T20 CWC | കിങ്ങ് കോഹ്ലി 'ദ സേവ്യർ'; ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ 176 റണ്‍സ്

T20 CWC | കിങ്ങ് കോഹ്ലി 'ദ സേവ്യർ'; ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ 176 റണ്‍സ്

34-3 എന്ന നിലയില്‍ തകർച്ച നേരിട്ടതിന് ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്
Updated on
2 min read

കോഹ്ലിക്കും അക്സറിനും നന്ദി! ട്വന്റി ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർച്ചയില്‍ നിന്ന് ഉയർത്തെഴുന്നേറ്റ് ഇന്ത്യ. 34-3 എന്ന നിലയില്‍ നിന്ന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. ടൂർണമെന്റിലെ ആദ്യ അർധ സെഞ്ചുറിയുമായി വിരാട് കോഹ്ലി (76) തിളങ്ങിയപ്പോള്‍ അക്സർ പട്ടേല്‍ (47) പ്രതീക്ഷ കാത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.

പവർപ്ലേയില്‍ ദക്ഷിണാഫ്രിക്ക

ബാർബഡോസില്‍ ക്ലാസോടെയുള്ള ഇന്ത്യയുടെ ഓള്‍ ഔട്ട് അറ്റാക്കിലായിരുന്നു ഫൈനലിന് തുടക്കം. മാർക്കൊ യാൻസണിന്റെ ഓവറില്‍ മൂന്ന് ഫോർ കോഹ്ലിയുടെ ബാറ്റില്‍ നിന്ന്. ആകെ 15 റണ്‍സ്. കേശവ് മഹാരാജിന്റെ ഓവറില്‍ രണ്ട് ഫോറുമായി രോഹിതും തുടങ്ങി. പക്ഷേ, സ്വീപ്പിന് ശ്രമിച്ച രോഹിതിന് ഹെൻറിച്ച് ക്ലാസന്റെ കൈകളില്‍ രോഹിതിന്റ (9) ഇന്നിങ്സ് അവസാനിച്ചു. പിന്നാലെ എത്തി സ്വീപ്പിന് ശ്രമിച്ച ഋഷഭ് പന്തിനും (0) പിഴച്ചു.

 T20 CWC | കിങ്ങ് കോഹ്ലി 'ദ സേവ്യർ'; ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ 176 റണ്‍സ്
അധിക്ഷേപങ്ങള്‍ക്ക് ഉത്തരം കളത്തില്‍; വിനി വിസ്മയം

പവർപ്ലേയില്‍ കൂറ്റൻ സ്കോർ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി സൂര്യകുമാറിന്റെ വിക്കറ്റ് (3). റബാഡയുടെ ഷോർട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച സൂര്യകുമാർ മടങ്ങിയത് ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗില്‍ ക്ലാസന് ക്യാച്ച് നല്‍കിയായിരുന്നു. അഞ്ചാമനായി ദുബെയ്ക്ക് പകരം അക്സർ എത്തിയതോടെയാണ് ഇന്ത്യ വീണ്ടെടുപ്പ് ആരംഭിച്ചത്. പവർപ്ലേയില്‍ മുൻതൂക്കം നേടിയാണ് ദക്ഷിണാഫ്രിക്ക അവസാനിപ്പിച്ചത്, 45/3 (6).

അക്സർ - കോഹ്ലി കൂട്ടുകെട്ട്

മൂന്ന് വിക്കറ്റ് നഷ്ടമായതോടെ ബാക്ക് ഫുട്ടിലായ ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നത് മികച്ച കൂട്ടുകെട്ടായിരുന്നു. അത് സാധ്യമാക്കാൻ കോഹ്ലിക്കും അക്സറിനുമായി. കോഹ്ലി ഒരുവശത്ത് നിലയുറപ്പിച്ചതോടെ സ്കോറിങ് വേഗത്തിലാക്കാനുള്ള ഉത്തരവാദിത്തം അക്സറിനായിരുന്നു. എട്ടാം ഓവറില്‍ മാർക്രത്തിനെ സ്ലോഗ് സ്വീപ്പിലൂടെ അതിർത്തി കടത്തിയാണ് അക്സർ ഗിയർ മാറ്റിയത്. കാറ്റിന്റെ ഗതി അക്സറിനെ സഹായിക്കുകയായിരുന്നു.

 T20 CWC | കിങ്ങ് കോഹ്ലി 'ദ സേവ്യർ'; ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ 176 റണ്‍സ്
ചരിത്രത്തിലേക്കൊരു ഡിക്ലയർ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉയർന്ന ടീം സ്കോറുമായി ഇന്ത്യ

പിന്നീട് മഹരാജിനേയും ഷംസിയേയും ഓരോ തവണകൂടി അക്സർ ഗ്യാലറിയിലെത്തിച്ചു. പത്ത് ഓവറില്‍ ഇന്ത്യൻ സ്കോർ 75 ആയിരുന്നു. ശേഷം അക്സർ കൂടുതലായി ആക്രമണത്തിലേക്ക് കടന്നു. റബാഡയ്ക്ക് തലയ്ക്ക് മുകളിലൂടെ സിക്സ്. ഇന്ത്യൻ സ്കോറിങ്ങിന് വേഗം കൈവരിച്ചെന്ന് തോന്നിയ നിമിഷമായിരുന്നു അക്സറിന്റെ അലസതയില്‍ കൂട്ടുകെട്ട് പൊളിഞ്ഞത്. 72 റണ്‍സ് നീണ്ടു കൂട്ടുകെട്ട്. 31 പന്തില്‍ ഒരു ഫോറും നാല് സിക്സും ഉള്‍പ്പെടെ 47 റണ്‍സായിരുന്നു അക്സർ നേടിയത്.

ഫൈനല്‍ ഫ്ലറിഷ്

ഷംസിയും നോർക്കെയും പിടിമുറുക്കിയതോടെ അക്സറിന്റെ വിക്കറ്റിന് ശേഷം വീണ്ടും ഇന്ത്യൻ ഇന്നിങ്സിന് ഇഴച്ചില്‍ സംഭവിച്ചു. ബൗണ്ടറികള്‍ ഉറപ്പാക്കി ദുബെ. അർധ സെഞ്ചുറി നേടിയതിന് പിന്നാലെ കോഹ്ലിയുടെ കൂറ്റനടികളിലേക്ക് ചുവടുമാറ്റി. റബാഡയുടെ 18-ാം ഓവറില്‍ ഒരു ഫോറും സിക്സും. യാൻസണിന്റെ ഓവറിലും ഇത് ആവർത്തിച്ചു. 19-ാം ഓവറിലെ അഞ്ചാം പന്തില്‍ കോഹ്ലി പുറത്താകുമ്പോള്‍ ഇന്ത്യൻ സ്കോർ 160 കടന്നിരുന്നു. 59 പന്തില്‍ 76 റണ്‍സുമായി മടക്കം. ആറ് ഫോറും രണ്ട് സിക്സും.

16 പന്തില്‍ 27 റണ്‍സെടുത്ത ദുബെയുടെ ഇന്നിങ്സും ഇന്ത്യയ്ക്ക് തുണയായി. ദക്ഷിണാഫ്രിക്കയ്ക്കായി മഹരാജും നോർക്കെയും രണ്ട് വിക്കറ്റ് വീതം നേടി.

logo
The Fourth
www.thefourthnews.in