'സഞ്ജുവിനെതിരെയും സൂര്യയ്ക്കെതിരെയും കൃത്യമായ ബൗളിങ് പ്ലാനുകള്‍ ഉണ്ടായിരുന്നു' വിൻഡീസ് ഓള്‍റൗണ്ടര്‍

'സഞ്ജുവിനെതിരെയും സൂര്യയ്ക്കെതിരെയും കൃത്യമായ ബൗളിങ് പ്ലാനുകള്‍ ഉണ്ടായിരുന്നു' വിൻഡീസ് ഓള്‍റൗണ്ടര്‍

സൂര്യയുടെ കാര്യത്തില്‍ ടി20യില്‍ വിൻഡീസിൻ്റെ ബൗളിങ് പ്ലാൻ വിജയം കണ്ടില്ലെങ്കിലും ഏകദിനത്തില്‍ അവർ പ്രാവർത്തികമാക്കിയിരുന്നു.
Updated on
2 min read

ആറ് വര്‍ഷത്തിനിടയില്‍ ഇന്ത്യയ്‌ക്കെതിരായ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ പരമ്പര വിജയത്തിനാണ് ഫ്‌ളോറിഡ ഇന്നലെ സാക്ഷ്യം വഹിച്ചത്. അവസാന മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ആതിഥേയര്‍ 3-2 ന് അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കിയത്. ജയത്തിനു ശേഷം സഞ്ജു സാംസണെതിരെയും സൂര്യകുമാര്‍ യാദവിനെതിരെയുമുണ്ടാക്കിയ ഗെയിം പ്ലാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡ്.

അവസാന മത്സരത്തില്‍ ഓപ്പണര്‍മാര്‍ വീണപ്പോള്‍ ഇന്ത്യയെ താങ്ങിനിര്‍ത്തിയത് സൂര്യയുടെ ഇന്നിങ്‌സ് ആണ്

വളരെ പ്രയാസകരമായ സന്ദര്‍ഭത്തിലൂടെ കടന്നുപോകുന്ന സമയത്ത് ഇന്ത്യ പോലൊരു ടീമിനോട് ജയിച്ചതിലുള്ള സന്തോഷം റൊമാരിയോ പങ്കുവച്ചു. തങ്ങളുടെ ബൗളിങ് പദ്ധതികളില്‍ സഞ്ജുവിന്റെയും സൂര്യയുടെയും വിക്കറ്റ് എടുക്കുന്നതിനെക്കുറിച്ച് കൃത്യമായ തീരുമാനങ്ങളുണ്ടായിരുന്നു എന്നും താരം പറഞ്ഞു. സഞ്ജുവിനെ സ്റ്റംപ് ലൈനില്‍ എറിഞ്ഞ് വീഴ്ത്താനും സൂര്യയെ സ്‌ട്രെയ്റ്റ് ലെങ്തിതില്‍ മാത്രം കളിപ്പിക്കാനുമായിരുന്നു പ്ലാന്‍ ചെയ്തതെന്ന് താരം വ്യക്തമാക്കി. സഞ്ജുവിനെതിരെ മത്സരത്തിലുടനീളം ഈ പ്ലാന്‍ വിജയിച്ചു. എന്നാല്‍ സൂര്യയുടെ വിക്കെറ്റടുക്കാനുള്ള പദ്ധതികള്‍ ടി20യില്‍ വിജയിച്ചില്ല. അവസാന മത്സരത്തില്‍ ഓപ്പണര്‍മാര്‍ വീണപ്പോള്‍ ഇന്ത്യയെ താങ്ങിനിര്‍ത്തിയത് സൂര്യയുടെ ഇന്നിങ്‌സ് ആണ്. 45 പന്തില്‍ 61 റണ്‍സാണ് സൂര്യ നേടിയത്. അതില്‍ വിന്‍ഡീസിന്റെ പ്ലാനുകളെ തകര്‍ത്തെറിഞ്ഞ് നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി.

