വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങി; ബാവ്മയ്ക്ക്‌ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ നഷ്ടമാകും

വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങി; ബാവ്മയ്ക്ക്‌ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ നഷ്ടമാകും

ശ്രീലങ്കയ്ക്കെതിരായ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ
Updated on
1 min read

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് തിരിച്ചടി. കുടുംബകാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവ്മയ്ക്ക് ഏകദിന ലോകകപ്പ് രണ്ട് സന്നാഹ മത്സരങ്ങള്‍ നഷ്ടമാകും. സെപ്റ്റംബര്‍ 29, ഒക്ടോബര്‍ 2 തീയതികളില്‍ അഫ്ഗാനിസ്ഥാനെതിരെയും ന്യൂസിലന്‍ഡിനെതിരെയുമാണ് മത്സരങ്ങള്‍. തിരുവനന്തപുരത്ത് നടക്കുന്ന സന്നാഹ മത്സരങ്ങളില്‍ എയ്ഡന്‍ മര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുക.

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ  ഒക്ടോബര്‍ ഏഴിന് ശ്രീലങ്കയ്‌ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ഉദ്ഘാടന മത്സരം. അതിനു മുന്നോടിയായി ബാവ്മ വീണ്ടും ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാവ്മയുടെ അഭാവത്തില്‍ സന്നാഹ മത്സരങ്ങളില്‍ ക്വിന്റണ്‍ ഡി കോക്കിനൊപ്പം റീസ ഹെന്‍ഡ്രിക്‌സ് ഓപ്പണ്‍ ചെയ്യും. ദക്ഷിണാഫ്രിക്കയ്ക്ക് ഇതിനോടകം ഫാസ്റ്റ് ബൗളര്‍മാരായ ആന്റ്‌റിച്ച് നോര്‍ക്യെയെയും സിസന്ദ മഗലയെയും നഷ്ടമായിട്ടുണ്ട്. ഇരുവരും പരുക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് മുഴുവന്‍ പുറത്താണ്.

വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങി; ബാവ്മയ്ക്ക്‌ ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ നഷ്ടമാകും
CWC2023 Team Focus | കിരീടം കൈപ്പിടിയിലാക്കാന്‍ കിവികള്‍

പരിമിത ഓവർ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ നിർണായക ഘടകമാണ് ബവുമ. ഈ മാസമാദ്യം നടന്ന ആദ്യ ഏകദിനത്തില്‍ ബാവ്മ ഓസ്‌ട്രേലിയയ്‌ക്കെതിരെ പുറത്താകാതെ 114 റണ്‍സ് നേടിയിരുന്നു. ആ മത്സരത്തിനിടെ ബാവ്മയ്ക്ക് ഹാംസ്ട്രിങ് നിഗിള്‍ ഉണ്ടായെങ്കിലും അദ്ദേഹം അടുത്ത രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നു. എന്നാല്‍ പിന്നീട് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലാം ഏകദിനത്തില്‍ താരത്തിന് വിശ്രമമനുവദിച്ചു. പരമ്പരയിലെ അവസാന മത്സരത്തിന് ഇറങ്ങിയെങ്കിലും അദ്ദേഹം രണ്ട് പന്തില്‍ സംപൂജ്യനായി പുറത്താവുകയായിരുന്നു.

logo
The Fourth
www.thefourthnews.in