റിവ്യു കൊടുത്തില്ല, മണ്ടത്തരത്തിലൂടെ പുറത്തായി ഗില്‍; ട്രോള്‍ മഴയുമായി ആരാധകർ

റിവ്യു കൊടുത്തില്ല, മണ്ടത്തരത്തിലൂടെ പുറത്തായി ഗില്‍; ട്രോള്‍ മഴയുമായി ആരാധകർ

ടീവി റീപ്ലേകളിലാണ് ഗില്ലിന് പറ്റിയ അബദ്ധം വെളിച്ചത്തായത്
Updated on
1 min read

വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക അഞ്ചാം ടി20യില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ വിമര്‍ശനവുമായി ആരാധകര്‍. ടോസ് ഭാഗ്യം തുണച്ചെങ്കിലും മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആദ്യ മൂന്ന് ഓവറിനുള്ളില്‍ രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ ഓവറില്‍ തന്നെ അകീല്‍ ഹൊസൈനിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി ശുഭ്മാന്‍ ഗില്‍ മടങ്ങി (5). പിന്നാലെ മൂന്നാം ഓവറില്‍ ഗില്ലിനെയും ഹൗസൈന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ ഗില്ലിന്റെ വിക്കറ്റ് ഔട്ടായിരുന്നില്ലെന്ന് മടങ്ങിയതിന് ശേഷമാണ് മനസ്സിലായത്.

ടോസ് ഭാഗ്യം തുണച്ചെങ്കിലും മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്

സ്വീപ് ഷോട്ടിന് ശ്രമിക്കുമ്പോഴാണ് ഗില്‍ എല്‍ബിയില്‍ പുറത്തായത്. നിര്‍ണായക മത്സരത്തില്‍ റിവ്യൂ ചെയ്യാന്‍ പോലും ശ്രമിക്കാതെയാണ് ഗില്‍ മൈതാനം വിട്ടത്. മൂന്നാം നമ്പരിലിറങ്ങിയ സൂര്യകുമാര്‍ യാദവ് റിവ്യു ചെയ്യാന്‍ ഗില്ലിനോട് ആവശ്യപ്പെട്ടിങ്കിലും താരം അതൊന്നും വകവെച്ചില്ല. ടീവി റീപ്ലേകളിലാണ് ഗില്ലിന് പറ്റിയ അബദ്ധം വെളിച്ചത്തായത്. പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോയത്. റിവ്യൂ ചെയ്തിരുന്നെങ്കില്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമാവില്ലായിരുന്നു. മണ്ടത്തരത്തിലൂടെ ഗില്‍ പുറത്തായതോടെ ഒരു ടി20 പരമ്പരയില്‍ നാല് ഒറ്റ അക്ക സ്കോർ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റർ എന്ന മോശം റെക്കോർഡും ഗില്ലിൻ്റെ പേരിലായി. ഇത് ആരാധകരെ ഒട്ടാകെ നിരാശരാക്കിയിരിക്കുകയാണ്.

പരമ്പര ആര്‍ക്കാണെന്ന് നിര്‍ണയിക്കുന്ന മത്സരത്തില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയ ഗില്ലിനെതിരെ ആരാധകര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ചിലരാകട്ടെ ഗില്ലിനെ ട്രോള്‍ ചെയ്തുകൊണ്ടാണ് രോഷം തീര്‍ക്കുന്നത്. പവര്‍പ്ലേക്കുള്ളില്‍ രണ്ട് പ്രധാന വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത വിരാട് കോഹ്‌ലിയാണെന്ന ആരാധകര്‍ വാഴ്ത്തിപ്പാടിയിട്ടും അതിന്റെ നിലവാരം പുറത്തെടുക്കാന്‍ ഗില്ലിന് കഴിയുന്നില്ലെന്നാണ് പരിഹാസം. ഗില്ലിന്റെ മോശം ഫോമും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. ഇന്ത്യയുടെ വരും തലമുറയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരായിട്ടും നിലവില്‍ താരത്തിന് സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് വിമര്‍ശനം. മൂന്നാം വിക്കറ്റില്‍ സൂര്യകുമാറും(61) തിലക് വര്‍മയും(27) ചേര്‍ന്നാണ് ഇന്ത്യെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.

logo
The Fourth
www.thefourthnews.in