'അത് സാമിയ്ക്ക് വേണ്ടി', കന്നി അർധസെഞ്ചുറി ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി തിലക് വർമ

'അത് സാമിയ്ക്ക് വേണ്ടി', കന്നി അർധസെഞ്ചുറി ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി തിലക് വർമ

ഇന്ത്യന്‍ ക്യാപ്റ്റന്‍ തനിക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്നും തിലക്
Updated on
1 min read

ദേശീയ ടീമിലേക്ക് അരങ്ങേറിയതിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരത്തില്‍ കന്നി അര്‍ധസെഞ്ചുറി. ഇന്ത്യന്‍ ടീമിലേക്കുള്ള കടന്നുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് തിലക് വര്‍മ. തന്റെ കന്നി ടി20 സെഞ്ചുറി നേടിയതിന് ശേഷമുള്ള തിലകിന്റെ വ്യത്യസ്മായ ആഘോഷം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. കുട്ടികള്‍ കളിക്കുന്നതു പോലെയുള്ള ആംഗ്യത്തോടുകൂടിയ ആഘോഷത്തിനു പിന്നിലെ കാരണവും രസകരമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മകള്‍ സമൈറയ്ക്കാണ് തിലക് തന്റെ ആഘോഷം സമര്‍പ്പിച്ചത്.

'അത് സാമിയ്ക്ക് വേണ്ടി', കന്നി അർധസെഞ്ചുറി ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി തിലക് വർമ
വീണ്ടും ബാറ്റിങ് തകര്‍ച്ച; രണ്ടാം ടി20യിലും ഇന്ത്യക്ക് തോല്‍വി

മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ കരിയറിലെ നാഴികക്കല്ലായ അര്‍ദ്ധ സെഞ്ചുറി സമൈറയ്ക്ക് സമര്‍പ്പിച്ചതിന്റെ കാരണം തിലക് വ്യക്തമാക്കിയത്. സമൈറയുമായുള്ള വളരെ അടുത്ത ബന്ധത്തെക്കുറിച്ചും, കന്നി സെഞ്ചുറിയോ അര്‍ധ സെഞ്ചുറിയോ നേടിയാല്‍ അവള്‍ക്കായി ആഘോഷം നടത്തുമെന്ന് വാക്കു കൊടുത്തതിനെക്കുറിച്ചും തിലക് വെളിപ്പെടുത്തി. ''ആ ആഘോഷം രോഹിത് ഭായിയുടെ മകള്‍ സാമിയ്ക്ക് വേണ്ടിയാണ്. എനിക്ക് സാമിയുമായി വളരെ അടുപ്പമുണ്ട്. ഞാന്‍ ഒരു സെഞ്ചുറിയോ ഫിഫ്റ്റിയോ നേടുമ്പോള്‍ അവള്‍ക്കായി ഒരു ആഘോഷം നടത്തുമെന്ന് വാക്കു നല്‍കിയിരുന്നു'', തിലക് പറഞ്ഞു.

തിലകിന്റെ പിറന്നാള്‍ ദിനത്തില്‍ സാമി അതേ ആക്ഷന്‍ കാണിച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോയും പുറത്തു വന്നിരുന്നു. തങ്ങള്‍ രണ്ടുപേരും അങ്ങനെയാണ് പരസ്പരം കളിക്കാറുള്ളതെന്നും അതുകൊണ്ടാണ് സാമിക്കായുള്ള ആഘോഷത്തിന് അതേ ആക്ഷൻ തിരഞ്ഞെടുത്തതെന്നും തിലക് പറഞ്ഞു.

തിലകിന്റെ പിറന്നാള്‍ ദിനത്തില്‍ സാമി അതേ ആക്ഷന്‍ കാണിച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോയും പുറത്തു വന്നിരുന്നു

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി രോഹിത്തിന് കീഴില്‍ തന്നെയാണ് തിലക് കളിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ തനിക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്നും തിലക് വ്യക്തമാക്കി. ''ഞാന്‍ അദ്ദേഹത്തോട് ഒരുപാട് സംസാരിക്കാറുണ്ട്, എപ്പോഴും എനിക്ക് വലിയ പിന്തണയാണ് നല്‍കുന്നത്, മത്സരങ്ങളെക്കുറിച്ച് എനിക്ക് പറഞ്ഞു തരം. ഗെയിം ആസ്വദിച്ചു കളിക്കാന്‍ പറഞ്ഞു തന്നത് അദ്ദേഹമാണ്. അന്താരാഷ്ട്ര മത്സരങ്ങളെ എങ്ങനെ നേരിടണമെന്ന് എനിക്ക് അതിലൂടെയാണ് മനസ്സിലായത്'' തിലക് കൂട്ടിച്ചേര്‍ത്തു.

രണ്ടാം മത്സരത്തില്‍ 41 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ തിലക് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയെ 152/7 എന്ന നിലയില്‍ എത്തിച്ചെങ്കിലും ജയിക്കാന്‍ സാധിച്ചില്ല. 40 പന്തില്‍ 67 റണ്‍സ് നേടിയ നിക്കോളാസ് പുരാന്റെ പിന്തുണയോടെ വിന്‍ഡീസ് 18.5 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു. രണ്ടാം പരമ്പരയിലും തുടര്‍ച്ചയായി തോല്‍വി വഴങ്ങിതോടെ ഇന്ത്യയ്ക്ക് കനത്ത പ്രഹരമാണ് കിട്ടിയത്. മത്സരത്തില്‍ സജീവമായി തുടരണമെങ്കില്‍ ഇന്ത്യയ്ക്ക് നാളെ നടക്കുന്ന മൂന്നാം മത്സരത്തില്‍ ജയമുറപ്പിച്ചേ മതിയാകു.

logo
The Fourth
www.thefourthnews.in