ട്വന്റി ട്വന്റി ലോകകപ്പ്: ഒരു 'പ്രമുഖന്‍' ടീമിന് പുറത്തെന്ന് ഉറപ്പായി; രണ്ടാം കീപ്പര്‍ സ്ഥാനത്തിനായി 'പോര്' ശക്തം
ട്വന്റി ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം അവസാനവാരം പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരു ' പ്രമുഖന്‍' ഒഴിവാക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമില്‍ ഇടം ഉറപ്പിച്ചത് പത്തുകളിക്കാരാണ്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ജസ്പ്രിത് ബുംറ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ് എന്നിവരാണ് ടീമില്‍ സീറ്റ് ഉറപ്പിച്ചവര്‍.
ടീമില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രമുഖരില്‍ ഒരാള്‍ക്ക് മാത്രമാകും ടീമില്‍ ഇടംലിഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ തമ്മിലാണ് കടുത്ത മത്സരം. ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളിലെ പ്രകടനമാകും ഇവരുടെ ടീമിലെ അംഗത്വത്തിന്റെ ഭാവി നിശ്ചയിക്കുക. ഇരുകളിക്കാരും ഐപിഎല്ലില്‍ ശരാശരി പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. ഇതേഅവസ്ഥിലാണ് മികച്ച ഫിനിഷര്‍മാരുടെ പട്ടികയിലുള്ള ശിവം ദുബെയുടേയും റിങ്കു സിങ്ങിന്റേയും അവസ്ഥ. പതിനഞ്ച് അംഗ ടീമിലേക്ക് ഇനിയുള്ള അഞ്ച് പേരില്‍ ഒരാളാകാന്‍ ഇരുവരും ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്‌ക്കേണ്ടി വരും. നിലവിലെ അവസ്ഥയില്‍ ശിവം ദുബെയ്ക്കാണ് ഐപിഎല്ലില്‍ തിളങ്ങാന്‍ കൂടുതല്‍ അവസരം ലഭിച്ചത്.
വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമില്‍ ഇടം ഉറപ്പിച്ചോടെ രണ്ടാം കീപ്പറിനായി പൊരിഞ്ഞ പോരാട്ടാണ് നടക്കുന്നത്. നാലുപേരാണ് ഈ സ്ഥാനത്തിനായി പോരടിക്കുന്നത്. മലയാളി ആയ സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരില്‍ ആര്‍ക്കാകും നറുക്ക് വീഴുക എന്നത് കാത്തിരുന്ന കാണേണ്ടിവരും. രാഹുലും കിഷനും ഓപ്പണര്‍മാരായി ആണ് കളിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഘടന അനുസരിച്ച് ഓപ്പണിങ് സ്ഥാനം ഉറപ്പിക്കപ്പെട്ടതാണ്. അതിനാല്‍ മിഡില്‍ ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരത്തെ ആണ് ബിസിസിഐ തിരഞ്ഞെടുക്കുക എങ്കില്‍ സഞ്ജു സാംസണിന് സാധ്യത വളരെ ഏറെയാണ്. മാത്രമല്ല, ഐപിഎല്ലില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നതും അനുകൂല ഘടകമാണ്.
ഗില്‍, ജയ്‌സ്വാള്‍ ഓപ്പണര്‍ മത്സരത്തില്‍ റണ്‍സ് അടിസ്ഥാനമാക്കായാല്‍ ഗില്‍ വളരെ മുന്നിലാണെങ്കിലും നിലവിലെ ഫോമും വളര്‍ന്നുവരുന്ന താരവുമായ ജയ്‌സ്വാളിനെ മാനെജ്‌മെന്റ് കൈവിടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം, ടീമിലെ ആദ്യ നാല് ബാറ്റര്‍മാരില്‍ ഒരു ഇടംകൈയന്‍ എന്നതും ജയസ്വാളിന് അനുകൂലമായേക്കും.
ടീമിലേക്ക് ഇടംപിടക്കാന്‍ അടുത്ത സാധ്യതയുള്ളത് മറ്റൊരു സ്പിന്‍ ബൗളറാണ്. ഇതിനായി പരിഗണനയിലുള്ളത് യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവരാണ്. തന്റെ ഒമ്പത് വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ ഒരു ട്വന്റി ട്വന്റി ലോകകപ്പ് പോലും കളിച്ചിട്ടില്ലാത്ത ചഹലിന് ഇത്തവണ അവസരം ലഭിക്കുമെന്ന പ്രതീക്ഷ ക്രിക്കറ്റ് വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
അതേസമയം, ഐപിഎല്ലിലെ ഇംപ്കാറ്റ് പ്ലേയര്‍ റൂളാണ് ഓള്‍റൗണ്ടര്‍മാരായ പ്ലേയേഴ്‌സിന് തിരിച്ചടിയാകുന്നതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ബാറ്റിങ്ങിന് ശേഷം മറ്റൊരു ബൗളര്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നു എന്നതിനാല്‍ ശിവം ദുബയെ പോലെ ബൗളിങ് കഴിവ് കൂടിയുള്ള കളിക്കാരുടെ മികവ് ആകെ വിലയിരുത്താന്‍ സെലക്റ്റര്‍മാര്‍ക്ക് സാധിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
ലോകകപ്പിനുള്ള 20 അംഗ സാധ്യത ടീം (15, അഞ്ച് സ്റ്റാന്‍ഡ് ബൈ ഉള്‍പ്പെടെ)
ബാറ്റര്‍മാര്‍ (ആറ്): രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്
ഓള്‍റൗണ്ടര്‍മാര്‍ (നാല്)): ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍.
സ്പിന്നര്‍മാര്‍ (മൂന്ന്): കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്ണോയ്.
വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ (മൂന്ന്): ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍.
പേസര്‍മാര്‍ (നാല്): ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, അവേഷ് ഖാന്‍.