ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നില്‍ ഇനി എന്ത്? തലമുറ മാറ്റവും രോഹിത്-കോഹ്ലി സാഗയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നില്‍ ഇനി എന്ത്? തലമുറ മാറ്റവും രോഹിത്-കോഹ്ലി സാഗയും

എന്നാല്‍ നിരാശയെ പിന്നിലാക്കി പുതിയ ലക്ഷ്യങ്ങളിലേക്ക് നിങ്ങുകയാണെന്ന് ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ നായകന്‍ രോഹിത് ശർമ പ്രഖ്യാപിച്ചിരുന്നു
Updated on
2 min read

2023 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് നിരാശയുടെ വർഷമായിരുന്നു. ഒരു പതിറ്റാണ്ടിലധികമായി നീണ്ടു നില്‍ക്കുന്ന ഐസിസി കിരീട വരള്‍ച്ചയ്ക്ക് അവസാനം കുറിക്കുന്നതിന് രണ്ട് അവസരങ്ങളായിരുന്നു ഇന്ത്യന്‍ ടീമിനെ തേടിയെത്തിയത്. ആദ്യത്തേത് 2023 ജൂണില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും അടുത്തത് നവംബറില്‍ ഏകദിന ലോകകപ്പു. ഇരുഫൈനലുകളിലും രോഹിത് ശർമയ്ക്കും കൂട്ടർക്കും കിരീടം നിഷേധിച്ചത് ഓസ്ട്രേലിയയും. ഇരുതോല്‍വികളും ഇന്ത്യന്‍ ടീമിനേയും ആരാധാകരേയും ഒരുപോലെ മാനസികമായി ബാധിച്ചിരുന്നു.

എന്നാല്‍ നിരാശയെ പിന്നിലാക്കി പുതിയ ലക്ഷ്യങ്ങളിലേക്ക് നിങ്ങുകയാണെന്ന് ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ നായകന്‍ രോഹിത് ശർമ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയുള്ള രണ്ട് നിർണായക ടൂർണമെന്റുകള്‍ 2024 ട്വന്റി 20 ലോകകപ്പും 2023-2025 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമാണ്. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നിരവധി ആശങ്കകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ട്വന്റി20 ലോകകപ്പില്‍ ആര് നയിക്കും?

2024 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ ബിസിസിഐക്കൊ ടീം മാനേജ്മെന്റിനൊ സാധിച്ചിട്ടില്ല. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ആതിഥേയത്വം വഹിക്കുന്ന 2024 ട്വന്റി20 ലോകകപ്പിന് ഇനി ശേഷിക്കുന്നത് കേവലം ആറ് മാസം മാത്രമാണ്. മൂന്ന് പേരുകളാണ് ഇന്ത്യയ്ക്ക് മുന്നില്‍ പ്രധാനമായുള്ളത് രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നില്‍ ഇനി എന്ത്? തലമുറ മാറ്റവും രോഹിത്-കോഹ്ലി സാഗയും
ഗോദയിലെ കണ്ണീർ; അനീതിയുടെ 'സാക്ഷ്യ' പത്രം

കഴിഞ്ഞ രണ്ടര വർഷത്തിനിടെ രോഹിത് ശർമയെ മാറ്റി നിർത്തിയാല്‍ ഇന്ത്യ പരീക്ഷിച്ചത് ഏഴ് നായകന്മാരെയാണ്. ശിഖർ ധവാന്‍ (മൂന്ന് മത്സരം), റിഷഭ് പന്ത് (അഞ്ച് മത്സരം), ഹാർദിക് പാണ്ഡ്യ (16 മത്സരം), കെ എല്‍ രാഹുല്‍ (ഒരു മത്സരം), ജസ്പ്രിത് ബുംറ (രണ്ട് മത്സരം), റുതുരാജ് ഗെയ്ക്‌വാദ് (മൂന്ന് മത്സരം), സൂര്യകുമാർ യാദവ് (അഞ്ച് മത്സരം) എന്നിവരാണ് പട്ടികയിലുള്ളത്.

