ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന് അപൂർവ സിക്സ്; രണ്ടരപ്പതിറ്റാണ്ടിന് ശേഷം മാപ്പ് പറഞ്ഞ് അലന്‍ ഡൊണാള്‍ഡ്

ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന് അപൂർവ സിക്സ്; രണ്ടരപ്പതിറ്റാണ്ടിന് ശേഷം മാപ്പ് പറഞ്ഞ് അലന്‍ ഡൊണാള്‍ഡ്

1997-ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് സംഭവം
Updated on
1 min read

കന്നി ടെസ്റ്റ് സെഞ്ചുറി ഉള്‍പ്പടെ 1997-ലെ തന്റെ ആദ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ രാഹുല്‍ ദ്രാവിഡിന് കഴിഞ്ഞിരുന്നു. പിന്നാലെ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും വലം കൈയന്‍ ബാറ്റർ തിളങ്ങി. സിംബാബ്‌വെയും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ ദ്രാവിഡിനെക്കുറിച്ചുള്ള ഓർമകള്‍ കളത്തിലെ മികവുകൊണ്ടായിരുന്നില്ല, മറിച്ച് പ്രോട്ടിയാസ് പേസർ അലന്‍ ഡൊണാള്‍ഡുമായുള്ള വാക്കേറ്റവുമായി ബന്ധപ്പെട്ടായിരുന്നു.

കലാശപ്പോരില്‍ 17 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും 84 റണ്‍സുമായി ദ്രാവിഡ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നാല് ഫോറും ഒരു സിക്സും ദ്രാവിഡിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന് പിറന്ന ഏക സിക്സർ ഡൊണാള്‍ഡിനെതിരെയായിരുന്നു. ലോങ് ഓണിന് മുകളിലൂടെ ദ്രാവിഡ് പായിച്ച സിക്സറിന് പിന്നാലെയാണ് അലന്‍ ഡൊണാള്‍ഡുമായുള്ള വാക്കേറ്റം ആരംഭിച്ചതും. തന്റെ കരിയറിലെ ഏറ്റവും മോശം നിമിഷങ്ങളിലൊന്നായിരുന്നു വാക്കേറ്റമെന്നാണ് അലന്‍ ഡൊണാള്‍ഡ് പിന്നീട് വിശേഷിപ്പിച്ചത്.

ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന് അപൂർവ സിക്സ്; രണ്ടരപ്പതിറ്റാണ്ടിന് ശേഷം മാപ്പ് പറഞ്ഞ് അലന്‍ ഡൊണാള്‍ഡ്
ആറ് മാസത്തിനപ്പുറം ടി20 ലോകകപ്പ്; ഇന്നിങ്‌സ് തുറക്കാന്‍ അഞ്ച് പേരില്‍ ആര്?

രണ്ടര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം 2022-ല്‍ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിനിടയില്‍ അലന്‍ ഡൊണാള്‍ഡ് ദ്രാവിഡിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. അന്ന് ബംഗ്ലാദേശിന്റെ ബൗളിങ് പരിശീലകനായിരുന്നു അലന്‍ ഡൊണാള്‍ഡ്.

"ഡർബിനിലെ മത്സരത്തിനിടെ ഒരു മോശം സംഭവം നടന്നു. ദ്രാവിഡും സച്ചിനും അനായാസം ബൗളർമാരെ അതിർത്തികടത്തിക്കൊണ്ടിരുന്നു. ആ നിമിഷത്തിലായിരുന്നു ഞാന്‍ അല്‍പ്പം അതിരുവിട്ടത്. എനിക്ക് ദ്രാവിഡിനോട് ബഹുമാനം മാത്രമാണുള്ളത്," അലന്‍ ഡൊണാള്‍ഡ് പറഞ്ഞു.

"എനിക്ക് രാഹുലിനൊപ്പം അല്‍പ്പനേരം ചിലവഴിച്ച് ക്ഷമാപണം നടത്താനും താല്‍പ്പര്യമുണ്ട്. എന്റെ വാക്കുകളാണ് അദ്ദേഹത്തിന്റെ വിക്കറ്റിന് വഴിയൊരുക്കിയതും. പക്ഷേ, ഞാന്‍ അന്ന് പറഞ്ഞതിന് ഇന്നും ക്ഷമാപണം നടത്തുന്നു. രാഹുലൊരു വലിയ മനുഷ്യനാണ്," അലന്‍ ഡൊണാള്‍ഡ് കൂട്ടിച്ചേർത്തു. സോണി സ്പോർട്‍‌സ് നെറ്റ്‌വർക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വാക്കുകള്‍.

ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന് അപൂർവ സിക്സ്; രണ്ടരപ്പതിറ്റാണ്ടിന് ശേഷം മാപ്പ് പറഞ്ഞ് അലന്‍ ഡൊണാള്‍ഡ്
ദ്രാവിഡ് വീണ്ടും തുടങ്ങുന്നു; ആദ്യംതൊട്ട്, ഒരിക്കല്‍ക്കൂടി...

മറുവശത്ത് വിവാദങ്ങളെ പിന്നിലാക്കി അലന്‍ ഡൊണാള്‍ഡിന്റെ മികവിനെ വാഴ്ത്തുകയായിരുന്നു ദ്രാവിഡ് ചെയ്തത്.

"അദ്ദേഹം ഒരു മികച്ച ബൗളറായിരുന്നു. എന്റെ കരിയറില്‍ നേരിട്ട ബൗളർമാരില്‍ മുന്‍പന്തിയിലുള്ളയാള്‍. മൈതാനത്ത് വച്ച് ഇപ്പോള്‍ അലന്‍ ഡൊണാള്‍ഡിനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ പന്തില്ലല്ലൊ എന്ന ആശ്വാസം തോന്നാറുണ്ട്. അദ്ദേഹത്തെ പോലൊരു താരത്തിനൊപ്പം മൈതാനം പങ്കിടാനായത് മഹത്തായ കാര്യമാണ്," ദ്രാവിഡ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in