'വെളുത്തവർഗക്കാരുടെ ഓസ്ട്രേലിയൻ ക്രിക്കറ്റ്'; വെല്ലുവിളികളെക്കുറിച്ച് ഉസ്‌മാൻ ഖവാജ

'വെളുത്തവർഗക്കാരുടെ ഓസ്ട്രേലിയൻ ക്രിക്കറ്റ്'; വെല്ലുവിളികളെക്കുറിച്ച് ഉസ്‌മാൻ ഖവാജ

കായിക മേഖലയില്‍ മാത്രമല്ല ഓസ്ട്രേലിയയില്‍ മൊത്തത്തിലുള്ള ഭിന്നിപ്പുകളെക്കുറിച്ചുള്ള ആശങ്കയും ഖവാജ പങ്കുവെച്ചു
Updated on
1 min read

വെളുത്ത വർഗക്കാരുടെ ആധിപത്യം തുടരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമില്‍ നേരിടുന്ന വെല്ലുവിളികള്‍ പങ്കുവെച്ച് ഉസ്‌മാൻ ഖവാജ. പാകിസ്താനില്‍ ജനിച്ച ഖവാജ ചെറുപ്പത്തില്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറി പാർക്കുകയായിരുന്നു. കഴിയുന്നത്ര ഓസ്ട്രേലിയക്കാരനാകാൻ താൻ ശ്രമിക്കുകയായിരുന്നെന്ന് ഖവാജ എബിസി സ്പോർട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "വെളുത്തവർഗക്കാരാനാകാൻ ഞാൻ ആഗ്രഹിച്ചു. ഓസ്ട്രേലിയക്കുവേണ്ടി കളിക്കാൻ അതാണ് ആവശ്യമെന്നാണ് എനിക്ക് തോന്നിയത്," ഖവാജ വ്യക്തമാക്കി.

പരമ്പരാഗതമായി ഓസ്ട്രേലിയൻ ക്രിക്കറ്റില്‍ വെളുത്തവർഗക്കാരുടെ ആധിപത്യമാണ് നിലനില്‍ക്കുന്നത്. ഒരു പാകിസ്താനി മുസ്‌ലിം കുടിയേറ്റക്കാരനെന്ന നിലയില്‍ തനിക്ക് അതൊരു വെല്ലുവിളിയായിരുന്നെന്നും ഖവാജ പറഞ്ഞു. 2001 സെപ്റ്റംബർ 11ന് വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും ഖവാജ വിവരിച്ചു.

"സെപ്റ്റംബർ 11ന് ശേഷം കാര്യങ്ങള്‍ ഒരുപാട് മാറിമറിഞ്ഞു. വളർന്നുവന്ന കാലഘട്ടത്തില്‍ പലതും കാണുകയും അനുഭവിക്കുകയും ചെയ്തു. എന്റേതിന് സമാനമായ സാഹചര്യങ്ങളില്‍ നിന്ന് ഉയർന്നുവന്നവർക്കും ഇതേ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു," ഖവാജ കൂട്ടിച്ചേർത്തു.

"പ്രത്യേകിച്ചും കഴിഞ്ഞ അഞ്ച് വർഷത്തില്‍ എന്റേതായ എന്ത് വ്യക്തിമുദ്ര ക്രിക്കറ്റില്‍ പതിപ്പിക്കണമെന്ന കാര്യത്തില്‍ ആഴത്തില്‍ ചിന്തിച്ചു. ഞാൻ ഇപ്പോള്‍ ദീർഘകാലം ക്രിക്കറ്റില്‍ ചിലവഴിച്ചു. എന്റെ ലോകം ഓർക്കുക ഒരു ക്രിക്കറ്റർ എന്ന നിലയിലായിരിക്കും. പക്ഷേ, ഞാൻ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങള്‍ ഓസ്ട്രേലിയയിലുണ്ട്. അത് മറ്റുള്ളവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," ഖവാജ വ്യക്തമാക്കി.

'വെളുത്തവർഗക്കാരുടെ ഓസ്ട്രേലിയൻ ക്രിക്കറ്റ്'; വെല്ലുവിളികളെക്കുറിച്ച് ഉസ്‌മാൻ ഖവാജ
ഹോം സീസണിന് മുൻപ് ദുലീപ് ട്രോഫി കളിക്കണമെന്ന് സെലക്ടർമാർ; അവഗണിച്ച് രോഹിതും കോഹ്ലിയും ഉള്‍പ്പെടെയുള്ളവർ, അവസാനം നാണക്കേട്

"എല്ലാ പശ്ചാത്തലത്തില്‍ നിന്നും വരുന്നവർക്ക് ഓസ്ട്രേലിയൻ ക്രിക്കറ്റിലേക്ക് എത്താൻ കഴിയണം, അത് പ്രധാനപ്പെട്ട ഒന്നാണ്. തങ്ങളില്‍ നിന്ന് വ്യത്യസ്തരാവയരെക്കുറിച്ച് തെറ്റായ കാഴ്ചപ്പാട് ഓസ്ട്രേലിയക്കാർക്കുണ്ട്. ക്രിക്കറ്റിലെ എന്റെ സാന്നിധ്യം അതിനൊരു മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങള്‍ക്ക് മനസിലാകാത്ത കാര്യങ്ങളെക്കുറിച്ച് ആളുകള്‍ക്ക് ഭയമാണ്. നിങ്ങള്‍ക്ക് എല്ലാം മനസിലാകേണ്ടതില്ല. ഞാൻ ഒരു മനുഷ്യനാണ്. ഞാൻ എവിടെ നിന്ന് വരുന്നു, എന്ത് വിശ്വസിക്കുന്നു എന്നത് പ്രസക്തമല്ല," ഖവാജ ചൂണ്ടിക്കാണിച്ചു.

കായിക മേഖലയില്‍ മാത്രമല്ല ഓസ്ട്രേലിയയില്‍ മൊത്തത്തിലുള്ള ഭിന്നിപ്പുകളെക്കുറിച്ചുള്ള ആശങ്കയും ഖവാജ പങ്കുവെച്ചു. "വിശ്വാസങ്ങളുടേയും പശ്ചാത്തലത്തിന്റേയും പേരില്‍ ആളുകള്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു. എനിക്ക് അതിനോട് എതിർപ്പാണുള്ളത്. എന്നെപ്പോലുള്ളവർക്ക് വേണ്ടി നിലകൊള്ളാൻ ഞാൻ ബാധ്യസ്ഥനാണ്. ഞാൻ അവർക്ക് വേണ്ടി ശബ്ദമുയർത്തിയില്ലെങ്കില്‍, ആരുയർത്തും," ഖവാജ ചോദിച്ചു.

logo
The Fourth
www.thefourthnews.in