വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലി

ഇൻസ്റ്റഗ്രാമില്‍ കോഹ്ലി തരംഗം; 250 ദശലക്ഷം ഫോളേവേഴ്സുള്ള ആദ്യ ഏഷ്യൻ താരം

ക്രിസ്റ്റ്യാനോ റൊണാള്‍യ്ക്കും ലയണല്‍ മെസ്സിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് വിരാട് കോഹ്‌ലിയുടെ സ്ഥാനം
Updated on
1 min read

ഇക്കുറിയും ഐപിഎല്‍ കിരീടത്തില്‍ തൊടാനാകാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുറത്തായെങ്കിലും ആരാധകരുടെ മനസ്സില്‍ വിരാട് കോഹ്‌ലി രാജാവ് തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. ഇത്തവണ കോഹ്‌ലി റെക്കോഡിട്ടത് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിലാണ്. 250 ദശലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിയെ ഫോളോ ചെയ്യുന്നത്. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ ഇത്രയും ആരാധകരുള്ള ആദ്യത്തെ ഏഷ്യന്‍ അത്‌ലറ്റായി കോഹ്‌ലി മാറി.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ബാംഗ്ലൂരിന്റെ മത്സരത്തില്‍ കോഹ്‌ലി തന്റെ ഏഴാമത്തെ സെഞ്ചുറി നേടിയത് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കുള്ള ആരാധകപ്രവാഹവും വര്‍ധിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ 40.3 ദശലക്ഷം ഫോളോവേഴ്‌സും എം.എസ് ധോണിക്ക് 40.5 ദശലക്ഷം ഫോളോവേഴ്‌സുമാണ് ഉള്ളത്. ഈ വലിയ പേരുകളെ പിന്തള്ളിയാണ് കോഹ്‌ലിയുടെ മുന്നേറ്റം.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ 40.3 ദശലക്ഷം ഫോളോവേഴ്‌സും എം എസ് ധോണിക്ക് 40.5 ദശലക്ഷം ഫോളോവേഴ്‌സുമാണ് ഉള്ളത്

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും ഫോളോവേഴ്‌സുള്ള കായികതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണ്. 585 ദശലക്ഷം പേരാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. 462 ദശലക്ഷം ഫോളോവേഴ്‌സുമായി ലയണല്‍ മെസ്സിയാണ് തൊട്ടുപിന്നില്‍ ഉള്ളത്. ഇവര്‍ക്ക് പുറകില്‍ മൂന്നാം സ്ഥാനത്താണ് വിരാട് കോഹ്‌ലിയുടെ സ്ഥാനം. സച്ചിന്‍ തെണ്ടുല്‍ക്കര്‍, എ ബി ഡിവില്ല്യേഴ്‌സ്, റൊണാള്‍ഡോ തുടങ്ങി 278 പേരെയാണ് കോഹ്‌ലി പിന്തുടരുന്നത്.

logo
The Fourth
www.thefourthnews.in