തിരികെ ജിമ്മിലേക്ക്; റിഷഭ് പന്ത് കായിക ക്ഷമത വീണ്ടെടുക്കുന്നു- ചിത്രങ്ങള്‍ പങ്കുവച്ച് താരം

തിരികെ ജിമ്മിലേക്ക്; റിഷഭ് പന്ത് കായിക ക്ഷമത വീണ്ടെടുക്കുന്നു- ചിത്രങ്ങള്‍ പങ്കുവച്ച് താരം

കളത്തിലേക്ക് തിരിച്ചെത്താന്‍ ഒന്നര വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്
Updated on
2 min read

കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കായിക ക്ഷമത വീണ്ടെടുക്കുന്നു. പന്ത് പങ്കുവച്ച പുതിയ ചിത്രങ്ങളാണ് താരത്തിന്റെ മടങ്ങിവരവ് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. സുഖം പ്രാപിക്കുന്നതായും ജിമ്മിൽ വീണ്ടും പോയി തുടങ്ങിയതായും റിഷഭ് പന്ത് പ്രതികരിച്ചു ബുധനാഴ്ച ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയിലായിരുന്നു പ്രതികരണം. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ റിഷഭ് മാസങ്ങള്‍ക്ക് ശേഷം ക്രെച്ചസിന്റെ സഹായത്തോടെ നടക്കുന്ന ചിത്രങ്ങളും നേരത്തെ പങ്കുവച്ചിരുന്നു.

ജൂലൈ 7ന് ഓവലിന്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകും

പരുക്കില്‍ നിന്ന് മുക്തനാകുമ്പോഴും പന്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ഒന്നര വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ നിലപാട്. കാല്‍മുട്ടിനേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയാകുന്നത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ബാറ്ററായിരുന്നു ഋഷഭ് പന്ത്. ഐപിഎല്ലിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും തന്റെ ടീമായ ഡൽഹി ക്യാപിറ്റൽസിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിൽ റിഷഭ് ഉണ്ടായിരുന്നു. ജൂലൈ 7ന് ഓവലിന്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീമിന് അദ്ദേഹത്തിന്റെ സേവനം നഷ്ടമാകും.

തിരികെ ജിമ്മിലേക്ക്; റിഷഭ് പന്ത് കായിക ക്ഷമത വീണ്ടെടുക്കുന്നു- ചിത്രങ്ങള്‍ പങ്കുവച്ച് താരം
'ഒരു പടി മുന്നോട്ട്, ഒരു പടി ശക്തം'; ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന ചിത്രം പങ്കുവച്ച് ഋഷഭ് പന്ത്

എല്ലാ അർത്ഥത്തിലും ടീമിന്റെ മുതല്‍ക്കൂട്ടാണ് റിഷഭ്. ഈ ഇടംകൈയന്‍ ബാറ്റര്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നേടിയ രണ്ട് സെഞ്ച്വറികളോടെ ഏഴ് ടെസ്റ്റുകളില്‍ നിന്ന് 61.81 ശരാശരിയില്‍ 680 റണ്‍സ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 125 റണ്‍സ് നേടിയതിന് ശേഷം പന്ത് തന്റെ കന്നി ഏകദിന സെഞ്ച്വറിയും നേടി. 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. ഋഷഭിന് പരുക്കേറ്റതോടെ നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ഓപ്പണിങ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച കെ എസ് ഭരതിന് അവസരങ്ങള്‍ക്ക് വഴിതുറന്നു. ഒക്ടോബറിലും നവംബറിലും നടക്കാനിരിക്കുന്ന 50 ഓവര്‍ ലോകകപ്പില്‍ 25കാരനായ പന്തിന് ഫിറ്റ്നസ് ലഭിക്കുമോയെന്ന് കണ്ടറിയണം. ആറ് സെഞ്ച്വറികളും 11 അര്‍ധസെഞ്ച്വറികളും നേടിയ ഋഷഭ് ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാരില്‍ ഒരാളാണ്.

ഡിസംബര്‍ 30 ന് ഡൽഹി-ഡെറാഡൂൺ ഹൈവേയിലെ ഹമ്മദ്പൂർ ഝാലിന് സമീപമാണ് ഋഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങവെ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഡിവൈഡറിൽ ഇടിച്ച് തീപിടിച്ച കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ നിലയിലാരുന്നു ഋഷഭ് പന്ത്.

logo
The Fourth
www.thefourthnews.in