യുവതാരങ്ങളായ സ്റ്റബ്‌സും  ബ്രെവിസും പുറത്ത്; ബാവുമ നയിക്കുന്ന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

യുവതാരങ്ങളായ സ്റ്റബ്‌സും ബ്രെവിസും പുറത്ത്; ബാവുമ നയിക്കുന്ന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ക്വിന്റണ്‍ ഡി കോക്ക് പ്രഖ്യാപിച്ചിട്ടുണ്ട്
Updated on
1 min read

ഏകദിന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമില്‍ യുവതാരങ്ങളായ ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ക്ക് ഇടം ലഭിച്ചില്ല. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇരുവരേും ഉള്‍പ്പെടുത്തിയതോടെ യുവതാരങ്ങളായ രണ്ടു പേരേയും ലോകകപ്പ് ടീമിലും തെരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, തോളിനേറ്റ പരിക്കില്‍ നിന്ന് മുക്തനാവാത്തതിനെ തുടര്‍ന്ന് വെയ്ന്‍ പാര്‍നെലിന് ടൂര്‍ണമെന്റ് നഷ്ടമായി.

15 താരങ്ങളില്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ ഉള്‍പ്പെടെ എട്ടു പേരുടെ ആദ്യ ലോകകപ്പ് കൂടിയാണ് ഇന്ത്യയില്‍ നടക്കുന്നത്

15 താരങ്ങളില്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ ഉള്‍പ്പെടെ എട്ടു പേരുടെ ആദ്യ ലോകകപ്പ് കൂടിയാണ് ഇന്ത്യയില്‍ നടക്കുന്നത്. പേസ് ബൗളിങ്ങിന്റെ ശക്തിയാണ് ദക്ഷിണാഫ്രിക്കയെ ടൂര്‍ണമെന്റിലെ ശ്രദ്ധേയ ടീമാക്കുന്നത്. ജെറാള്‍ഡ് കോറ്റ്സി, സിസാന്‍ഡ മഗല, മാര്‍ക്കോ ജാന്‍സെന്‍ എന്നീ യുവ പേസര്‍മാര്‍ക്കൊപ്പം കാഗിസോ റബാഡ, ആന്റിച്ച് നോര്‍ട്ട്‌ജെ, ലുങ്കി എന്‍ഗിഡി എന്നിവരുടെ പരിചയസമ്പന്നത കൂടി ചേരുന്നതോടെ ദക്ഷിണാഫ്രിക്ക കൂടുതല്‍ അപകടകാരിയായി മാറും.

ലോകകപ്പിനുള്ള ടീം: ടെംബ ബാവുമ (ക്യാപ്റ്റന്‍), ജെറാള്‍ഡ് കോറ്റ്സി, ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്സ്, മാര്‍ക്കോ ജാന്‍സെന്‍, ഹെന്റിച്ച് ക്ലാസെന്‍, സിസന്ദ മഗല, കേശവ് മഹാരാജ്, ഐഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്ട്ജെ, കഗിസോ റബാഡ, തബ്രാസ്സി റബാദ, ഡെര്‍ ഡസ്സന്‍. ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ക്വിന്റണ്‍ ഡി കോക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in