റാഞ്ചി ടെസ്റ്റ്: ബുംറയില്ലാതെ ഇന്ത്യ, ആകാശ് ദീപിന് അരങ്ങേറ്റം; ഇംഗ്ലണ്ടിന് ബാറ്റിങ്
Saikat

റാഞ്ചി ടെസ്റ്റ്: ബുംറയില്ലാതെ ഇന്ത്യ, ആകാശ് ദീപിന് അരങ്ങേറ്റം; ഇംഗ്ലണ്ടിന് ബാറ്റിങ്

പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്
Published on

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പര ലക്ഷ്യമാക്കിയിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഒരുമാറ്റമാണുള്ളത്. മുതിർന്ന താരമായ ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ആകാശ് ദീപ് ടീമില്‍ ഇടം നേടി. ഇംഗ്ലണ്ട് നിരയിലേക്ക് പേസർ ഒലി റോബിന്‍സണും ഷോയിബ് ബഷീറും എത്തി. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്.

ടീം ലൈനപ്പ്

ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, രജത് പാട്ടിദാർ, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ്, ടോം ഹാർട്ട്ലി, ഒല്ലി റോബിൻസൺ, ഷോയിബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.

റാഞ്ചി ടെസ്റ്റ്: ബുംറയില്ലാതെ ഇന്ത്യ, ആകാശ് ദീപിന് അരങ്ങേറ്റം; ഇംഗ്ലണ്ടിന് ബാറ്റിങ്
ഡബ്ല്യുപിഎല്‍ വെയിറ്റിങ്! 'ബിഗ് ഹിറ്റര്‍' റോളിലേക്ക് വയനാട്ടുകാരി; സജന സജീവന്‍ അഭിമുഖം
logo
The Fourth
www.thefourthnews.in