T20 CWC | ആശങ്കയാകുന്ന കോഹ്ലിയും ആശ്വാസമായ സൂര്യയും; ഒരു അമേരിക്കന്‍ പാഠം

T20 CWC | ആശങ്കയാകുന്ന കോഹ്ലിയും ആശ്വാസമായ സൂര്യയും; ഒരു അമേരിക്കന്‍ പാഠം

നാസൗ കൗണ്ടിയിലെ പരീക്ഷണഘട്ടം കഴിഞ്ഞെങ്കിലും ഇനിയും പിടിതരാത്ത വിക്കറ്റുകളിലേക്ക് തന്നെയാണ് ഇന്ത്യയുടെ യാത്ര. കൂടുതല്‍ കരുതലും ക്ഷമയും അനിവാര്യമാണെന്ന് സാരം
Updated on
3 min read

ഐപിഎല്ലിലെ ഫ്ലാറ്റ് വിക്കറ്റുകളില്‍ നിന്ന് നാസൗ കൗണ്ടിയിലേക്ക് ഡയറക്ട് ലാന്‍ഡിങ് നടത്തിയ ഇന്ത്യ ഒരിക്കല്‍ക്കൂടി പരീക്ഷണം അതിജീവിച്ചു. അമേരിക്കയെ അവസാന ലാപ്പില്‍ ഓടിത്തോല്‍പ്പിച്ച് സൂപ്പർ എട്ടില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യയ്ക്കായി. പക്ഷേ, അത്ര എളുപ്പമായിരുന്നില്ല ഈ യാത്ര. നായകന്‍ രോഹിത് ശർമ പറഞ്ഞതുപോലെ നാസൗ കൗണ്ടി കഠിനം തന്നെയായിരുന്നു. പിന്നിട്ട മൂന്ന് കളികളിലും വിജയത്തിനായി അവസാന ഘട്ടം വരെ 'ക്ഷമയോടെ' കാത്തിരിക്കേണ്ടതായി വന്നു. മുന്‍നിര ടീമുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന പ്രകടനവുമായാണ് മറ്റുള്ളവർ എത്തിയതാണ് കാര്യങ്ങള്‍ സ്പൈസിയാക്കിയെടുത്തത്.

നാസൗ കൗണ്ടിയിലെ പരീക്ഷണഘട്ടം കഴിഞ്ഞെങ്കിലും ഇനിയും പിടിതരാത്ത വിക്കറ്റുകളിലേക്ക് തന്നെയാണ് ഇന്ത്യയുടെ യാത്ര. കൂടുതല്‍ കരുതലും ക്ഷമയും അനിവാര്യമാണെന്ന് സാരം. നിലയുറപ്പിക്കാതെ ബാറ്റില്‍ നിന്ന് റണ്ണൊഴുക്കാമെന്ന 'പുതുശൈലി' തിരുത്താന്‍ ഈ ലോകകപ്പിനായിട്ടുണ്ട്. അതുകൊണ്ട് തന്നെ ബോള്‍ വണ്‍ മുതല്‍ ആക്രമിക്കുക എന്ന നിലപാട് പലർക്കും മാറ്റിച്ചവിട്ടേണ്ടതായി വന്നു. സൂപ്പർ എട്ടിലേക്കുള്ള പ്രിലിമിനറി പാസായെങ്കിലും തിരുത്താന്‍ ഇന്ത്യയ്ക്ക് ഇനിയുമുണ്ടെന്നാണ് അമേരിക്കയ്ക്ക് എതിരായ മത്സരം ചൂണ്ടിക്കാണിക്കുന്നത്.

