ടി-20 മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്ത്; ഇന്ത്യൻ ടീം നാളെയെത്തും
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി. ദുബായില്‍ നിന്ന് വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കന്‍ ടീം പര്യടനത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെ 3.10 നാണ് ടീം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യന്‍ ടീം തിങ്കളാഴ്ച് വൈകുന്നേരം 4.30 ന് തിരുവനന്തപുരത്തെത്തും.
മൂന്ന് മത്സരങ്ങൾ വീതമുള്ള ടി-20, ഏകദിന പരമ്പരകളാണ് പര്യടനത്തിലുള്ളത്. സെപ്റ്റംബര്‍ 28ന് ടി-20 പരമ്പരയിലെ ആദ്യമത്സരമാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ എട്ട് മണിവരെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണഇ മുതൽ നാല് മണിവരെയും ദക്ഷിണാഫ്രിക്കൻ ടീം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. നാളെ വൈകീട്ട് എത്തുന്ന ഇന്ത്യൻ ടീം ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മുതല്‍ എട്ട് വരെ പരിശീലനത്തിനിറങ്ങും.
ഇതിനോടകം മത്സരത്തിന്റെ 68 ശതമാനം ടിക്കറ്റുകളും വിറ്റു തീര്‍ന്നു. വലിയ ജനപങ്കാളിത്തമാകും മത്സരത്തിനെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരത്തിനായി വിക്കറ്റുകളും ഔട്ട് ഫീല്‍ഡും സജ്ജമായി. മത്സരത്തിന് തലേ ദിവസം ഉച്ചയ്ക്ക് 12.30 യ്ക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇരു ടീമുകളുടെയും ക്യാപറ്റന്‍മാര്‍ മാധ്യമങ്ങളെ കാണും. പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബര്‍ രണ്ട് ഗുവഹത്തിയിലും അവസാന മത്സരം ഒക്ടോബര്‍ നാലിന് ഇൻഡോറിലുമാണ നടക്കുക
ഒക്ടോബര്‍ ആറ് മുതലാണ് ഏകദിന മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. ആദ്യ മത്സരം ഏകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ വച്ചാണ് കളിക്കുക. രണ്ടാം മത്സരം ഒമ്പതിന് ജെഎസ്‌സിഎ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലും ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരം ാെക്ടോബര്‍ 11 ന് ഉച്ചയ്ക്ക് 1.30 ന് ഡെല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലും അരങ്ങേറും.