ഇവർക്കെല്ലാം ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത് രോഹിതിന്റെ അഭാവത്തിലായിരുന്നു. എന്നാല്‍ ഇനിയൊരു പരീക്ഷണത്തിനുള്ള സമയമുണ്ടോ, ഇല്ല എന്ന് വേണം കരുതാന്‍. രോഹിത് ട്വന്റി20 ലോകകപ്പിനുണ്ടാകുമൊ എന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. രോഹിത് തന്നെ ട്വന്റി20 ലോകകപ്പിലും ഇന്ത്യയെ നയിക്കണമെന്നാണ് ബിസിസിഐയുടെ താല്‍പ്പര്യം. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകള്‍ ഏകദിന ലോകകപ്പിന് പിന്നാലെ തന്നെ പുറത്തുവന്നിരുന്നു.

ട്വന്റി20 ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ രോഹിതും കോഹ്ലിയുമാണ്

രോഹിതിന്റേയും കോഹ്ലിയുടേയും ട്വന്റി20 ഭാവി

2022 ട്വന്റി20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് പരാജയപ്പെട്ട് ടൂർണമെന്റില്‍ നിന്ന് പുറത്തായതിന് പിന്നാലെ രോഹിതും കോഹ്ലിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ട്വന്റി20യില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇരുവരുടേയും തിരിച്ചുവരവിന് 2024 ലോകകപ്പ് വേദിയാകുമോയെന്ന ചോദ്യം ആരാധകർ ദീർഘനാളായി ഉയർത്തുന്നുമുണ്ട്.

ട്വന്റി20 ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ രോഹിതും കോഹ്ലിയുമാണ്. 50-ന് മുകളില്‍ ശരാശരിയുള്ള കോഹ്ലി ഇതുവരെ നേടിയത് 4008 റണ്‍സ്. രോഹിതാകട്ടെ നാല് സെഞ്ചുറികള്‍ ഉള്‍പ്പെടെ 3853 റണ്‍സും നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നില്‍ ഇനി എന്ത്? തലമുറ മാറ്റവും രോഹിത്-കോഹ്ലി സാഗയും
നൂറുമേനിയില്‍ സഞ്ജുവിന് കൂടുതല്‍ കളം ഒരുങ്ങുമോ?

ട്വന്റി20 ലോകകപ്പ് ചരിത്രമെടുത്താല്‍ റണ്‍വേട്ടക്കാരില്‍ കോഹ്ലി ഒന്നാമതും (1141റണ്‍സ്) രോഹിത് നാലാമതുമാണ് (963). ഇരുവരുടേയും ലോകകപ്പിലെ പരിചയസമ്പത്ത് ഒഴിവാക്കി ഒരു ടീം തിരഞ്ഞെടുപ്പിന് ബിസിസിഐ തയാറാകുമോയെന്നാണ് ആകാംഷ. രോഹിതിന്റെ കീഴില്‍ ടീമിനെ അണിനിരത്താന്‍ ബിസിസിഐ ആഗ്രിഹിക്കുന്ന സാഹചര്യമുണ്ട്. പക്ഷേ, കോഹ്ലിയുടെ കാര്യത്തില്‍ ബിസിസിയുടെ നിലപാടെന്താണെന്നത് സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല.

സുപ്രധാന പരമ്പരകളൊഴികെയുള്ള എല്ലാ പരമ്പരകളിലും യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ബിസിസിഐ തയാറാകുന്നുണ്ട്

തലമുറമാറ്റത്തിലേക്ക്

ഏറെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റ് വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സുപ്രധാന പരമ്പരകളൊഴികെയുള്ള എല്ലാ പരമ്പരകളിലും യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ബിസിസിഐ തയാറാകുന്നുണ്ട്. തലമുറമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്വാദ്, ഇഷാന്‍ കിഷൻ, റിങ്കു സിങ്, ജിതേഷ് ശർമ, മുകേഷ് കുമാർ, അർഷദീപ് സിങ്, രവി ബിഷ്‌ണോയ്, തിലക് വർമ, സായ് സുദർശന്‍, വാഷിങ്ടണ്‍ സുന്ദർ എന്നിവരെല്ലാം ടീമിലെ സ്ഥിരസാന്നിധ്യമാകാനുള്ള യാത്രയില്‍ തന്നെയാണ്. ഗില്ലും ഇഷാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനോടകം തന്നെ തങ്ങളുടേതായ ഇടം നേടിക്കഴിഞ്ഞിട്ടുണ്ട്. മേല്‍പ്പറഞ്ഞവരില്‍ മറ്റ് താരങ്ങളും സമാന പാതയില്‍ തന്നെയാണ്.

logo
The Fourth
www.thefourthnews.in