CRICKET
മഴ കളിച്ചു; ഐപിഎല്‍ ഫൈനല്‍ നാളത്തേക്ക് മാറ്റി
അഹമ്മദാബാദില്‍ ടോസ് ഇടേണ്ട സമയമായിരുന്ന ഏഴ് മണിക്ക് മുമ്പ് ആരംഭിച്ച രാത്രി പതിനൊന്ന് പിന്നിട്ടിട്ടും മാറാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഐപിഎല്‍ പതിനാറാം സീസണ്‍ ഫൈനല്‍ മത്സരം മാറ്റിവച്ചു. കനത്തമഴയെ തുടര്‍ന്നാണ് ഇന്ന് നടക്കാനിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് - ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മത്സരം തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
അഹമ്മദാബാദില്‍ ടോസ് ഇടേണ്ട സമയമായിരുന്ന ഏഴ് മണിക്ക് മുമ്പ് ആരംഭിച്ച രാത്രി പതിനൊന്ന് പിന്നിട്ടിട്ടും മാറാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ മത്സരം തുടങ്ങാന്‍ സാധിച്ചില്ല.
രാത്രി 9.33 ന് ശേഷം ഓവറുകള്‍ വെട്ടിച്ചുരുക്കി ഫൈനല്‍ മത്സരം നടത്തുന്നതിനെ കുറിച്ചും ചിന്തിച്ചിരുന്നു. മഴ തുടര്‍ന്നതോടെ റിസര്‍വ് ദിനമായ തിങ്കളാഴ്‌ചയിലേക്ക് ഫൈനല്‍ മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ നാളെയും അഹമ്മദാബാദില്‍ മഴ പ്രവചിച്ചിട്ടുണ്ട്.