ജയ്‌സ്വാളിന് അരങ്ങേറ്റം; ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും
വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ആദ്യം ബൗളിങ്. ജോര്‍ജ്ടൗണിലെ പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് നായകന്‍ റോവ്മാന്‍ പവല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് 2-0ന് മുന്നിട്ടു നില്‍ക്കുന്ന ആതിഥേയര്‍ പരമ്പര ജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്.
അതേസമയം പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഒരു തോല്‍വി കൂടി നേരിട്ടാന്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയും സംഘവും ലക്ഷ്യം വയ്ക്കുന്നില്ല. രണ്ടാം മത്സരം തോറ്റ ടീമില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
യുവതാരം യശ്വസി ജയ്‌സ്വാളിന് ഇന്ന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ ഇഷാന്‍ കിഷനു പകരം യശ്വസിക്ക് ആദ്യ ഇലവനില്‍ ഇടംനല്‍കി. ഇതോടെ ശുഭ്മാന്‍ ഗില്ലിനൊപ്പം യശ്വസിയായിരിക്കും ഇന്നിങ്‌സ് തുറക്കുന്നത്. ഇഷാന്റെ അഭാവത്തില്‍ വിക്കറ്റിനു പിന്നില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഗ്ലൗസ് അണിയുകയും ചെയ്യും.
രണ്ടാം മത്സരത്തില്‍ കളിച്ച സ്പിന്നര്‍ രവി ബിഷ്‌ണോയ്ക്കു പകരം പരിചയസമ്പന്നനായ കുല്‍ദീപ് യാദവ് തിരിച്ചെത്തുകയും ചെയ്തു. പരുക്കിനെത്തുടര്‍ന്നാണ് കുല്‍ദീപിനെ രണ്ടാം മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്. പകരമിറങ്ങിയ ബിഷ്‌ണോയിക്ക് തിളങ്ങാനാകാതെ പോയതോടെ കുല്‍ദീപിനെ തിരിച്ചുവിളിക്കുകയായിരുന്നു.
വിന്‍ഡീസ് നിരയില്‍ ഒരു മാറ്റമാണുള്ളത്. പരുക്കേറ്റ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിനു പകരം റോസ്റ്റണ്‍ ചേസ് ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഇന്ന് ജയിച്ച് പരമ്പര സ്വന്മാക്കാനാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ നാലു റണ്‍സിനും രണ്ടാം മത്സരത്തില്‍ രണ്ടു വിക്കറ്റിനുമാണ് അവര്‍ ജയിച്ചത്. ഇന്നും ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരേ ടി20 പരമ്പര നേടാനും വിന്‍ഡീസിനാകും.