'ട്വീറ്റ് വളച്ചൊടിച്ചവർക്ക് ഇംഗ്ലീഷ് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു' ആരാധകരെ വിമർശിച്ച് ഗാംഗുലി

'ട്വീറ്റ് വളച്ചൊടിച്ചവർക്ക് ഇംഗ്ലീഷ് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു' ആരാധകരെ വിമർശിച്ച് ഗാംഗുലി

ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച ട്വീറ്റ് വളച്ചൊടിച്ചതിന് പിന്നാലെയാണ് ഗാംഗുലി വിമർശനവുമായി എത്തിയത്
Updated on
1 min read

ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച ട്വീറ്റ് വളച്ചൊടിച്ചതിന് ആരാധകരെ വിമർശിച്ച് സൗരവ് ഗാംഗുലി. ഐപിഎല്‍ ലീഗ് റൗണ്ടിലെ അവസാന ദിനത്തില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ചായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. മത്സരത്തില്‍ ആര്‍സിബിക്കായി വിരാട് കോഹ്ലി ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറി നേടിയിട്ടും കോഹ്ലിയുടെ പേര് പരാമര്‍ശിക്കാതെയുള്ള ട്വീറ്റ് ചർച്ചയായതിന് പിന്നാലെയാണ് ഗാംഗുലി വീണ്ടും രംഗത്തെത്തിയത്. "ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രം. ഈ ട്വീറ്റ് വളച്ചൊടിക്കുന്നവർക്ക് ഇംഗ്ലീഷ് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ദയവായി മറ്റാരോടെങ്കിലും വിശദീകരിക്കാൻ ആവശ്യപ്പെടുക, "അദ്ദേഹം ട്വീറ്റ് ചെയ്തു.

മത്സരത്തില്‍ ആര്‍സിബിക്കായി വിരാട് കോലി ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറി നേടിയിട്ടും കോലിയുടെ പേര് പരാമര്‍ശിക്കാതെയുള്ള ട്വീറ്റ് ചർച്ചയായിരുന്നു

മെയ് 21 ന് നടന്ന 2 ലീഗ് മത്സരങ്ങളിലായി 3 സെഞ്ചുറികളാണ് പിറന്നത്. മുംബൈക്ക് വേണ്ടി കാമറൂൺ ഗ്രീനും ആർസിബിയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും ഗുജറാത്തിന് വേണ്ടി ശുഭമാണ് ഗില്ലുമാണ് സെഞ്ച്വറി സ്വന്തമാക്കിയത്. മൂന്ന് പേരെയും പ്രശംസിച്ച് കൊണ്ട് മുൻ താരങ്ങൾ രംഗത്തുവന്നതിനിടെയാണ് ഗില്ലിനെ മാത്രം പ്രശംസിച്ച് കൊണ്ടുള്ള ഗാംഗുലിയുടെ ട്വീറ്റ്. "എത്രമാത്രം പ്രതിഭകളാണ് രാജ്യത്ത് നിന്നുണ്ടാകുന്നത്. ഗംഭീരമായിരിക്കുന്നു ഗില്‍. ഇന്നിങ്ങ്‌സിലെ 2 പകുതികളിലായി 2 തകര്‍പ്പന്‍ ബാറ്റിംഗ് വിസ്‌ഫോടനങ്ങള്‍. എന്തൊരു നിലവാരമാണ് ഈ ഐപിഎല്ലിന്" എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. ഇതിനെതിരെ കോഹ്ലിയുടെ പേര് മനപ്പൂർവം പരാമർശിക്കാതിരുന്നതാണെന്ന് ആരാധകർ വിമർശിച്ചു.

'ട്വീറ്റ് വളച്ചൊടിച്ചവർക്ക് ഇംഗ്ലീഷ് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു' ആരാധകരെ വിമർശിച്ച് ഗാംഗുലി
ഏഷ്യാ കപ്പ് വേദി; അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിന്റെ അന്ന്‌

ഐപിഎല്ലിന്റെ പ്രചാരണ വേളയിലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സൗരവ് ഗാംഗുലി വാർത്തകളിൽ ഇടം നേടിയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിനിടെ അദ്ദേഹവും വിരാട് കോഹ്ലിയും തമ്മിലുള്ള 'ഹസ്തദാനം' ഏറെ ചർച്ചയായിരുന്നു.

logo
The Fourth
www.thefourthnews.in