മൈറ്റി ഓസിസാകാൻ ഇന്ത്യൻ വംശജരും; അണ്ടർ 19 വനിത ടീമില്‍ മൂന്ന് പേർ
ഓസ്ട്രേലിയയുടെ അണ്ടർ 19 വനിത ക്രിക്കറ്റ് ടീമില്‍ ഇന്ത്യൻ വംശജരായ മൂന്ന് പേർ. ന്യൂസിലൻഡ്, ശ്രീലങ്ക എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ ഇന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) പ്രഖ്യാപിച്ചത്. സെപ്തംബർ 19നാണ് പരമ്പര ആരംഭിക്കുന്നത്.
ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്ക് പ്രത്യേകം ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിബ്യ സിയാൻ, സമര ദുല്‍വിൻ, ഹസ്രത് ഗില്‍ എന്നിവരാണ് ടീമിലിടം നേടിയ ഇന്ത്യൻ വംശജർ. ഏകദിന, ട്വന്റി 20 ടീമുകളിലും മൂവരും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. നാല് ട്വന്റി 20കളും രണ്ട് ഏകദിനങ്ങളുമാണ് ഓസ്ട്രേലിയ കളിക്കുക.
ഇന്ത്യൻ വംശജരായ പെണ്‍കുട്ടികളുടെ ഉള്‍പ്പെടുത്തലില്‍ പ്രസ്താവനയിലൂടെ സിഎ പ്രതികരിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റില്‍ വളർന്നുവരുന്ന വൈവിധ്യത്തിന്റെ തെളിവാണ് ഇന്ത്യൻ വംശജരുടെ ഉള്‍പ്പെടുത്തലെന്ന് പ്രസ്താവനയില്‍ സിഎ വ്യക്തമാക്കി.
ട്വന്റി 20 ടീം: ബോണി ബെറി, കയോംഹെ ബ്രേ, എല്ല ബ്രിസ്കോ, മാഗി ക്ലാർക്ക്, സമര ദുൽവിൻ, ലൂസി ഫിൻ, ഹസ്രത് ഗിൽ, ലൂസി ഹാമിൽട്ടൺ, ആമി ഹണ്ടർ, എലീനർ ലാറോസ, ഇനെസ് മക്കിയോൺ, റിബ്യ സിയാൻ, ടെഗൻ വില്യംസൺ, എലിസബത്ത് വർത്ത്‌ലി, എലിസബത്ത് വർത്ത്‌ലി, ഹെയ്‌ലി സോച്ച്.
ഏകദിന ടീം: ബോണി ബെറി, കയോംഹെ ബ്രേ, എല്ല ബ്രിസ്കോ, മാഗി ക്ലാർക്ക്, സമര ഡൽവിൻ, ലൂസി ഫിൻ, ഹസ്രത് ഗിൽ, ആമി ഹണ്ടർ, എലീനർ ലാറോസ, ഇനെസ് മക്കിയോൺ, ജൂലിയറ്റ് മോർട്ടൺ, റിബ്യ സിയാൻ, ടെഗൻ വില്യംസൺ, എലിസബത്ത് വോർത്ത്, എലിസബത്ത് വർത്ത്‌ലി, ഹെയ്‌ലി സോച്ച്.