സൗരവ് ഗാംഗുലി
സൗരവ് ഗാംഗുലി

ഗാംഗുലി വീണ്ടും ഐപിഎല്ലിലേക്ക്; ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്രിക്കറ്റ് ഡയറക്ടറാകും

ഗാംഗുലിയുടെ തിരിച്ചുവരവ് ടീമിന് കൂടുതല്‍ കരുത്താകുമെന്നാണ് വിലയിരുത്തല്‍
Updated on
1 min read

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകനും ബിസിസിഐ മുൻ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടറാകുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗാംഗുലി ഐപിഎല്ലില്‍ തിരിച്ചെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗാംഗുലിയുമായി ചര്‍ച്ചകള്‍ നടന്നതായും,നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായതായുമാണ് റിപ്പോർട്ടുകൾ.

2019ല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനായിരുന്നു ഗാംഗുലി. ഇന്ത്യന്‍ ടീമിന്റെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ഗാംഗുലി ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമാണ് ഐപിഎല്ലില്‍ ഡല്‍ഹി ടീമിന്റെ ഉപദേശക സ്ഥാനത്തെത്തിയത്. തുടര്‍ന്ന് 2019ഓടെ ബിസിസിഐയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് ഐപിഎല്‍ ബന്ധം ഉപേക്ഷിച്ചത്.

ഐപിഎല്ലില്‍ ഡല്‍ഹി ടീമിനൊപ്പം ചേരുന്ന ഗാംഗുലി ദുബായിലും ദക്ഷിണാഫ്രിക്കയിലും ക്യാപിറ്റല്‍സിന്റെ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. നിലവില്‍ ക്യാപിറ്റല്‍സിന്റെ പരിശീലകന്‍ റിക്കി പോണ്ടിങ്ങാണ്.

നേരത്തെ ബിസിസിഐ പ്രസിഡന്റ് ആയിരുന്ന ഗാംഗുലിയെ ആ സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു

നേരത്തെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് ഗാംഗുലിയെ വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിസിസിഐ അധ്യക്ഷനായി സ്ഥാനത്തേക്ക് റോജര്‍ ബിന്നിയെയാണ് നിയമിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഐപിഎല്ലില്‍ രണ്ടാം ഇന്നിങ്സിന് എത്തുന്നത്. ഏപ്രില്‍ ആദ്യവാരമാണ് ഐപിഎല്‍ ആരംഭിക്കുക.

logo
The Fourth
www.thefourthnews.in