റോജര്‍ ബിന്നി
റോജര്‍ ബിന്നി

റോജര്‍ ബിന്നി ബിസിസിഐ അധ്യക്ഷനായേക്കും; ജെയ് ഷാ സെക്രട്ടറിയായി തുടരും

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ പ്രതിനിധിയായി സൗരവ് ഗാംഗുലിയെ പരിഗണിക്കാനാണ് സാധ്യത
Updated on
1 min read

മുൻ ഇന്ത്യൻ പേസർ റോജർ ബിന്നി ബിസിസിഐ അധ്യക്ഷനായേക്കും. ഒക്ടോബർ 18 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സൗരവ് ഗാംഗുലിക്ക് പകരം ബിന്നി ബിസിസിഐ അധ്യക്ഷനായേക്കമെന്ന റിപ്പോർട്ടുകൾ വരുന്നത്. സൗരവ് ഗാംഗുലി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ഇന്ത്യന്‍ പ്രതിനിധിയായേക്കുമെന്നാണ് സൂചന. അതേസമയം ജെയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരും.

ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്ന റോജർ ബിന്നി 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമാണ്. ബിസിസിഐ പ്രസിദ്ധീകരിച്ച കരട് ഇലക്ടൽ റോളിൽ ബിന്നിയുടെ പേര് ഉൾപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സന്തോഷ് മേനോന് പകരമാണ് കെഎസ്‌സിഎ പ്രതിനിധിയായി ബിന്നി പട്ടികയിൽ ഇടം പിടിച്ചത്. നിലവിൽ കെഎസ്‌സിഎ പ്രസിഡന്റാണ് റോജർ ബിന്നി.

https://bcciplayerimages.s3.ap-south-1.amazonaws.com/documents/bcci/document/2022/10/Draft_Electoral_Roll_2022.pdf

ഒക്ടോബർ 18 ന് നടക്കുന്ന ബിസിസിഐ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാന അസോസിയേഷൻ പ്രതിനിധികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാകുക. ബംഗാൾ അസോസിയേഷന്റെ പ്രതിനിധിയായി ഗാംഗുലിയിലും പട്ടികയിലുണ്ട്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയാണ് ജെയ് ഷാ. അരുണ്‍ ജെയ്റ്റ്‌ലിയുടെ മകന്‍ രോഹന്‍ ജെയ്റ്റ്‌ലി (ഡല്‍ഹി), ഐസിസി മുന്‍ അധ്യക്ഷന്‍ ശശാങ്കര്‍ മനോഹറിന്റെ മകന്‍ അദ്വൈത് മനോഹര്‍( വിദര്‍ഭ), അരുണ്‍ സിങ് ധൂമല്‍ (ഹിമാചല്‍) , മുഹമ്മദ് അഹ്‌സറുദ്ദീന്‍ (ഹൈദരാബാദ്) , അശോക് ഗെഹ്ലോട്ടിന്‌റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് (രാജസ്ഥാന്‍) തുടങ്ങിയവരും പട്ടികയിലുണ്ട്. ജയേഷ് ജോർജാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി.

38 സംസ്ഥാന അസോസിയേഷനുകളില്‍ 35 പേരാണ് ഇതുവരെ പ്രതിനിധികളെ നിര്‍ദേശിച്ചിട്ടുള്ളത്. പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ റെയില്‍വേയ്‌സും സര്‍വീസസും യൂണിവേഴ്‌സിറ്റീസും കൂടുതല്‍ സമയം അവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 11,12 തീയതികളിലാണ് തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. 13 നാണ് സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 14 വരെ നാമനിർദേശ പത്രിക പിന്‍വലിക്കാം. പ്രസിഡന്‌റ്, വൈസ് പ്രസിഡന്‌റ്, സെക്രട്ടറി, ജോയിന്‌റ് സെക്രട്ടറി, ട്രഷറര്‍ എന്നിങ്ങനെ അഞ്ച് സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ്. ഗവര്‍ണിങ് കൗണ്‍സിലിലെ രണ്ട് അംഗങ്ങളെയും ഐസിസി പ്രതിനിധിയെയും ഇതോടൊപ്പം തിരഞ്ഞെടുക്കും.

റോജര്‍ ബിന്നി
ഗാംഗുലിക്കും ജയ്ഷായ്ക്കും ആശ്വാസം; ബിസിസിഐ ഭരണഘടനാ ഭേദഗതിക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി

ബിസിസിഐ ഭരണഘടനാ ഭേദഗതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചതോടെ സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ഒരു തവണ കൂടി ബിസിസിഐ തിരഞ്ഞെടുപ്പില്‍ മത്സരിക്കന്‍ അവസരം ഒരുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്‌.

logo
The Fourth
www.thefourthnews.in