ഇന്ത്യക്ക് തിരിച്ചടി;  ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം നഷ്ടമായേക്കും

ഇന്ത്യക്ക് തിരിച്ചടി; ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം നഷ്ടമായേക്കും

ഗില്ലിന് പകരം ക്യാപ്റ്റന്‍ രോഹിതിനൊപ്പം കെ എല്‍ രാഹുല്‍ അല്ലെങ്കില്‍ ഇഷാന്‍ കിഷനോ ആകും ബാറ്റിങ് ഓപ്പണ്‍ ചെയ്യുക
Updated on
1 min read

ലോകകപ്പില്‍ ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടു. ടീമിലെ മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ, ഗില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യക്ക് തിരിച്ചടി;  ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം നഷ്ടമായേക്കും
CWC 2023 | ഉദ്ഘാടനം ജോറാക്കി കിവീസ്; ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ആദ്യ ജയം

2023ല്‍ കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ് ഗിൽ. 1230 റണ്‍സുമായി ഏകദിനത്തില്‍ ഫോര്‍മാറ്റിലേയും നമ്പര്‍ വണ്‍ ആണ് താരം.

ബിസിസിഐ മെഡിക്കല്‍ ടീം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്നു വീണ്ടും ഗില്ലിനായി മെഡിക്കല്‍ പരിശോധനകളുണ്ട്. ഇതിനു ശേഷമാകും ആദ്യമത്സരത്തില്‍ ഗില്ലിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്ന തീരുമാനം ഉണ്ടാകൂ. നിലവില്‍ ബിസിസിഐ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനയില്‍ ഗില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യമത്സരത്തില്‍ ടീമില്‍ ഉള്‍പ്പെടില്ല എന്നാണ്. ഗില്ലിന് പകരം ക്യാപ്റ്റന്‍ രോഹിതിനൊപ്പം കെ എല്‍ രാഹുല്‍ അല്ലെങ്കില്‍ ഇഷാന്‍ കിഷനോ ആകും ബാറ്റിങ് ഓപ്പണ്‍ ചെയ്യുക.

logo
The Fourth
www.thefourthnews.in