍ കുറിച്ചു

അലംഗീർ തരീൻ്റെ അപ്രതീക്ഷിത മരണവാർത്ത പാകിസ്ഥാനിലെയും വിദേശത്തെയും ക്രിക്കറ്റ് സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. "ഞങ്ങളുടെ ടീമിലെ വിലയേറിയ അംഗവും ഏറെ ബഹുമാനിക്കുന്ന വ്യക്തിത്വവുമായിരുന്നു അലംഗീർ തരീൻ. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്'' -ഫ്രാഞ്ചൈസി പ്രസ്താവനയിൽ പറഞ്ഞു.

പ്രശസ്തമായ യേൽ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായ അലംഗീർ ഇന്ന് പാകിസ്താനില്‍ അറിയപ്പെടുന്ന വ്യാപാരിയാണ്. കായിക മേഖലയില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം വനിതകളെ കായിക രംഗത്ത് സജീവമാക്കുന്നതിന് ഏറെ പരിശ്രമിച്ച വ്യക്തികൂടിയായിരുന്നു.

logo
The Fourth
www.thefourthnews.in