പാണ്ഡ്യ ടെസ്റ്റില്‍ തിളങ്ങുന്നില്ല, വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് ശാസ്ത്രി

പാണ്ഡ്യ ടെസ്റ്റില്‍ തിളങ്ങുന്നില്ല, വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് ശാസ്ത്രി

സഞ്ജു സാംസണ്‍ സ്വന്തം കഴിവ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇനിയും മനസിലാക്കിയില്ലെങ്കില്‍ നിരാശയുണ്ടാക്കുമെന്നും രവി ശാസ്ത്രി
Updated on
1 min read

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരുക്കിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ മുഖ്യ പരിശീലകന്‍ രവിശാസ്ത്രി. പാണ്ഡ്യയ്ക്ക് ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനെ നേരിടാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ താരം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2023 ലോകകപ്പിന് ശേഷം പാണ്ഡ്യ ഇന്ത്യന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ ചുമതല ഏറ്റെടുക്കണമെന്നും പറഞ്ഞ രവിശാസ്ത്രി പക്ഷേ ലോകകപ്പില്‍ രോഹിത് ശര്‍മ തന്നെ നയിക്കണമെന്നും ആവശ്യപ്പെട്ടു.

പാണ്ഡ്യ ടെസ്റ്റില്‍ തിളങ്ങുന്നില്ല, വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് ശാസ്ത്രി
സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യൻ ടീമില്‍; വിൻഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി പാണ്ഡ്യ കഴിവ് തെളിയിച്ചിരുന്നു. '' പാണ്ഡ്യയുടെ ശരീരത്തിന് ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനെ നേരിടാനുള്ള ക്ഷമതയില്ലെന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം. ലോകകപ്പിന് ശേഷം അദ്ദേഹം വൈറ്റ്‌ബോള്‍ ക്രിക്കറ്റിന്റെ നായകസ്ഥാനം ഏറ്റെടുക്കണമെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ ലോകകപ്പില്‍ രോഹിത് തന്നെ ഇന്ത്യയെ നയിക്കണം, അവിടെ മറ്റൊരു ചോദ്യമില്ല,'' അദ്ദേഹം പറഞ്ഞു.

ജ്വലിക്കുന്ന ഫോമില്‍ അദ്ദേഹത്തിന് കരിയര്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് അത് വലിയ നിരാശയുണ്ടാക്കും

മലയാളി താരം സഞ്ജു സാംസണെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിനെയും അദ്ദേഹം പ്രശംസിച്ചു. എന്നാല്‍ സഞ്ജു തന്റെ കഴിവ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇനിയും മനസിലാക്കിയില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. '' സഞ്ജു ഒരു മാച്ച് വിന്നറാണ്. ഇപ്പോള്‍ അദ്ദേഹത്തില്‍ എന്തൊക്കെയോ നഷ്ടമായിട്ടുണ്ട്. ജ്വലിക്കുന്ന ഫോമില്‍ അദ്ദേഹത്തിന് കരിയര്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് അത് വലിയ നിരാശയുണ്ടാക്കും,'' ശാസ്ത്രി അഭിപ്രായപ്പെട്ടു.

പാണ്ഡ്യ ടെസ്റ്റില്‍ തിളങ്ങുന്നില്ല, വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് ശാസ്ത്രി
ഈ രണ്ട് സ്ഥലങ്ങള്‍ പറ്റില്ല; ലോകകപ്പ് വേദികൾ മാറ്റണമെന്ന ആവശ്യവുമായി പാകിസ്താൻ

''ഞാന്‍ കോച്ചായിരുന്നപ്പോള്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി സ്ഥിരതയോടെ കളിച്ചില്ലെങ്കില്‍ ഞാന്‍ അസ്വസ്ഥനാകുമായിരുന്നു. ഇതും അതുപോലെ തന്നെയാണ്. എനിക്ക് അത് സഞ്ജുവുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നുണ്ട്,'' രവിശാസ്ത്രി വ്യക്തമാക്കി, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇത്തവണ ടീമിന്റെ ടോപ് സിക്‌സില്‍ രണ്ട് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനെങ്കിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in