T20 CWC | ആശങ്കയാകുന്ന കോഹ്ലിയും ആശ്വാസമായ സൂര്യയും; ഒരു അമേരിക്കന്‍ പാഠം
T20 CWC | രോഹിതിനെ വ്യത്യസ്തനാക്കുന്ന 'വെയിറ്റിങ് ഗെയിം' തന്ത്രം

പാളിയ ഓപ്പണിങ് പരീക്ഷണം

ദീർഘകാലമായി ട്വന്റി 20യില്‍ വിജയകരമായി ഇന്ത്യ തുടർന്ന ലെഫ്റ്റ് ഹാൻഡ് - റൈറ്റ് ഹാൻഡ് ഓപ്പണിങ് കൂട്ടുകെട്ടിന് താല്‍ക്കാലിക വിരമമിട്ടായിരുന്നു ഇന്ത്യ തുടങ്ങിയത്. ജയ്സ്വാളിനെ ബെഞ്ചിലിരുത്തി രോഹിതിന് കൂട്ടായി കോഹ്ലിയെ കളത്തിലെത്തിച്ചു. ടീം മാനേജ്മെന്റിന്റെ തന്ത്രം തെറ്റിയെന്ന് തെളിയിക്കുന്നതാണ് കോഹ്ലി-രോഹിത് കൂട്ടുകെട്ടിന്റെ പ്രകടനം. 22, 12, 1 എന്നിങ്ങനെയാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട്. ഒരു കളിയില്‍ പോലും മൂന്ന് ഓവർ താണ്ടാനായിട്ടുമില്ല. സൂപ്പർ എട്ടിലേക്ക് കടക്കും മുന്‍പ് ജയ്സ്വാളിലേക്ക് ഇന്ത്യ മടങ്ങിയാലും അത്ഭുതപ്പെടാനില്ല.

ടീം മാനേജ്മെന്റിന്റെ തന്ത്രം തെറ്റിയെന്ന് തെളിയിക്കുന്നതാണ് കോഹ്ലി-രോഹിത് കൂട്ടുകെട്ടിന്റെ പ്രകടനം. 22, 12, 1 എന്നിങ്ങനെയാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട്

കോഹ്ലി എവിടെ?

ട്വന്റി 20 ലോകകപ്പ് ചരിത്രമെടുത്താല്‍ കോഹ്ലിയോടെ ആധിപത്യം പുലർത്തിയിട്ടുള്ള ഒരു താരമില്ലെന്ന് തന്നെ പറയാം. 2014, 2016 ലോകകപ്പുകളില്‍ ഇന്ത്യയുടെ യാത്ര കോഹ്ലിയുടെ ചുമലിലേറിയായിരുന്നു. പക്ഷേ, ഇത്തവണ കളി മറന്ന കോഹ്ലിയെയാണ് കളത്തില്‍ കാണുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് കോഹ്ലിക്ക് നേരിടാനായത് ഒൻപത് പന്തുകള്‍ മാത്രമാണ്. സ്കോറുകള്‍ 1, 4, 0. ട്വന്റി കരിയറില്‍ കോഹ്ലി ഡക്കായി മടങ്ങുന്നത് കേവലം രണ്ടാം തവണ മാത്രമാണ്.

ട്വന്റി 20 ലോകകപ്പ് ചരിത്രമെടുത്താല്‍ കോഹ്ലിയോടെ ആധിപത്യം പുലർത്തിയിട്ടുള്ള ഒരു താരമില്ലെന്ന് തന്നെ പറയാം. 2014, 2016 ലോകകപ്പുകളില്‍ ഇന്ത്യയുടെ യാത്ര കോഹ്ലിയുടെ ചുമലിലേറിയായിരുന്നു

മൂന്നാം നമ്പറില്‍ മികച്ച റെക്കോഡുള്ള കോഹ്ലിയെ എന്തിന് ഓപ്പണറായി പരീക്ഷിക്കുന്നുവെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നതും. ജയ്സ്വാളിനെ ഓപ്പണിങ്ങിലേക്ക് തിരികെയെത്തിച്ച് കോഹ്ലിയെ മൂന്നാം നമ്പറില്‍ തന്നെയിറക്കി ഫോം വീണ്ടെടുപ്പിക്കേണ്ടതുണ്ട്. പ്രിലിമിനറിയെക്കാള്‍ കഠിനമായിരിക്കും അടുത്ത ഘട്ടമെന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെ കോഹ്ലി ഫോം വീണ്ടെടുത്തില്ലെങ്കില്‍ ഇന്ത്യയുടെ യാത്ര കൂടുതല്‍ ദുഷ്കരമാകും.

