വനിതാ ടി20 ലോകകപ്പ്; ഹൈവോള്‍ട്ടേജ് പോരില്‍ ഇന്ത്യക്കെതിരേ പാകിസ്താന് ബാറ്റിങ്

വനിതാ ടി20 ലോകകപ്പ്; ഹൈവോള്‍ട്ടേജ് പോരില്‍ ഇന്ത്യക്കെതിരേ പാകിസ്താന് ബാറ്റിങ്

കേപ്ടൗണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ നായിക ബിസ്മ മറൂഫ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
Updated on
1 min read

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ ചിരവൈരികളായ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യും. കേപ്ടൗണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ നായിക ബിസ്മ മറൂഫ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് പാക് ലക്ഷ്യം. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് സ്റ്റാര്‍ ഓപ്പണറും ഉപനായികയുമായ സ്മൃതി മന്ദാന ഇല്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

പരുക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന സ്മൃതിക്കു പകരം ഹര്‍ലീന്‍ ഡിയോള്‍ ആദ്യ ഇലവനില്‍ ഇടംപിടിചചു. സ്മൃതിക്കു പുറമേ ശിഖാ പാണ്ഡെ, അഞ്ജലി സര്‍വാണി, ദേവിക വൈദ്യ എന്നിവരും കളിക്കുന്നില്ല.

ഗ്രൂപ്പ് ബിയില്‍ പാകിസ്താനു പുറമേ ശക്തരായ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് എന്നിവരാണ് ഇന്ത്യക്കൊപ്പമുള്ളത്. നിലവില്‍ ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ തലപ്പത്ത്.

logo
The Fourth
www.thefourthnews.in