Virat Kohli
Virat Kohli

ഐസിസി ടെസ്റ്റ് റാങ്കിങ്ങ്; ആദ്യ പത്തില്‍ നിന്ന് കോഹ്ലി പുറത്ത്, പന്ത് അഞ്ചാമത്

പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ പത്തില്‍ നിന്ന് കോഹ്ലി പുറത്താകുന്നത്
Updated on
2 min read

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന് ഋഷഭ് പന്ത്. ഇംഗ്‌ളണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടിയിരുന്നു. ഇടംകൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.

ഇടംകൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്.

Rishabh Pant
Rishabh Pant

അതേസമയം, പത്ത് വര്‍ഷത്തിനിടെ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ പത്തില്‍ നിന്ന് വിരാട് കോഹ്ലി പുറത്തായി. കരിയറിലെ ഏറ്റവും മോശം ഫോമില്‍ തുടരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ ഇപ്പോള്‍ 13ാം സ്ഥാനത്താണ്. ഇംഗ്‌ളണ്ടിനെതിരായ മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്.

എജ്ബാസ്റ്റന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 146 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 57 റണ്‍സുമാണ് പന്ത് നേടിയത്. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് 6 സെഞ്ചുറിയും 3 അര്‍ധ സെഞ്ചുറിയും നേടാനായതും പന്തിനെ തുണച്ചു. എന്നാല്‍, 11, 20 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്‌സുകളിലെ കോഹ്ലിയുടെ റണ്‍സ്.

Joe Root
Joe Root

923 പോയിന്റുമായി ഇംഗ്‌ളണ്ട് താരം ജോ റൂട്ടാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഐസിസിയുടെ റാങ്കിങ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റുകള്‍ നേടിയ 20 ബാറ്റര്‍മാരുടെ എലീറ്റ് പട്ടികയിലും റൂട്ട് ഇടംപിടിച്ചു. മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ബാബര്‍ അസം എന്നിവര്‍ യഥാക്രമം 2,3,4 സ്ഥാനങ്ങള്‍ നിലനിര്‍ത്തി. നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടിയ ഇംഗ്‌ളണ്ട് താരം ജോണി ബെയര്‍‌സ്റ്റോ 11 സ്ഥാനം മെച്ചപ്പെടുത്തി 10-ാം റാങ്കിലെത്തി.

Virat Kohli
ഷെയിന്‍ വോണ്‍, കാലത്തിനുമുമ്പേ പാഞ്ഞ ക്രിക്കറ്റ് ബുദ്ധി: അർജുന രണതുങ്ക

ഒമ്പതാം സ്ഥാനത്തുള്ള രോഹിത് ശര്‍മയാണ് റാങ്കിങ്ങിലെ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ചേതേശ്വര്‍ പൂജാര രണ്ട് സ്ഥാനം മുകളിലേക്ക് കയറി 26-ാം റാങ്കിലും രവീന്ദ്ര ജഡേജ 34-ാം റാങ്കിലും ആണ്.

logo
The Fourth
www.thefourthnews.in