മത്സരശേഷം കരയുന്ന രോഹിത് ശര്‍മ്മ
മത്സരശേഷം കരയുന്ന രോഹിത് ശര്‍മ്മ

ഇനി കരഞ്ഞിട്ടെന്തു കാര്യം? മത്സരശേഷം കണ്ണീരണിഞ്ഞ് രോഹിത്

മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കെട്ടിപ്പടുക്കാന്‍ ഓപ്പണറായ രോഹിത് ശര്‍മയ്ക്കും കെഎല്‍ രാഹുലിനും കഴിയാത്തത് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി
Updated on
1 min read

ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോടുv ദയനീയ തോല്‍വിയേറ്റുവാങ്ങിയാണ് ഇന്ത്യന്‍ ടീം പുറത്തായത്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ 10വിക്കറ്റിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കെട്ടിപ്പടുക്കാന്‍ ഓപ്പണറായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും കെഎല്‍ രാഹുലിനും കഴിയാത്തത് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി.

മത്സരശേഷം ഡഗൗട്ടിലിരുന്ന് കരയുന്ന രോഹിത് ശര്‍മയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. രോഹിത് കരയുന്നതും ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

തുടക്കത്തില്‍ സ്‌കോര്‍ കണ്ടെത്താനാകാതെയുള്ള രോഹിത് ശര്‍മ്മയുടെ മെല്ലെപ്പോക്ക് ടീം ടോട്ടലിനെ കാര്യമായി തന്നെ ബാധിച്ചു. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഇല്ലാതിരുന്നത് പിന്നാലെയെത്തിയ ബാറ്റ്‌സ്മാന്‍മാരെയും സമ്മര്‍ദ്ദത്തിലാക്കി. 28 പന്തില്‍ നിന്ന് 27 റണ്‍സാണ് രോഹിത്ശര്‍മ നേടിയത്. വിരാട് കോഹ്ലിയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും അര്‍ദ്ധസെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

ബൗളര്‍മാരുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും ഇത്തരം നോക്കൗട്ട് മത്സരങ്ങളില്‍ മാനസിക സമ്മര്‍ദ്ദം താങ്ങേണ്ടത് എങ്ങനെയാണെന്ന് ആരേയും പഠിപ്പിക്കാനാകില്ലെന്നും മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in