T20 CWC | ഒരിക്കല്‍ക്കൂടി അയാള്‍...! കോഹ്ലി നോട്ട് ഫിനിഷ്‌ഡ്

T20 CWC | ഒരിക്കല്‍ക്കൂടി അയാള്‍...! കോഹ്ലി നോട്ട് ഫിനിഷ്‌ഡ്

ഫൈനലില്‍ ബാർബഡോസിലേക്ക് ചുവടുവെക്കുമ്പോള്‍ കഴിഞ്ഞ പോയ ഇന്നിങ്സുകളുടെ ഓർമകളുടെ ഭാരം കോഹ്ലിയെ അലട്ടിയിരുന്നില്ല
Updated on
1 min read

Form is never a problem because when you've played cricket for 15 years, it isn't a problem. He is looking good, the intent is there. He's probably saving for the finals...

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞ വാക്കുകളാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കലാശപ്പോരില്‍ ഇതുവരെ മുന്നില്‍ നിന്ന് നയിച്ച പടനായകനും അനുയായികളും നിരാശയോടെ മടങ്ങിയപ്പോഴും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് അത്ര കണ്ട് നിരാശയുണ്ടായിരുന്നില്ല. കാരണം മറുവശത്ത് അയാളുണ്ടായിരുന്നു. ആ വിശ്വാസത്തിന്റെ പേരായിരുന്നു വിരാട് കോഹ്ലി.

ഫൈനലില്‍ ബാർബഡോസിലേക്ക് ചുവടുവെക്കുമ്പോള്‍ കഴിഞ്ഞ പോയ ഇന്നിങ്സുകളുടെ ഓർമകളുടെ ഭാരം കോഹ്ലിയെ അലട്ടിയിരുന്നില്ല. ദുസ്വപ്നം പോലെയാകാണം ആ ഏഴ് ഇന്നിങ്സുകളെ അയാള്‍ കണ്ടിട്ടുടാകുക. വലുതും ചെറുതുമായ എതിരാളികള്‍ക്കെതിരെ ആത്മവിശ്വാസം നല്‍കുന്ന ഒരിന്നിങ്സുപോലും പതിനെട്ടാം ജേഴ്‌സിക്കാരനുണ്ടായിരുന്നില്ല.

T20 CWC | ഒരിക്കല്‍ക്കൂടി അയാള്‍...! കോഹ്ലി നോട്ട് ഫിനിഷ്‌ഡ്
T20 CWC | കിങ്ങ് കോഹ്ലി 'ദ സേവ്യർ'; ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ 176 റണ്‍സ്

മാർക്കൊ യാൻസണിനെതിരെ നേരിട്ട ആദ്യ പന്തിലുണ്ടായിരുന്നു Form is temporary, class is permanent എന്ന സ്റ്റേറ്റ്‍മെന്റ്. യാൻസണിന്റെ ഓവറില്‍ നേടിയത് മൂന്ന് ബൗണ്ടറികള്‍. പിന്നീടായിരുന്നു 2019, 2023 ലോകകപ്പുകളിലെ ഓർമകള്‍ മിന്നിമറഞ്ഞത്. രണ്ട് ഓവറുകളുടെ ഇടവേളയില്‍ രോഹിതും പന്തും സൂര്യയും മടങ്ങി. ലോകകപ്പ് ഫൈനൽ, അതീവ സമ്മർദം. എതിരാളികള്‍ മേല്‍ക്കൈ നേടി നില്‍ക്കുന്ന നിമഷം.

അഗ്രസീവില്‍ നിന്ന് തനതുശൈലിയിലേക്ക് കോഹ്ലി ചുവടുമാറ്റി. കൂട്ടാളിയായ അക്സർ നിറഞ്ഞാടുമ്പോള്‍ കാഴ്ചക്കാരന്റെ സീറ്റ് തിരഞ്ഞെടുത്തു കോഹ്ലി. താൻ മറുവശത്ത് നിലയുറപ്പിക്കേണ്ടതിന്റെ ആവശ്യകത കോഹ്ലിക്ക് അറിയാമായിരുന്നു. ഇന്ത്യയ്ക്കും അനിവാര്യമായിരുന്നത് അതുതന്നെ. സിംഗിളുകളും ഡബിള്‍സുമായി കോഹ്ലി ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. ഒടുവില്‍ 48-ാം പന്തില്‍ അർധ സെഞ്ചുറി. അഗ്രസീവില്‍ തുടങ്ങി ഇന്ത്യയെ കരയ്കടുപ്പിക്കേണ്ട ഉത്തരവാദിത്തം പൂർത്തിയാക്കി.

ഫൈനല്‍ ഫ്ലറിഷിന് കോഹ്ലിയൊരുങ്ങി. 18-ാം ഓവറില്‍ റാബാഡയുടെ ആദ്യ പന്തില്‍ ലോങ് ഓണിന് മുകളിലൂടെയൊരു സിക്സ്. 37 പന്തുകളുടെ ഇടവേളയ്ക്ക് ശേഷം കോഹ്ലിയുടെ ബാറ്റില്‍ നിന്നൊരു ബൗണ്ടറി. നാലാം പന്തിലെത്തിയ ഷോർട്ട് ബോളും വരകടന്നു. ആദ്യ ഓവറില്‍ കോഹ്ലിയുടെ ക്ലാസ് മൂന്ന് തവണ രുചിച്ച യാൻസണായിരുന്നു 19-ാം ഓവറിലെത്തിയത്. റബാഡയ്ക്ക് യാൻസണും ഒരേ ട്രീറ്റ്മെന്റ്. പക്ഷേ, ആ ഓവർ കോഹ്ലി അതിജീവിച്ചില്ല. 18.5 ഓവർ നീണ്ടു നിന്ന ഇന്നിങ്സിന് പരിസമാപ്തി.

ഇന്ത്യൻ സ്കോർ 163ലെത്തിയിരുന്നു. 59 പന്തില്‍ 76 റണ്‍സുമായി കോഹ്ലി. ഒരിക്കല്‍ക്കൂടി രക്ഷകനായി, പ്രതീക്ഷയായി ഗ്യാലറികയുടെ കയ്യടി ഏറ്റുവാങ്ങി ഡഗൗട്ടിലേക്ക്.

logo
The Fourth
www.thefourthnews.in