''പരമ്പരയുടെ അവസാനം ജയം ഞങ്ങളുടെ കൂടെ ആയതില്‍ വളരെ സന്തോഷമുണ്ട്. നന്നായി കളിച്ച നിക്കോളാസ് പുരാനും ബ്രാഡ് കിങ്ങിനും നന്ദി. ഏകദിന മത്സരം മുതല്‍ ഇവിടെ വരെ ഞാന്‍ തുടക്കം മുതല്‍ അവസാനം വരെ മുകച്ച ബൗളിങ് പുറത്തെടുത്തു. സഞ്ജുവിനെ വിക്കറ്റ് ടു വിക്കറ്റ് ബൗള്‍ ചെയ്യാനും സൂര്യയെ സ്‌ട്രെയ്റ്റ് ലൈനില്‍ മാത്രം കളിപ്പിക്കുവാനും ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. ഈ പരമ്പര വിജയം ഞങ്ങള്‍ക്ക് വളരെ സവിശേഷതയുള്ളതാണ്.പ്രത്യേകിച്ച് രണ്ടു മാസമായി ഞങ്ങള്‍ വളരെ പ്രയാസകരമായ സമയത്തിലൂടെ കടന്നു പോകുന്നതിനാല്‍ ഇപ്പോള്‍ ഇന്ത്യയെ പോലൊരു ടീമിനെതിരെ ജയിക്കുക എന്നത് ഞങ്ങള്‍ക്കും ആരാധകര്‍ക്കും വളരെ വിലപ്പെട്ടതാണ്'' റൊമാരിയോ പറഞ്ഞു. സൂര്യയുടെ കാര്യത്തില്‍ ടി20യില്‍ വിൻഡീസിൻ്റെ ബൗളിങ് പ്ലാൻ വിജയം കണ്ടില്ലെങ്കിലും ഏകദിനത്തില്‍ അവർ പ്രാവർത്തികമാക്കിയിരുന്നു.

'സഞ്ജുവിനെതിരെയും സൂര്യയ്ക്കെതിരെയും കൃത്യമായ ബൗളിങ് പ്ലാനുകള്‍ ഉണ്ടായിരുന്നു' വിൻഡീസ് ഓള്‍റൗണ്ടര്‍
'ഇഷ്ടക്കാരെയല്ല ടീമിലെടുക്കേണ്ടത്, ഇനിയങ്കിലും ആത്മപരിശോധന നടത്തൂ', ഇന്ത്യൻ ടീമിനെ കടന്നാക്രമിച്ച് വെങ്കിടേഷ് പ്രസാദ്

ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സര വിജയവും വിന്‍ഡീസിനൊപ്പമായിരുന്നു. മൂന്നും നാലും മത്സരത്തില്‍ ഗംഭീര വിജയത്തോടെ ഇന്ത്യ തിരിച്ചു വന്നു. എന്നാല്‍ അഞ്ചാമത്തെ നിര്‍ണായക പോരാട്ടത്തില്‍ ഫ്‌ലോറിഡയില്‍ വിന്‍ഡീസ് ആധിപത്യമായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍മാരെ കാലുറപ്പിക്കുന്നതിന് മുന്‍പ് പറഞ്ഞുവിട്ടാണ് വിന്‍ഡീസ് അവസാന അങ്കം തുടങ്ങിയത്. 2 വിക്കറ്റിന് 17 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സൂര്യകുമാര്‍ ഇറങ്ങുന്നത്. മികച്ച പ്രകടനത്തിലൂടെ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും മറുവശത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും(14) സഞ്ജു സാംസണും(13) സൂര്യയ്ക്ക് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. വിക്കറ്റുകള്‍ തുടര്‍ച്ചയായി പോയതോടെ 165/9 എന്ന നിലയില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് പൂര്‍ത്തിയായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ ബ്രാന്‍ഡണും പുരാനും വെടിക്കെട്ട് നടത്തിയതോടെ കളി വിന്‍ഡീസ് പിടിച്ചെടുക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in