കാത്തിരുന്ന തിരിച്ചുവരവ്; സൂര്യകുമാർ യാദവ് ഇന്ന് മുംബൈക്കൊപ്പം ചേരും

കാത്തിരുന്ന തിരിച്ചുവരവ്; സൂര്യകുമാർ യാദവ് ഇന്ന് മുംബൈക്കൊപ്പം ചേരും

ടീമിനൊപ്പം ചേരുമെങ്കിലും ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരം കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല
Updated on
1 min read

ലോക ഒന്നാം നമ്പർ ട്വന്റി 20 ബാറ്റർ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യന്‍സിനൊപ്പം ഇന്ന് ചേരും. കണങ്കാലിന്റെ ശസ്ത്രക്രിയയ്‌ക്ക് ശേഷം വിശ്രമത്തിലായിരുന്നു സൂര്യകുമാർ മുംബൈയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിച്ചിരുന്നില്ല. ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു താരം. ടീമിനൊപ്പം ചേരുമെങ്കിലും ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരം കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കഴിഞ്ഞ ഡിസംബറിലാണ് സൂര്യകുമാർ അവസാനമായി ട്വന്റി 20യുടെ ഭാഗമായത്. അന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20യില്‍ 56 പന്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. മത്സരത്തിനിടെയാണ് സൂര്യകുമാറിന് കണങ്കാലിന് പരുക്കേറ്റത്. കണങ്കാലിന്റെ ശസ്ത്രക്രിയക്ക് പുറമെ 'സ്പോർട്‌സ് ഹെര്‍ണ്യ' ശസ്ത്രക്രിയക്കും താരം വിധേയനായിരുന്നു. ഇതിനെത്തുടർന്ന് അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് വലം കയ്യന്‍ ബാറ്ററെ ഒഴിവാക്കിയിരുന്നു.

കാത്തിരുന്ന തിരിച്ചുവരവ്; സൂര്യകുമാർ യാദവ് ഇന്ന് മുംബൈക്കൊപ്പം ചേരും
'ഈ മോന്‍ വന്നത് ചുമ്മാ പോകാനല്ല'; കൊല്‍ക്കത്തയുടെ പോക്കറ്റ് ഡൈനാമിറ്റ്‌, അംഗ്ക്രിഷ് രഘുവംശി

ഐപിഎല്ലില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത മുംബൈ ഇന്ത്യന്‍സിന് ആത്മവിശ്വാസം പകരുന്നതാണ് സൂര്യകുമാറിന്റെ തിരിച്ചുവരവ്. ആദ്യ മത്സരത്തില്‍ ഗുജറാത്തിനോട് ബാറ്റിങ് തകർച്ചയെ തുടർന്നായിരുന്നു പരാജയപ്പെട്ടത്. രണ്ടാം മത്സരത്തില്‍ ഹൈദരാബാദിനെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ (277-3) വഴങ്ങുകയും ചെയ്തു. 278 റണ്‍സ് പിന്തുടർന്ന് 246 റണ്‍സ് നേടാന്‍ മുംബൈക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ രാജസ്ഥാനെതിരെയും കൂറ്റന്‍ തോല്‍വി മുംബൈ വഴങ്ങി.

logo
The Fourth
www.thefourthnews.in