രോഹിത് ശർമയും സഞ്ജു സാംസണും പരിശീലനത്തിനിടെ
രോഹിത് ശർമയും സഞ്ജു സാംസണും പരിശീലനത്തിനിടെ

ഫോം വീണ്ടെടുക്കാന്‍ രോഹിത്, സഞ്ജുവിന് അവസരം; അഫ്ഗാനിസ്താനെതിരായ അവസാന ട്വന്റി 20 ഇന്ന്

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതോടെ ബെംഗളൂരുവില്‍ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ തയാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Updated on
1 min read

അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന ആശങ്ക നായകന്‍ രോഹിത് ശർമയുടെ ഫോം തന്നെയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും അക്കൗണ്ട് തുറക്കാന്‍ പോലുമാകാത്ത രോഹിതിന് മത്സരം നിർണായകമാണ്. മൊഹാലിയില്‍ റണ്ണൗട്ടായ താരം ഇന്‍ഡോറില്‍ ബൗള്‍ഡാവുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് നേരിട്ടതാകാട്ടെ കേവലം മൂന്ന് പന്തുകളും.

രോഹിത് ശർമയും സഞ്ജു സാംസണും പരിശീലനത്തിനിടെ
ചാഹലിന്റെ പടിയിറക്കം പൂര്‍ത്തിയാകുന്നു; ഇനി 'ബിഷ്‌ണോയ്ക്കാലം'

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതോടെ ബെംഗളൂരുവില്‍ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ തയാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്കറ്റിന് പിന്നില്‍ മൊഹാലിയിലും ഇന്‍ഡോറിലും പ്രഥമ പരിഗണന ലഭിച്ച ജിതേഷ് ശർമയ്ക്ക് വിശ്രമം നല്‍കിയേക്കും. ഇന്‍ഡോറില്‍ താരം റണ്ണൊന്നുമെടുക്കാതെയായിരുന്നു പുറത്തായത്. മലയാളി താരം സഞ്ജു സാംസണിനായിക്കും പകരം നറുക്ക് വീഴുക. ബാറ്റിങ് നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഫോമിലുള്ള യശസ്വി ജയ്സ്വാള്‍, ശിവം ദുബെ, റിങ്കു സിങ് എന്നിവർ തുടരും.

രോഹിത് ശർമയും സഞ്ജു സാംസണും പരിശീലനത്തിനിടെ
'ഒളിമ്പിക് അസോസിയേഷന്‍ സിഇഒ നിയമനത്തില്‍ സമ്മർദം ചെലുത്തി'; പി ടി ഉഷയ്ക്കെതിരെ ഗുരുതര ആരോപണം

മൂന്നാം നമ്പറില്‍ കോഹ്ലി തന്നെയായിരിക്കും. മെല്ലെ തുടങ്ങി അവസാനം ആക്രമിച്ചു കളിക്കുന്ന ശൈലി മാറ്റാന്‍ കോഹ്ലി തയാറായതായാണ് കഴിഞ്ഞ മത്സരത്തിലെ പ്രകടനം വ്യക്തമാക്കുന്നത്. 16 പന്തില്‍ 29 റണ്‍സായിരുന്നു താരം നേടിയത്. അഞ്ച് ഫോറും ഇന്നിങ്സില്‍ ഉള്‍പ്പെട്ടിരുന്നു.

ബൗളിങ്ങില്‍ കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍ എന്നിവര്‍ക്ക് അവസരം ഒരുങ്ങാനുള്ള സാധ്യതയുണ്ട്. കുല്‍ദീപ് ടീമിലേക്ക് എത്തിയാല്‍ ബിഷ്ണോയ്ക്കായിരിക്കാം വിശ്രമം അനുവദിക്കുക. മുകേഷ് കുമാറിന്റെ സ്ഥാനത്തേക്കായിരിക്കും ആവേശിന്റെ വരവ്.

സാധ്യതാ ടീം

രോഹിത് ശർമ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശിവം ദുബെ, സഞ്ജു സാംസണ്‍, റിങ്കു സിങ്, അക്സർ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദർ, കുല്‍ദീപ് യാദവ്, അർഷദീപ് സിങ്, ആവേശ് ഖാന്‍.

logo
The Fourth
www.thefourthnews.in