ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; തീരുമാനം ലിമിറ്റഡ് ഓവറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ

ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; തീരുമാനം ലിമിറ്റഡ് ഓവറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഹസരങ്ക ലങ്കന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരാംഗമല്ലായിരുന്നു.
Updated on
1 min read

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. തീരുമാനം ശ്രീലങ്കന്‍ ക്രിക്കറ്റിനെ അറിയിച്ചു. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഹസരങ്കയുടെ സേവനം വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ തുടരുമെന്ന പ്രതീക്ഷയുണ്ടെന്നും ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡി സില്‍വ പ്രതികരിച്ചു.

ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; തീരുമാനം ലിമിറ്റഡ് ഓവറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ
ഔദ്യോഗിക കരാറായി; നെയ്മര്‍ ഇനി സൗദിയില്‍ പന്ത് തട്ടും

'ഞങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു. വൈറ്റ്‌ബോള്‍ ക്രിക്കറ്റ് ഫോര്‍മാറ്റിന്റെ മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുമെന്ന് വിശ്വാസമുണ്ട്' സില്‍വ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഹസരങ്ക ലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ സ്ഥിരാംഗമല്ലായിരുന്നു. ശ്രീലങ്കയ്ക്കായി താരം നാല് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു. എന്നാല്‍ ആ മത്സരങ്ങളിലൊന്നും താരത്തിന് ബൗളിങ്ങില്‍ മെച്ചപ്പെട്ടപ്രകടനം കാഴചവയ്ക്കാന്‍ സാധിച്ചിട്ടില്ല. 100.75 ശരാശരിയില്‍ നാല് വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹം വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ അര്‍ധസെഞ്ചുറി മാത്രമാണ് എടുത്തു പറയേണ്ട നേട്ടം.

ശ്രീലങ്കയ്ക്കായി താരം നാല് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു

അതേസമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 44 മത്സരങ്ങളില്‍ നിന്നായി താരം 102 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. കൂടാതെ മൂന്ന് ഫസ്റ്റ് ക്ലാസ് സെഞ്ചുറികളും 19 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. കൂടാതെ ലങ്കയ്ക്കായി 48 ഏകദിന മത്സരങ്ങളും 58 ടി20യും കളിച്ച ഹസരങ്ക ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലെ സുപ്രധാന അംഗമാണ്.

logo
The Fourth
www.thefourthnews.in