'ടീമിലേക്ക് വരൂ' സഞ്ജുവിനായി അയർലൻഡ്; ക്ഷണം നിരസിച്ച്‌ താരം

'ടീമിലേക്ക് വരൂ' സഞ്ജുവിനായി അയർലൻഡ്; ക്ഷണം നിരസിച്ച്‌ താരം

ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ടു ചെയ്തത്
Updated on
1 min read

തുടർച്ചയായി ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെടുന്നതിനിടയിൽ മലയാളി താരം സഞ്ജുസാംസണെ തേടി അയർലൻഡ് ക്രിക്കറ്റ് അസോസിയേഷന്റെ ക്ഷണം എത്തി. ടീമിൽ സ്ഥിരം സാന്നിധ്യമാകുമെന്നും, നായകനാക്കാമെന്നുമാണ് അയർലൻഡിന്റെ വാഗ്ദാനം. എന്നാൽ ക്ഷണം സഞ്ജു നിരസിച്ചു. അയർലൻഡ് ദേശീയ ടീമിന്റെ ക്ഷണം നിരസിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാർത്തയോട് സഞ്ജു ഇതുവരെ പ്രതികരിച്ചിട്ടില്ല.

അയർലൻഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് താത്പര്യം സഞ്ജുവിനെ നേരിട്ടറിയിച്ചത്. "സഞ്ജു ഞങ്ങളുടെ ടീമിലുണ്ടെങ്കിൽ അദ്ദേഹം എല്ലാ മത്സരവും കളിക്കും. ക്രിക്കറ്റിൽ അപൂർവമായി ഉണ്ടാകുന്ന പ്രതിഭാശാലിയാണ് അദ്ദേഹം. ഞങ്ങളുടെ ടീമിൽ കളിക്കാനുള്ള അവസരം നൽകുകയാണ്, ഞങ്ങൾക്ക് അദ്ദേഹത്തെ പോലൊരു ബാറ്ററെയും, നായകനെയും വേണം. ഇന്ത്യൻ ടീം അവസരം നൽകുന്നില്ലെങ്കിൽ, ഞങ്ങളോടൊപ്പം ചേരു, എല്ലാ മത്സരങ്ങളിലും കളിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കും" അയർലൻഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.

എന്നാൽ ക്ഷണം സഞ്ജു നിരസിച്ചതായാണ് റിപ്പോർട്ടുകൾ. അയർലൻഡ് പ്രസിഡന്റിന്റെ ആവശ്യത്തിന് നന്ദി അറിയിച്ച താരം മറ്റൊരു രാജ്യത്തിനായി കളിക്കുന്നതിനെ പറ്റി ചിന്തിക്കാനാവില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി മാത്രമേ താൻ കളിക്കൂ എന്നും വ്യക്തമാക്കിയതായാണ് സൂചന. അവസരം ലഭിക്കുന്നതുവരെ കാത്തിരിക്കാനും അതിനായി പരിശ്രമിക്കാനും തയ്യാറാണെന്നും സഞ്ജു പറഞ്ഞു. ടി 20 ലോകകപ്പ് ടീമിലും, ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്താഞ്ഞതിൽ ബിസിസിഐയ്ക്കെതിരെ വൻ വിമർശനമാണ് ഉയർന്നത്.

logo
The Fourth
www.thefourthnews.in