T20 CWC | ആശങ്കയാകുന്ന കോഹ്ലിയും ആശ്വാസമായ സൂര്യയും; ഒരു അമേരിക്കന്‍ പാഠം
മാറക്കാനയില്‍ മെസിയെ കരയിച്ച ശേഷം പേരിനുപോലും കാണാനില്ല; എവിടെപ്പോയി പേരുകേട്ട ജര്‍മന്‍ മുന്നേറ്റനിര?

സൂര്യ ഈസ് ബാക്ക്

കോഹ്ലി ആശങ്കയാണെങ്കില്‍ ഇന്ത്യയ്ക്ക് ആശ്വാസമാകുകയായിരുന്നു സൂര്യകുമാർ യാദവ്. ആദ്യ രണ്ട് കളികളിലും പരാജയപ്പെട്ട സൂര്യ അമേരിക്കയ്ക്കെതിരെ കളമറിഞ്ഞ് കളിച്ചു. Experience matters എന്ന പറച്ചില്‍ സൂര്യയുടെ കാര്യത്തില്‍ കൃത്യമാകുകയായിരുന്നു. തന്റെ തനതുശൈലിയില്‍ നിന്ന് വ്യത്യസ്തമായാണ് നാസൗ കൗണ്ടിയില്‍ സൂര്യ ഇന്നലെ ബാറ്റുവീശിയത്. കൂറ്റനടികള്‍ക്ക് ശ്രമിക്കാതെയും വിക്കറ്റ് വലിച്ചെറിയാതെയും മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയെടുത്തു. 49 പന്ത് നേരിട്ട താരം രണ്ട് ഫോറും സിക്സും ഉള്‍പ്പെടെയാണ് 50 റണ്‍സ് നേടിയത്. സാധാരണഗതിയില്‍ 49 പന്ത് അതിജീവിച്ചാല്‍ സൂര്യയുടെ ബാറ്റ് കുറഞ്ഞത് 80 റണ്‍സെങ്കിലും കണ്ടെത്തേണ്ടതാണ്. സൂര്യക്ക് കൃത്യമായ പിന്തുണ അല്‍പ്പം വിഷമിച്ചാണെങ്കിലും ശിവം ദുബെയ്ക്ക് നല്‍കാനായി.

Experience matters എന്ന പറച്ചില്‍ സൂര്യയുടെ കാര്യത്തില്‍ കൃത്യമാകുകയായിരുന്നു. തന്റെ തനതുശൈലിയില്‍ നിന്ന് വ്യത്യസ്തമായാണ് നാസൗ കൗണ്ടിയില്‍ സൂര്യ ഇന്നലെ ബാറ്റുവീശിയത്

തലയായി ബൗളർമാർ

ടൂർണമെന്റില്‍ സ്ഥിരതയോടെ പന്തെറിയുന്ന ബൗളിങ് നിര ഓരോ മത്സരം പിന്നിടുമ്പോഴും അത് തുടരുകയാണ്. അമേരിക്കയ്ക്കെതിരെ കേവലം നാല് ഓവറില്‍ ഒൻപത് റണ്‍സ് മാത്രം വഴങ്ങിയാണ് അർഷദീപ് നാല് വിക്കറ്റെടുത്തത്. 14 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുക്കാന്‍ ഹാർദിക്കിനുമായി. ബുംറയും സിറാജും റണ്‍ വിട്ടുകൊടുക്കുന്നതിലെ കണിശതയും തുടർന്നു. അവാസന ഓവറുകളില്‍ നടത്തിയ ചില പരീക്ഷണങ്ങള്‍ പാളിപ്പോയത് മാറ്റി നിർത്തിയാല്‍ ബൗളിങ് നിരയില്‍ അപാകതകളില്ലായിരുന്നു.

logo
The Fourth
www.thefourthnews.in