'ഞാനെന്ത് ചെയ്താലും ആളുകൾക്ക് കുറ്റമാണ്'; വിമര്‍ശനങ്ങളില്‍ അപ്രീതി പ്രകടിപ്പിച്ച് പരാഗ്‌
acer

'ഞാനെന്ത് ചെയ്താലും ആളുകൾക്ക് കുറ്റമാണ്'; വിമര്‍ശനങ്ങളില്‍ അപ്രീതി പ്രകടിപ്പിച്ച് പരാഗ്‌

ആളുകൾ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമെന്നും എങ്ങനെ ക്രിക്കറ്റ് കളിക്കണം എന്നതിനെ കുറിച്ച് ധാരണയുണ്ടെന്നും പരാഗ് വ്യക്തമാക്കി
Updated on
1 min read

ച്യൂയിങ് ഗം ചവയ്ക്കുന്നതും കോളര്‍ ഉയര്‍ത്തി വയ്ക്കുന്നതുമാണ് ആളുകള്‍ തന്നില്‍ കണ്ടെത്തുന്ന ഏറ്റവും വലിയ കുറ്റമെന്ന് ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം റിയാന്‍ പരാഗ്. "ഞാൻ എന്താണ് ചെയ്യുന്നത് നോക്കി ഇരിക്കുകയാണ് ആളുകൾ. അവർക്ക് ഞാൻ ച്യൂയിംഗ് ഗം ചവയ്ക്കുന്നതും ജഴ്‌സിയുടെ കോളർ ഉയർത്തി വയ്ക്കുന്നതും വലിയ പ്രശ്നമാണ്. മത്സരത്തിൽ ഒരു ക്യാച്ചിന് ശേഷം ഞാൻ ആഹ്ലാദം പ്രകടിപ്പിക്കാൻ പാടില്ല. ഒഴിവു സമയങ്ങളിൽ ഗോൾഫ് പോലെയുള്ള മറ്റ് കളികളിൽ ഞാൻ ഏർപ്പെടുന്നതും അവർക്ക് പ്രശ്നമാണ്. സത്യത്തിൽ ഇവരുടെയൊക്കെ യഥാർഥ പ്രശ്നം എന്താണെന്ന് എനിക്ക് അറിയില്ല" -ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പരാഗ് തുറന്നുപറഞ്ഞു.

'ഞാനെന്ത് ചെയ്താലും ആളുകൾക്ക് കുറ്റമാണ്'; വിമര്‍ശനങ്ങളില്‍ അപ്രീതി പ്രകടിപ്പിച്ച് പരാഗ്‌
'അന്ന് അദ്ദേഹം മികച്ച വിക്കറ്റ് കീപ്പർ ആയിരുന്നില്ല'; ധോണിയുടെ കരിയറിലെ വഴിത്തിരിവിനെക്കുറിച്ച് മുൻ സെലക്ടർ

ഇത്രയധികം ആളുകൾ തന്നെ വെറുക്കുന്നത് കണ്ട് അമ്മ ആശങ്കപ്പെട്ടിരുന്ന സമയം ഉണ്ടായിരുന്നെന്നും അതൊന്നും കാണാതെയിരിക്കാനായി സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ അമ്മയ്ക്ക് നിർദ്ദേശം നൽകിയിരുന്നതായും താരം വ്യക്തമാക്കി.

"ഞാൻ നല്ലത് ചെയ്താലും മോശം ചെയ്‌താലും ആളുകൾക്ക് ഒരേ പ്രതികരണമായിരിക്കുമെന്ന് ഞാൻ അമ്മയോട് പറഞ്ഞു. ഇതൊന്നും കാണാതെയിരിക്കാനായി സാമൂഹിക മാധ്യങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ഞാൻ അവരോട് പറഞ്ഞു. മകന് നേരെയുള്ള വിദ്വേഷം കണ്ട് അവർ ട്രോമയിലൂടെ കടന്നു പോയ ഒരു കാലമുണ്ട്. ഇതൊന്നും പക്ഷെ ആർക്കും അറിയില്ല" പരാഗ് വ്യക്തമാക്കി.

എങ്ങനെ ക്രിക്കറ്റ് കളിക്കണം എന്നതിനെക്കുറിച്ച് ഒരു റൂൾബുക്ക് ഉണ്ട്. ടീ ഷർട്ട് എങ്ങനെ ധരിക്കണം, എങ്ങനെ കോളർ വയ്ക്കണം, എല്ലാവരെയും ബഹുമാനിക്കണം ആരെയും സ്ലെഡ്ജ് ചെയ്യരുത് തുടങ്ങിയ കാര്യങ്ങളെല്ലാം റൂൾബുക്കിൽ പറയുന്നുണ്ട്. പക്ഷെ നിർഭാഗ്യവശാൽ ഞാൻ ഇതിനെല്ലാം നേരെ വിപരീതമാണ്

ആളുകൾ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമെന്നും എങ്ങനെ ക്രിക്കറ്റ് കളിക്കണം എന്നതിനെ കുറിച്ച് ധാരണയുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. "എങ്ങനെ ക്രിക്കറ്റ് കളിക്കണം എന്നതിനെക്കുറിച്ച് ഒരു റൂൾബുക്ക് ഉണ്ട്. ടീ ഷർട്ട് എങ്ങനെ ധരിക്കണം, എങ്ങനെ കോളർ വയ്ക്കണം, എല്ലാവരെയും ബഹുമാനിക്കണം ആരെയും സ്ലെഡ്ജ് ചെയ്യരുത് തുടങ്ങിയ കാര്യങ്ങളെല്ലാം റൂൾബുക്കിൽ പറയുന്നുണ്ട്. പക്ഷെ നിർഭാഗ്യവശാൽ ഞാൻ ഇതിനെല്ലാം നേരെ വിപരീതമാണ്" പരാഗ് വ്യക്തമാക്കി.

'ഞാനെന്ത് ചെയ്താലും ആളുകൾക്ക് കുറ്റമാണ്'; വിമര്‍ശനങ്ങളില്‍ അപ്രീതി പ്രകടിപ്പിച്ച് പരാഗ്‌
കരിയറിന് വിരാമമിട്ട് അലക്‌സ് ഹെയ്ല്‍സ്; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഉയർന്ന നിലയിൽ ക്രിക്കറ്റ് കളിക്കുന്നത് മറ്റുള്ളവർക്ക് ഇഷ്ടമാകുന്നില്ലെന്നും അതിനാലാണ് അവർ ഇപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ട് ഇരിക്കുന്നതെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. "ക്രിക്കറ്റ് ഞാൻ ആസ്വദിച്ച് കളിക്കുകയാണ്. എന്നാൽ ഇത്രയും ഉയർന്ന നിലയിൽ ഞാൻ പ്രകടനം കാഴ്ച വയ്ക്കുന്നത് ആളുകൾക്ക് ഇഷ്ടമാകുന്നില്ല. ഞാൻ നന്ദിയില്ലാത്തവൻ എന്നൊക്കെയാണ് ആളുകളുടെ ധാരണ" പരാഗ് പറഞ്ഞു.

3.8 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ റോയൽസ് റിയാൻ പരാഗിനെ സ്വന്തമാക്കിയത്. എന്നാൽ വേണ്ടത്ര തിളങ്ങാനാകാഞ്ഞതിനാല്‍ ഏതാനും മത്സരങ്ങളിൽ മാത്രമായിരുന്നു പരാഗിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in