ടി20 ലോകകപ്പ്: അയര്‍ലന്റിനോടും തോറ്റു, വെസ്റ്റിൻഡീസ് പുറത്ത്‌

ടി20 ലോകകപ്പ്: അയര്‍ലന്റിനോടും തോറ്റു, വെസ്റ്റിൻഡീസ് പുറത്ത്‌

സൂപ്പർ 12 ഉറപ്പിക്കുന്ന ആദ്യ ടീമായി അയർലന്റ്
Updated on
1 min read

മുൻ ലോകചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ടി20 ലോകകപ്പിൽ നിന്ന് പുറത്ത്. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ അയർലന്റാണ് വെസ്റ്റിൻഡീസിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ ഗ്രൂപ്പ് എയിൽ നിന്ന് സൂപ്പർ 12 ഉറപ്പിക്കുന്ന ആദ്യ ടീമായി അയർലൻഡ്.

ജയം അനിവാര്യമായിരുന്ന മത്സരത്തിൽ അയര്‍ലന്റ് വെസ്റ്റിൻഡീസിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം അയർലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 48 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയ ബ്രാൻഡോൺ കിങ്ങിന്റെ മികവിലാണ് കരീബീയൻ സംഘം 146 റൺസ് എടുത്തത്. അച്ചടക്കമുള്ള ബൗളിങായിരുന്നു കൂറ്റനടിക്കാരെ പിടിച്ച് കെട്ടാൻ അയർലൻഡിനെ സഹായിച്ചത്. വലംകൈയ്യൻ സ്പിന്നർ ഗാരെത് ഡെലാനി മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലോവറിൽ 16 റൺസ് വിട്ട് കൊടുത്തായിരുന്നു 25കാരന്റെ വിക്കറ്റ് നേട്ടം.

വെസ്റ്റിൻഡീസ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് പോൾ സ്റ്റിർലിങ്ങും നായകൻ ആൻഡ്രൂ ബാൽബിർണിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 73 റൺസ് ചേർത്ത സഖ്യം പിരിഞ്ഞത് എട്ടാം ഓവറിലാണ്. 23 പന്തിൽ 37 റൺസെടുത്ത നായകന്റെ വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. തുടർന്ന് വന്ന വിക്കറ്റ് കീപ്പർ ബാറ്റർ ലോർക്കൻ ടക്കറുമായി ചേർന്ന് പോൾ അയർലൻഡിന് ജയം സമ്മാനിക്കുകയായിരുന്നു. പോൾ 48 പന്തിൽ 66 റൺസുമായും ലോർക്കൻ ടക്കർ 35 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു.

logo
The Fourth
www.thefourthnews.in